കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലിക്കറ്റ്‌ സര്‍വകലാശാല അസിസ്‌റ്റന്റ്‌ നിയമനം; യുജിസി ചട്ടങ്ങള്‍ പാലിച്ചില്ല; ഗവര്‍ണര്‍ക്ക്‌ പരാതി നല്‍കി

Google Oneindia Malayalam News

കോഴിക്കോട്‌: കാലിക്കറ്റ്‌ സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളില്‍ നടത്തിയ അസിസ്റ്റന്റ്‌ പ്രഫസര്‍ നിയമനത്തിനെതിരെ ഗവര്‍ണര്‍ക്ക്‌ പരാതി. യുജിസി ചട്ടങ്ങള്‍ പാലിച്ചല്ല നിയമനമെന്ന്‌ കാണിച്ച്‌ സിന്റിക്കേറ്റ്‌ അംഗം ഡോ. റഷീദ്‌ അഹമ്മദാണ്‌ പാരാതി നല്‍കിയത്‌. സംവരണ ഒഴിവുകള്‍ നിര്‍ണയിച്ചതിന്‌ ശേഷം മാത്രമേ വിജ്ഞാപനം നടത്താവു എന്ന യുജിസി നിയമം സ്വന്തക്കാര്‍ക്കു വേണ്ടി അട്ടിമറിച്ചെന്നും നിയമനം നടന്നിട്ടും സംവരണ റോസ്‌റ്റര്‍ പ്രസിദ്ദികരിച്ചെന്നും പരാതിയില്‍ പറയുന്നു.

ഇക്കഴിഞ്ഞ ജനുവരി 30ന്‌ നടന്ന സിന്റിക്കേറ്റ്‌ യോഗത്തിലാണ്‌ കാലിക്കറ്റ്‌ സര്‍വകലാശാലയിലെ 16 പഠന വകുപ്പുകളില്‍ 43 ഉദ്യോഗാര്‍ഥികളുടെ നിയമനം അംഗീകരിച്ചത്‌. എജുക്കേഷന്‍, ഇക്കണോമിക്‌സ്‌ അടക്കം വിവിധ വകുപ്പുകളില്‍ അപേക്ഷിച്ച ഉദ്യോഗാര്‍ഥികള്‍ നിയമനത്തില്‍ അപാകതയുണ്ടെന്ന്‌ കാണിച്ച്‌ രംഗത്തെത്തിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ സിന്റിക്കേറ്റ്‌ അംഗം ഗവര്‍ണറെ സമീപിച്ചത്‌. നിയമന വിജ്ഞാപനം ഇറങ്ങുന്നതിന്‌ മുന്നേ തന്നെ ഭിന്നശേഷി, ജാതി അടക്കമുള്ള സംവരണ സീറ്റുകള്‍ ഏതെന്ന്‌ നിര്‍ണയിക്കണമെന്ന യുജിസി ചട്ടം പാലിച്ചിട്ടില്ലെന്നാണ്‌ പരാതിയില്‍ പറയുന്നത്‌. അധ്യാപക നിയമനം സുതാര്യമാവണമെന്നാണ്‌ യുജിസി നിര്‍ദേശമെങ്കിലും പാലിക്കപ്പെട്ടില്ലെന്നും പരാതിയില്‍ പറയുന്നു. നിമനം നടന്നിട്ടു പോലും റങ്ക്‌ ലിസ്‌റ്റ്‌ പ്രസിദ്ധീകരിക്കാത്തതിലെ ദുരൂഹതയും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

calicut university

Recommended Video

cmsvideo
Jacob Thomas will be BJP candidate in coming election

വിവിധ വകുപ്പുകളിലെ ഒഴിവനുസരിച്ച്‌ തയ്യാറാക്കിയ പട്ടിക ചട്ടമനുസരിച്ച്‌ സിന്റിക്കേറ്റ്‌ അംഗങ്ങള്‍ക്ക്‌ നല്‍കാവുന്നതാണ്‌. എന്നാല്‍ ഇത്‌ ആവശ്യപ്പെട്ടിട്ടും വൈസ്‌ ചാന്‍സലര്‍ നല്‍കാന്‍ തയാറാകാതിരുന്നത്‌ മുന്‍കൂട്ടി തീരുമാനിച്ച ഉദ്യോഗാര്‍ഥികളെ നിയമിക്കാന്‍ വേണ്ടിയാണെന്നും ആരോപണമുണ്ട്‌. സര്‍വകലാശാലയില്‍ സംവരണ വിഭാഗത്തിനായി നീക്കിവെച്ച 29 തസ്‌തികകള്‍ ഇനിയും നികത്താനുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കൂടിക്കാഴ്‌ച്ചയില്‍ പങ്കെടുത്തവരെ ഫലമറിയിട്ടില്ലെന്നും ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചില്ലെന്നുമുള്ള ആരോപണവുമായി ഉദ്യോഗാര്‍ഥികളും രംഗത്തുണ്ട്‌.

English summary
syndicate member complaint governor against calicut university assistant professor appointment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X