കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയിലെ സൗജന്യ കായിക ക്യാംപ്; കുട്ടികൾക്ക് നവ്യാനുഭവമായി

  • By Desk
Google Oneindia Malayalam News

പീരുമേട്: ഇടുക്കി പീരുമേടില്‍ വേനല്‍ക്കിളികള്‍ എന്ന പേരില്‍ നടത്തി വരുന്ന കായിക പരിശീലനം പുരോഗമിക്കുമ്പോള്‍ നീന്തി തുടിക്കുകയാണ് ജില്ലയിലെ ഒരുപറ്റം കുരുന്നുകള്‍. സമഗ്ര സംയോജിത വിദ്യാഭ്യാസ പദ്ധതിയായ സ്പൈസസ്‌ന്റെ നേതൃത്തത്തില്‍ വേനല്‍ കിളികള്‍ എന്ന പേരില്‍ നടത്തുന്ന സൗജന്യ കായിക പരിശീലന ക്യാമ്പിലൂടെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പിന്റെ സഹായത്തോടെ പീരുമേട് പഞ്ചായത്തിലെ കരടിക്കുഴി എ.വി.റ്റി എസ്റ്റേറ്റ് കുളത്തില്‍ വച്ച് നീന്തല്‍ പരിശീലനം നടത്തി വരികയാണ്.

നാട്ടിലെ കുരുന്നുകള്‍ കുളത്തില്‍ നീന്തി കയറുമ്പോള്‍ ജില്ലയിലെ നീന്തല്‍ കളരിയെന്ന പെരുമയിലേക്ക് പേരുമേടും മാറുകയാണ്. സൗജന്യ പരിശീലനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മര്‍ക്യാമ്പ് വന്‍ വിജയമാക്കി തീര്‍ത്തിരിക്കുകയാണ് ഇവിടുത്തെ നാട്ടുകാരും സംഘാടകരും.മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നിരവധിപേരാണ് ഇക്കുറി സമ്മര്‍ ക്യാമ്പിന്റെ ഭാഗമായിരിക്കുന്നത്.കായിക പരിശീലനത്തിനൊപ്പം നീന്തല്‍ പഠിപ്പിക്കാനുള്ള സംഘാടകരുടെ തീരുമാനം ഏറെ പ്രാധാന്യത്തോടെയാണ് ഇവിടുടെത്തെ ജനങ്ങള്‍ ഏറ്റെടുത്തത്.

veenal-kilikal

ജില്ലയിലെ ജലാശയങ്ങളില്‍ പരിചയക്കുറിവുമൂലം അപകടത്തില്‍ പെടുന്നവര്‍ ഏറെയാണ്. പലപ്പോഴും വേനല്‍ക്കാലങ്ങളില്‍ ഇത്തരത്തില്‍ അപകടത്തില്‍പെടുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു വരുന്നു. ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ നീന്തല്‍ പരിശീലനങ്ങള്‍ ജില്ലയില്‍ സംഘടിപ്പിക്കുന്നതു മുഖേന അപകടങ്ങളുടെ എണ്ണത്തില്‍ വലിയ കുറവു വരുത്താനും ആകും.

പീരുമേട് എം എല്‍ ഇ എസ് ബിജിമോളുടെ നേതൃത്വം കൂടിയായതോടെ ക്യാമ്പ് കൂടുതല്‍ സജ്ജീവമായി എന്നു പറയാം. പത്തു മുതല്‍ പതിനെട്ടു വയസ്സവരെയുള്ള കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പരിശീലനം നല്‍കുന്നു.വരും ദിവസങ്ങളിലും കൂടുതല്‍ കുട്ടികള്‍ ക്യാമ്പിന്റെ ഭാഗമാകാന്‍ എത്തുമെന്നാണ് സംഘാടകര്‍ പറയുന്നത്.

English summary
swimming training in idukki as part of venal kilikal camp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X