കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഞായറാഴ്ച കുട്ടികൾക്ക് വിശ്വാസ പരിശീലന ദിനം', ലഹരി വിരുദ്ധ ക്യാമ്പയിൻ മാറ്റണമെന്ന് സീറോ മലബാർ സഭ

Google Oneindia Malayalam News

കൊച്ചി: ഞായറാഴ്ച ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്താനുള്ള നീക്കത്തിനെതിരെ സീറോ മലബാർ സഭ. ഞായറാഴ്ച കുട്ടികൾക്ക് വിശ്വാസ പരിശീലനം നൽകാനുള്ള ദിവസമാണെന്നും, ക്യാമ്പയിൻ മറ്റൊരു ദിവസമാക്കണമെന്നും സീറോ മലബാർ സഭ ആവശ്യപ്പെട്ടു.

ഞായറാഴ്ച്ച സ്‌കൂളുകളിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. ഈ പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കണമെന്നാണ് സഭയുടെ ആവശ്യം.കുട്ടികൾക്ക് വിശ്വാസ പരിശീലനം നൽകാനുള്ള ദിവസമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പദ്ധതി മറ്റൊരു ദിവസത്തേക്ക് ആക്കണമെന്ന് ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടത്.

syro malabar

ലഹരി വിമുക്ത കേരളം എന്ന മുദ്രാവാക്യമുയർത്തി ആവിഷ്കരിച്ച ബോധവൽക്കരണ പരിപാടി വിദ്യാർഥികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി വിപുലമായി നടത്താനാണ് സർക്കാർ തീരുമാനം. പദ്ധതിയിലൂടെ 5,08,195 വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ബോധവൽക്കരണം നൽകാനാകുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. സർക്കാർ വിദ്യാലയത്തിൽ നിന്നായി 91,374 വിദ്യാർത്ഥികൾക്കും എയ്ഡഡ് തലത്തിൽ 2,56,550 വിദ്യാർത്ഥികൾക്കും അൺ എയ്ഡഡ് മേഖലയിൽ 1,60,271 വിദ്യാർത്ഥികൾക്കുമാണ് ബോധവൽക്കരണം ലഭിക്കുക.

വാപ്പയുടെ തോളില്‍ ഇരുന്ന് രാഹുല്‍ജി എന്ന് കുട്ടി..വിളി കേട്ട രാഹുല്‍ ചെയ്തതോ!! വൈറല്‍വാപ്പയുടെ തോളില്‍ ഇരുന്ന് രാഹുല്‍ജി എന്ന് കുട്ടി..വിളി കേട്ട രാഹുല്‍ ചെയ്തതോ!! വൈറല്‍

22,043 അധ്യാപകരാണ് പദ്ധതിയുടെ ഭാഗമാകുന്നത്.പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള, എക്സൈസ്, പൊലീസ്, തദ്ദേശ സ്വയംഭരണം, ആരോഗ്യം എന്നിങ്ങനെ വിവിധ വകുപ്പുകൾ കൈകോർത്താണ് പദ്ധതി നടപ്പാക്കുന്നത്. ലഹരിക്കെതിരെ ഒക്ടോബർ രണ്ട് മുതൽ നവംബർ ഒന്ന് വരെ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി സർക്കാർ, എയ്ഡഡ്, അംഗീകാരമുള്ള അൺ എയ്ഡഡ് സ്കൂളിലെ എല്ലാ വിഭാഗം അധ്യാപകർക്കും ശില്പശാലകളും സംഘടിപ്പിക്കുന്നുണ്ട്.

അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ നോ ടു ഡ്രഗ്‌സ് ക്യാമ്പയിന്റെ ലോഗോ ബിസിസിഐ പ്രസിഡന്റ് സൌരവ് ഗാംഗുലി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്ത് തന്നെ പ്രാധാന്യമുള്ള പ്രചാരണ വിഷയമാണ് നോ ടു ഡ്രഗ്‌സ് ക്യാമ്പയിനെന്നും അദേഹം പറഞ്ഞു. 'ഈ പ്രചാരണത്തിന്റെ പ്രാധാന്യം വിദ്യാര്‍ത്ഥികളും യുവാക്കളും മനസിലാക്കണം. ശരിയായ പാതയില്‍ കുട്ടികളെ നയിക്കാനുള്ള ചുമതല എല്ലാവര്‍ക്കുമുണ്ട്. ആരോഗ്യം നല്ല കാര്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കണം. സര്‍ക്കാരിന്റെ ഈ പരിപാടിക്ക് അതീവ പ്രാധാന്യമുണ്ട്' ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ പ്രചാരണത്തിന് തുടക്കം കുറിക്കാൻ സർക്കാർ തീരുമാനിച്ചത്. ഒരു മാസം നീണ്ട് നിൽക്കുന്ന പ്രചാരണമാണ് നടക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും മാധ്യമങ്ങളും കൈകോര്‍ത്താണ് പ്രചാരണങ്ങളാണ് സംഘടിപ്പിക്കുക.

 പോപ്പുലർ ഫ്രണ്ട് നിരോധനം: 'ഒവൈസിയുടെ കേരള വരവും 35 സീറ്റിലെ ബിജെപി വിജയവും'; കുറിപ്പുമായി നുസൂർ പോപ്പുലർ ഫ്രണ്ട് നിരോധനം: 'ഒവൈസിയുടെ കേരള വരവും 35 സീറ്റിലെ ബിജെപി വിജയവും'; കുറിപ്പുമായി നുസൂർ

English summary
syro malabar church arch bishop andrews thazhath against kerala government anti drug campaign on sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X