കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോയിസ്റ്റ് ബന്ധം; തൃശൂരില്‍ സ്വിസ് പൗരന്‍ പോലീസ് കസ്റ്റഡിയില്‍

  • By Gokul
Google Oneindia Malayalam News

തൃശ്ശൂര്‍: മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് സ്വിറ്റ്‌സര്‍ലാന്‍ഡ്‌ സ്വദേശിയെ തൃശൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വിസ് പൗരനായ ജോനാഥന്‍ ബോണ്ടിനെയാണ് വലപ്പാട് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മാസം ആന്ധ്രയില്‍ വെച്ച് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് തളിക്കുളം വേളേക്കാട്ട് സിനോജിന്റെ അനുസ്മരണ ചടങ്ങിനായാണ് കണ്ണൂരില്‍ താമസിക്കുകയായിരുന്ന ബോണ്ട് തൃശൂരിലെത്തിയത്.

അറസ്റ്റിലാകുമ്പോള്‍ ഇയാളുടെ കയ്യില്‍ പാസ്‌പോര്‍ട്ട് ഇല്ലായിരുന്നു. പാസ്‌പോര്‍ട്ട് ചട്ടങ്ങള്‍ ലംഘിച്ചതിനും മാവോയിസ്റ്റ് നേതാവിന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തതിനും ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം, സിനോജിന്റെ അനുസ്മരണ ചടങ്ങിന്റെ വിവരം പത്രത്തിലൂടെ കണ്ട് കൗതുകം തോന്നിയതിനാലാണ് പരിപാടിക്കെത്തിയതെന്നാണ് ബോണ്ട് പോലീസിനെ അറിയിച്ചിരിക്കുന്നത്.

Thrissur

ആന്ധ്രാപ്രദേശില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവരികയായിരുന്ന സിനോജ് ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച വൈകുന്നേരം തൃപ്രയാറിലെ എസ്എന്‍ഡിപി യോഗം ഹാളിലാണ് സിനോജിന്റെ അനുസ്മരണം സംഘടിപ്പിക്കപ്പെട്ടത് ഏകദേശം നാല്‍പ്പതോളം പേര്‍ പരിപാടിക്കെത്തിയിരുന്നു.

യോഗത്തില്‍ ജോനാഥന്‍ ബോണ്ട് പ്രസംഗിക്കുകയും ചെയ്തു. ഇത് ഗുരുതരമായ കുറ്റമാണെന്നാണ് പോലീസ് ഭാഷ്യം. ടൂറിസ്റ്റ് വിസയിലാണ് ജോനാഥന്‍ കേരളത്തിലെത്തിയത്. വലപ്പാട് പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലുള്ള ഇയാളെ കേന്ദ്ര ഏജന്‍സിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരടക്കം ചോദ്യം ചെയ്യുകയാണ്. അതിനിടെ, മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ പരിസരത്ത് പ്രത്യക്ഷപ്പെട്ടു.

English summary
Swiss national Jonathan Bond detained for Maoists link from Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X