കേരളത്തില്‍ ക്രിസ്ത്യാനികളുടെ എണ്ണം കുറയുന്നു; സഭാംഗങ്ങള്‍ വിദേശത്തുനിന്ന് വരണം: സീറോ മലബാര്‍സഭ
തൃശൂര്‍: സംസ്ഥാനത്ത് ക്രൈസ്തവരുടെ എണ്ണം കുറയുന്നുവെന്ന് സീറോ മലബാര്‍ സഭ. സഭാ വിശ്വാസികള്‍ വിദേശ ജോലിയും വിദേശത്തെ താമസഭ്രമവും ഉപേക്ഷിക്കണമെന്നും തൃശൂര്‍ അതിരൂപത പുറത്തിറക്കിയ ബ്രോഷറില്‍ പറയുന്നു.
ക്രൈസ്തവരുടെ അംഗ സംഖ്യ കേരളത്തില്‍ ആപത്കരമായ രീതിയില്‍ കുറയുന്നുവെന്നാണ് സിറോ മലബാര്‍ സഭയുടെ കണക്ക്. തൃശൂര്‍ അതിരൂപതയുടെ കുടുംബ കൂട്ടായ്മ സുവര്‍ണ ജൂബിലി വാര്‍ഷികത്തിലാണ് കണക്ക് അവതരിപ്പിച്ചത്.

1911 മുതല്‍ 2021 വരെയുള്ള കാനേഷുമാരിയിലെ മതാധിഷ്ടിത വിവരങ്ങളോടെയാണ് 26 പേജുള്ള ബ്രോഷര്‍ ആരംഭിക്കുന്നത്. 1911 മുതലുള്ള പത്ത് വര്‍ഷം ഹിന്ദുക്കള്‍ 8.77 ശതമാനവും ക്രൈസ്തവര്‍ 23.5 ശതമാനവും മുസ്ലീങ്ങള്‍ 12.87 ശതമാനവും വളര്‍ച്ച നേടിയെന്നും എന്നാല്‍ 1971 ആയപ്പോള്‍ ഇത് യഥാക്രമം 23.35, 25.28, 37.49 എന്നിങ്ങനെയായെന്നും പറയുന്നു.
2011 മുതലുള്ള പത്തുവര്‍ഷം ഹിന്ദുക്കളുടെ വളര്‍ച്ച 2.02 ശതമാനവും ക്രൈസ്തവരുടേത് 1.38 ശതമാനവും മുസ്ലീങ്ങളുടേത് 12.84 ശതമാനവുമാണ്. 2001 നെ അപേക്ഷിച്ച് 2011ല്‍ കേരളത്തില്‍ ഹിന്ദുക്കള്‍ 1.43 ശതമാനവും ക്രൈസ്തവര്‍ 0.64 ശതമാനവും കുറഞ്ഞു. എന്നാല്‍ മുസ്ലീങ്ങള്‍ 1.86 ശതമാനം കൂടിയെന്നും സഭയുടെ കണക്ക് പറയുന്നു.
ആരാപ്പാ ഇത്! കണ്ണുതള്ളി ആരാധകര്‍..'പെര്‍ഫെക്ട് സണ്‍ഡേ ഔട്ട് ഫിറ്റില്‍' അനുമോള്‍
രാജ്യത്ത് ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും ജനന നിരക്ക് 15 ല്‍ താഴെയും മരണ നിരക്ക് എട്ടില്‍ കൂടുതലുമാണെന്നും പറയുന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി, അടൂര്‍, ആലപ്പുഴയിലെ ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് കേരളത്തില്‍ ഏറ്റവും കുറഞ്ഞ ജനനനിരക്കെന്നും മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, ഏറനാട്, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, തിരൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ജനന നിരക്കെന്നും സഭ കമക്കില് പറയുന്നുണ്ട്. അടുത്തിടെ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി മുദ്രാവാക്യം വിളിച്ച ചിത്രത്തോടൊപ്പമാണ് സഭയുടെ ബ്രോഷര്‍ അവസാനിക്കുന്നത്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications