കാലിക്കറ്റ് സര്‍വകലാശാല അസിസ്റ്റന്റ് നിയമനം; യുജിസി ചട്ടങ്ങള്‍ പാലിച്ചില്ല; ഗവര്‍ണര്‍ക്ക് പരാതി നല്കി
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളില്‍ നടത്തിയ അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിനെതിരെ ഗവര്‍ണര്‍ക്ക് പരാതി. യുജിസി ചട്ടങ്ങള്‍ പാലിച്ചല്ല നിയമനമെന്ന് കാണിച്ച് സിന്റിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദാണ് പാരാതി നല്‍കിയത്. സംവരണ ഒഴിവുകള്‍ നിര്‍ണയിച്ചതിന് ശേഷം മാത്രമേ വിജ്ഞാപനം നടത്താവു എന്ന യുജിസി നിയമം സ്വന്തക്കാര്‍ക്കു വേണ്ടി അട്ടിമറിച്ചെന്നും നിയമനം നടന്നിട്ടും സംവരണ റോസ്റ്റര്‍ പ്രസിദ്ദികരിച്ചെന്നും പരാതിയില്‍ പറയുന്നു.
ഇക്കഴിഞ്ഞ ജനുവരി 30ന് നടന്ന സിന്റിക്കേറ്റ് യോഗത്തിലാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ 16 പഠന വകുപ്പുകളില്‍ 43 ഉദ്യോഗാര്‍ഥികളുടെ നിയമനം അംഗീകരിച്ചത്. എജുക്കേഷന്‍, ഇക്കണോമിക്സ് അടക്കം വിവിധ വകുപ്പുകളില്‍ അപേക്ഷിച്ച ഉദ്യോഗാര്‍ഥികള്‍ നിയമനത്തില്‍ അപാകതയുണ്ടെന്ന് കാണിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിന്റിക്കേറ്റ് അംഗം ഗവര്‍ണറെ സമീപിച്ചത്. നിയമന വിജ്ഞാപനം ഇറങ്ങുന്നതിന് മുന്നേ തന്നെ ഭിന്നശേഷി, ജാതി അടക്കമുള്ള സംവരണ സീറ്റുകള്‍ ഏതെന്ന് നിര്‍ണയിക്കണമെന്ന യുജിസി ചട്ടം പാലിച്ചിട്ടില്ലെന്നാണ് പരാതിയില്‍ പറയുന്നത്. അധ്യാപക നിയമനം സുതാര്യമാവണമെന്നാണ് യുജിസി നിര്‍ദേശമെങ്കിലും പാലിക്കപ്പെട്ടില്ലെന്നും പരാതിയില്‍ പറയുന്നു. നിമനം നടന്നിട്ടു പോലും റങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതിലെ ദുരൂഹതയും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Recommended Video
വിവിധ വകുപ്പുകളിലെ ഒഴിവനുസരിച്ച് തയ്യാറാക്കിയ പട്ടിക ചട്ടമനുസരിച്ച് സിന്റിക്കേറ്റ് അംഗങ്ങള്‍ക്ക് നല്‍കാവുന്നതാണ്. എന്നാല്‍ ഇത് ആവശ്യപ്പെട്ടിട്ടും വൈസ് ചാന്‍സലര്‍ നല്കാന് തയാറാകാതിരുന്നത് മുന്‍കൂട്ടി തീരുമാനിച്ച ഉദ്യോഗാര്‍ഥികളെ നിയമിക്കാന്‍ വേണ്ടിയാണെന്നും ആരോപണമുണ്ട്. സര്‍വകലാശാലയില്‍ സംവരണ വിഭാഗത്തിനായി നീക്കിവെച്ച 29 തസ്തികകള്‍ ഇനിയും നികത്താനുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തവരെ ഫലമറിയിട്ടില്ലെന്നും ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചില്ലെന്നുമുള്ള ആരോപണവുമായി ഉദ്യോഗാര്‍ഥികളും രംഗത്തുണ്ട്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications