ശബരിമല അയ്യപ്പനും സാങ്കേതികവിദ്യയിലേക്ക്! ഇനി ലൈവായി കാണാം, കാണിക്കയ്ക്ക് സ്വൈപ്പിങ് മെഷീന്
സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താന്‍ ശബരിമലയും. കാണിക്കയ്ക്ക് സ്വൈപ്പിങ് മെഷീന്. വെബ്സൈററും ഉദ്ഘാടനം ചെയ്യും.
പത്തനംതിട്ട : ശബരിമല അയ്യപ്പ ക്ഷേത്രവും സാങ്കേതിക വിദ്യയിലേക്ക് കടക്കുന്നു. ക്ഷേത്രം ലൈവായി കാണാനും കാണിക്ക അര്‍പ്പിക്കുന്നതിനും സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നു. വെബ്സൈറ്റ് മുതല്‍ സ്വൈപ്പിങ് മെഷീന് വരെ ഇനി ശബരിമലയിലേക്ക്. കാണിക്ക ഇനി മുതല്‍ സ്വൈപ്പിങ് മെഷീന് വഴി അയ്യപ്പന് നല്‍കാം.
അസാധു നോട്ട് ഒഴിവാക്കാനും ഭക്തന്മാര്ക്ക് പണം കൈയില്‍ കൊണ്ടു വരുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനുമാണ് സ്വൈപ്പിങ് മെഷീന്. രാജ്യത്ത് നോട്ട് നിരോധനത്തിനു പിന്നാലെ കള്ളപ്പണവും അസാധു നോട്ടും ദൈവങ്ങള്‍ക്ക് കാണിക്ക നല്കി മോക്ഷം നേടിയവര്‍ കുറവല്ല. ഇത്തരം നടപടികളെ നിയന്ത്രിക്കുന്നതിന് കൂടിയാണ് പുതിയ പദ്ധതി.

ഇതിന്റെ ഭാഗമായി ഇലക്ട്രോണിക് സ്വൈപ്പിങ് മെഷീന് ശബരിമലയില്‍ സ്ഥാപിച്ചു. സോപാനത്തിന് തെക്കുഭാഗത്താണ് വഞ്ചിക മാതൃകയില്‍ ഇത് വച്ചിരിക്കുന്നത്. വ്യാഴാഴ്ച മുതല്‍ ഇത് പ്രവര്‍ത്തിച്ചു തുടങ്ങും.
കാണിക്ക ഇടാനുള്ള തുക എത്രയാണെന്ന് യന്ത്രത്തില്‍ രേഖപ്പെടുത്തി സാധാരണ സ്വൈപ്പിങ് യന്ത്രത്തിലേതു പോലെ പ്രവര്‍ത്തിപ്പിച്ചാല്‍ മതിയാകും. ഭക്തരുടെ സൗകര്യത്തിനായിട്ടു കൂടിയാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. തിരുമുറ്റത്തെ തിരക്കിനിടയില്‍ കൈയില്‍ പിടിച്ചിരിക്കുന്ന പണം നഷ്ടമാകുന്നതും ഇനി ഒഴിവാക്കാം. ധനലക്ഷ്മി ബാങ്കാണ് സ്വൈപ്പിങ് മെഷീന് സ്ഥാപിച്ചിരിക്കുന്നത്. പദ്ധതി വിജയകരമാണെങ്കില്‍ മറ്റിടങ്ങളിലും ഇത് നടപ്പാക്കാനാണ് തീരുമാനം.
ശബരിമല ക്ഷേത്രത്തിന്റെ വെബ്സൈറ്റ്, ഫേസ്ബുക്ക്, യുട്യൂബ്, ആപ്പ് എന്നിവയുടെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. 24 മണിക്കൂറും ശബരിമല ക്ഷേത്രം ഇനി ലൈവായി വെബ്സൈറ്റില്‍ കാണാന്‍ കഴിയും.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications