മാവോയിസ്റ്റ് ബന്ധം; തൃശൂരില്‍ സ്വിസ് പൗരന് പോലീസ് കസ്റ്റഡിയില്‍
തൃശ്ശൂര്‍: മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് സ്വിറ്റ്സര്‍ലാന്‍ഡ് സ്വദേശിയെ തൃശൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വിസ് പൗരനായ ജോനാഥന് ബോണ്ടിനെയാണ് വലപ്പാട് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മാസം ആന്ധ്രയില്‍ വെച്ച് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് തളിക്കുളം വേളേക്കാട്ട് സിനോജിന്റെ അനുസ്മരണ ചടങ്ങിനായാണ് കണ്ണൂരില്‍ താമസിക്കുകയായിരുന്ന ബോണ്ട് തൃശൂരിലെത്തിയത്.
അറസ്റ്റിലാകുമ്പോള്‍ ഇയാളുടെ കയ്യില്‍ പാസ്പോര്‍ട്ട് ഇല്ലായിരുന്നു. പാസ്പോര്‍ട്ട് ചട്ടങ്ങള്‍ ലംഘിച്ചതിനും മാവോയിസ്റ്റ് നേതാവിന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തതിനും ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം, സിനോജിന്റെ അനുസ്മരണ ചടങ്ങിന്റെ വിവരം പത്രത്തിലൂടെ കണ്ട് കൗതുകം തോന്നിയതിനാലാണ് പരിപാടിക്കെത്തിയതെന്നാണ് ബോണ്ട് പോലീസിനെ അറിയിച്ചിരിക്കുന്നത്.

ആന്ധ്രാപ്രദേശില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനത്തില്‍ ഏര്പ്പെട്ടുവരികയായിരുന്ന സിനോജ് ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച വൈകുന്നേരം തൃപ്രയാറിലെ എസ്എന്‍ഡിപി യോഗം ഹാളിലാണ് സിനോജിന്റെ അനുസ്മരണം സംഘടിപ്പിക്കപ്പെട്ടത് ഏകദേശം നാല്‍പ്പതോളം പേര് പരിപാടിക്കെത്തിയിരുന്നു.
യോഗത്തില്‍ ജോനാഥന് ബോണ്ട് പ്രസംഗിക്കുകയും ചെയ്തു. ഇത് ഗുരുതരമായ കുറ്റമാണെന്നാണ് പോലീസ് ഭാഷ്യം. ടൂറിസ്റ്റ് വിസയിലാണ് ജോനാഥന് കേരളത്തിലെത്തിയത്. വലപ്പാട് പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലുള്ള ഇയാളെ കേന്ദ്ര ഏജന്‍സിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരടക്കം ചോദ്യം ചെയ്യുകയാണ്. അതിനിടെ, മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ പരിസരത്ത് പ്രത്യക്ഷപ്പെട്ടു.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?












Click it and Unblock the Notifications