സിന്തയിറ്റില്‍ വീണ്ടും തൊഴിലാളി സമരം ആരംഭിച്ചു; ഏഴിന് തിരുവനന്തപുരത്ത് ചര്‍ച്ച
കോലഞ്ചേരി: സിന്തയിറ്റ് ഇന്റസ്ടീസ് ലിമിറ്റഡിലെ തൊഴിലാളികള്‍ വീണ്ടും അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. മുന്‍പ് നടന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടും ഏഴ് തൊഴിലാളികളുടെ നിയമവിരുദ്ധമായ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ടും സംസ്ഥാന ലേബര്‍ കമ്മീഷണര്‍ 16/05/2018 ല്‍ തിരുവനന്തപുരത്ത് അനുരജ്ഞന ചര്‍ച്ച നടത്തുകയും തൊഴില്‍ തര്‍ക്കങ്ങള്‍ രമ്യതയില്‍ എത്തിക്കുകയും ചെയ്ത്തിരുന്നു.

എന്നാല്‍ അനുരജ്ഞന ചര്‍ച്ചയില്‍ എടുത്ത തീരുമാനങ്ങളില്‍ നിന്ന് മാനേജ്‌മെന്റ് ഏകപക്ഷീകമായി പിന്‍മാറുകയും 30/05/2018 ന് 18 തൊഴിലാളികളെകൂടി അകാരണമായി കേരളത്തിന് പുറത്തേക്ക് സ്ഥലം മാറ്റുകയും കമ്പനിയില്‍ വനിത ജീവനക്കാരിയോട് മോശമായി പെരുമാറിയ മാനേജ്‌മെന്റ് സ്പോണ്‍സേര്‍ഡ് യൂണിയന്‍ നേതാവിനെതിരെ പരാതി നല്‍കിയ ഇകഠഡ യൂണിയന്‍ വൈസ് പ്രസിഡണ്ടിനെ സസ്‌പെന്റ് ചെയ്തതിലും പ്രതിഷേധിച്ചാണ് വീണ്ടും സമരം ആരംഭിച്ചത്. സ്ത്രീകള്‍ക്കെതിരായ അതിക്രമണങ്ങള്‍ക്കെതിരെ പരാതി നല്‍കിയയാളെ മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്ത് മാനേജ്‌മെന്റിനെ സംരക്ഷിക്കുകയാണെന്ന് സിഐടിയു ആരോപിക്കുന്നു.
തൊഴില്‍ തര്‍ക്കങ്ങള്‍ അനുരഞ്ജന ഉദ്യോഗസ്ഥന്റെ മുന്നില്‍ പരിഗണനയില്‍ ഇരിക്കുമ്പോള്‍ കാന്‍സയിലേഷന്‍ ഓഫീസറിന്റെ അനുവാദം ഇല്ലാതെ സ്ഥലമാറ്റമോ മറ്റു നടപടികളോ പാടില്ല എന്ന നിയമം മാനേജ്‌മെന്റ് ഏകപക്ഷീകമായാ ലംഘിച്ചിരിക്കുകയായിരുന്നു. മാത്രമല്ല ട്രേഡ് യൂണിയനില്‍ ചേര്‍ന്നു എന്ന കുറ്റത്തിന് തൊഴിലാളികളെ പീഡിപ്പിക്കുന്നതും അവര്‍ക്ക് മാത്രം കമ്പനിയുടെ ലാഭവിഹിതം നിഷേധിക്കുന്നതും അകാരണമായി പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതും നിയമവിരുദ്ധമായിട്ടാണെന്ന് ആരോപണം നിലനില്‍ക്കുന്നു.
128 ദിവസമായി സിന്തയിറ്റ് കമ്പനിക്കു മുന്നില്‍ നിന്ന വിവിധ രൂപത്തിലുള്ള സമരങ്ങള്‍, 38 ദിവസമായി സിന്തയിറ്റ് തൊഴിലാളികള്‍ നടത്തിവന്ന സത്യാഗ്രഹ സമരം എന്നിവ അവസാനിപ്പിച്ചത് നല്ലൊരു വ്യവസായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ വേണ്ടിയായിരുന്നു. സംസ്ഥാന ലേബര്‍ കമ്മീഷണറുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങളെ ബഹുമാനിച്ചായിരുന്നു.
എന്നാല്‍ സിന്തയിറ്റ് മാനേജുമെന്റ് തന്നെ സംസ്ഥാന ലേബര്‍ കമ്മിഷണറുടെ ഉത്തരവ് ലംഘിച്ച് 18 തൊഴിലാളികളെ കേരളത്തിനു പുറത്തേക്ക് സ്ഥലം മാറ്റി, ഒരു പരാതി നല്‍കിയ യൂണിയന്‍ വൈസ് പ്രസിഡന്റിനെ സസ്പെന്റ് ചെയ്ത് തൊഴിലാളികള്‍ക്കെതിരെ വിവിധ രൂപത്തിലുള്ള പ്രതികാര നടപടികള്‍ സ്വീകരിച്ച് മുന്നോട്ടു പോകുമ്പോള്‍ ഇനി പണിമുടക്കാല്ലാതെ തൊഴിലാളികളുടെ മുന്നില്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്ന് സിഐടിയു ആരോപിക്കുന്നു.
മാനേജ്‌മെന്റും സമരക്കാരും ഇന്നലെ നടന്ന ചര്‍ച്ചയിലും തീരുമാനം എടുക്കാന്‍ കഴിയാതായതോടെ പണിമുടക്ക് തുടരുമെന്ന് സമരക്കാര്‍ അറിയിച്ചു.
തൊഴിലാളി യൂണിയനുകളുടെ സമരത്തെ തുടര്‍ന്ന് പ്രവര്‍ത്തനം തടസ്സപ്പെട്ട കോലഞ്ചേരി സിന്തൈറ്റ് ഇന്‍ഡസ്ട്രീസിലെ വിവിധ യൂണിയന്‍ പ്രവര്‍ത്തകരും മാനേജ്മെന്റുമായി ജൂണ്‍ ഏഴിന് ലേബര്‍ കമ്മീഷണര്‍ തിരുവനന്തപുരത്ത് ചര്‍ച്ച നടത്തുമെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള അറിയിച്ചു. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ തൊഴിലാളി യൂണിയന്‍ പ്രതിനിധികളും മാനേജ്മെന്റും കലക്ടറേറ്റില്‍ ഇന്നലെ നടത്തിയ ചര്‍ച്ച സമവായമാകാതെ പിരിഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനം.
സ്ഥാപനവുമയി ബന്ധപ്പെട്ട് ജീവനക്കാര്‍ക്കോ പൊതുജനങ്ങള്‍ക്കോ ബുദ്ധിമുട്ടുണ്ടാക്കരുതെന്നും ക്രമസമാധാനം സംരക്ഷിക്കണമെന്നും സന്നദ്ധതയുള്ള ജീവനക്കാര്‍ ജോലി ചെയ്യുന്നത് തടസ്സപ്പെടുത്തരുതെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. റീജ്യണല്‍ ജോയന്റ് ലേബര്‍ കമ്മീഷണര്‍ സി.കെ.ശ്രീലാല്‍, ജില്ലാ ലേബര്‍ ഓഫീസര്‍ ഷീല എം.വി, സി.ഡി. സി.ഐ.ഡി. എറണാകുളം റൂറല്‍ ഇന്‍സ്പെക്ടര്‍ വി.ടി.ഷാജു, പുത്തന്‍കുരിശ് എസ്.ഐ. കെ.പി.ജയപ്രസാദ്, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് തൊഴിലാളി യൂണിയനുകളുടെയും മാനേജ്മെന്റിന്റെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications