കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല അയ്യപ്പനും സാങ്കേതികവിദ്യയിലേക്ക്! ഇനി ലൈവായി കാണാം, കാണിക്കയ്ക്ക് സ്വൈപ്പിങ് മെഷീന്‍

സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താന്‍ ശബരിമലയും. കാണിക്കയ്ക്ക് സ്വൈപ്പിങ് മെഷീന്‍. വെബ്സൈററും ഉദ്ഘാടനം ചെയ്യും.

  • By Gowthamy
Google Oneindia Malayalam News

പത്തനംതിട്ട : ശബരിമല അയ്യപ്പ ക്ഷേത്രവും സാങ്കേതിക വിദ്യയിലേക്ക് കടക്കുന്നു. ക്ഷേത്രം ലൈവായി കാണാനും കാണിക്ക അര്‍പ്പിക്കുന്നതിനും സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നു. വെബ്‌സൈറ്റ് മുതല്‍ സ്വൈപ്പിങ് മെഷീന്‍ വരെ ഇനി ശബരിമലയിലേക്ക്. കാണിക്ക ഇനി മുതല്‍ സ്വൈപ്പിങ് മെഷീന്‍ വഴി അയ്യപ്പന് നല്‍കാം.

അസാധു നോട്ട് ഒഴിവാക്കാനും ഭക്തന്മാര്‍ക്ക് പണം കൈയില്‍ കൊണ്ടു വരുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനുമാണ് സ്വൈപ്പിങ് മെഷീന്‍. രാജ്യത്ത് നോട്ട് നിരോധനത്തിനു പിന്നാലെ കള്ളപ്പണവും അസാധു നോട്ടും ദൈവങ്ങള്‍ക്ക് കാണിക്ക നല്‍കി മോക്ഷം നേടിയവര്‍ കുറവല്ല. ഇത്തരം നടപടികളെ നിയന്ത്രിക്കുന്നതിന് കൂടിയാണ് പുതിയ പദ്ധതി.

Sabarimala

ഇതിന്റെ ഭാഗമായി ഇലക്ട്രോണിക് സ്വൈപ്പിങ് മെഷീന്‍ ശബരിമലയില്‍ സ്ഥാപിച്ചു. സോപാനത്തിന് തെക്കുഭാഗത്താണ് വഞ്ചിക മാതൃകയില്‍ ഇത് വച്ചിരിക്കുന്നത്. വ്യാഴാഴ്ച മുതല്‍ ഇത് പ്രവര്‍ത്തിച്ചു തുടങ്ങും.

കാണിക്ക ഇടാനുള്ള തുക എത്രയാണെന്ന് യന്ത്രത്തില്‍ രേഖപ്പെടുത്തി സാധാരണ സ്വൈപ്പിങ് യന്ത്രത്തിലേതു പോലെ പ്രവര്‍ത്തിപ്പിച്ചാല്‍ മതിയാകും. ഭക്തരുടെ സൗകര്യത്തിനായിട്ടു കൂടിയാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. തിരുമുറ്റത്തെ തിരക്കിനിടയില്‍ കൈയില്‍ പിടിച്ചിരിക്കുന്ന പണം നഷ്ടമാകുന്നതും ഇനി ഒഴിവാക്കാം. ധനലക്ഷ്മി ബാങ്കാണ് സ്വൈപ്പിങ് മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്. പദ്ധതി വിജയകരമാണെങ്കില്‍ മറ്റിടങ്ങളിലും ഇത് നടപ്പാക്കാനാണ് തീരുമാനം.

ശബരിമല ക്ഷേത്രത്തിന്റെ വെബ്‌സൈറ്റ്, ഫേസ്ബുക്ക്, യുട്യൂബ്, ആപ്പ് എന്നിവയുടെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. 24 മണിക്കൂറും ശബരിമല ക്ഷേത്രം ഇനി ലൈവായി വെബ്‌സൈറ്റില്‍ കാണാന്‍ കഴിയും.

English summary
Sabarimala ready to use technology. Swiping machine and website for sabarimala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X