കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 കോടിയുടെ വെട്ടിപ്പ്, 10 കോടി പിഴ! അതിരൂപത ഭൂമി ഇടപാടിൽ ഭൂമി കണ്ടുകെട്ടി, ഇടപാടുകൾ മരവിപ്പിച്ചു

Google Oneindia Malayalam News

കൊച്ചി: സീറോ മലബാര്‍ സഭയില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ച ഭൂമി ഇടപാടില്‍ ആദായനികുതി വകുപ്പിന്റെ ഇടപെടല്‍. അങ്കമാലി അതിരൂപത ഇടനിലക്കാര്‍ വഴി വിറ്റ ഭൂമി ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ഇടനിലക്കാരന്റെ വസ്തുവകകളും കണ്ടുകെട്ടിയിട്ടുണ്ട്.

സീറോ മലബാർ സഭ ഭൂമി ഇടപാട്; വിഷയം മാർപാപ്പയുടെ മുന്നിലേക്ക്, വൈദിക യോഗത്തിൽ സംഘർഷം...സീറോ മലബാർ സഭ ഭൂമി ഇടപാട്; വിഷയം മാർപാപ്പയുടെ മുന്നിലേക്ക്, വൈദിക യോഗത്തിൽ സംഘർഷം...

ഇടപാടില്‍ ഇടനിലക്കാരന്‍ ആയിരുന്ന സാജു വര്‍ഗ്ഗീസിന്റെ വീടും ആസ്തികളും കണ്ടുകെട്ടിയിട്ടുണ്ട്. അതോടൊപ്പം സാജു വര്‍ഗ്ഗീസിന്റെ കൈയ്യില്‍ നിന്ന് ഭൂമി വാങ്ങിയ വികെ ഗ്രൂപ്പിന്റെ ആസ്തികളും കണ്ടുകെട്ടിയിട്ടുണ്ട്.

Syro Malabar

പത്ത് കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് നടത്തിയിട്ടുള്ളത് എന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഇത്രയും തുക പിഴ അടച്ചാല്‍ കണ്ടുകെട്ടിയ ആസ്തിവകകള്‍ വീണ്ടെടുക്കുകയും ചെയ്യാം.

രേഖകളില്‍ വെറും 3.9 കോടി രൂപ മാത്രം കാണിച്ച ഭൂമി 39 കോടി രൂപയ്ക്കാണ് മറിച്ചുവിറ്റത് എന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. കാക്കനാടുള്ള 64 സെന്റ് ഭൂമി ആയിരുന്നു സീറോ മലബാര്‍ സഭ സാജു വര്‍ഗ്ഗീസിന് വിറ്റത്. ഇതാണ് സാജു വര്‍ഗ്ഗീസ് പിന്നീട് 39 കോടി രൂപയ്ക്ക് മറിച്ചുവിറ്റത്.

അന്വേഷണം സീറോ മലബാര്‍ സഭ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയിലേക്കും നീളും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജോര്‍ജ്ജ് ആലഞ്ചേരിക്കും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. കര്‍ദ്ദിനാളിന്റെ മൊഴി നേരത്തെ തന്നെ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വീണ്ടും കര്‍ദ്ദിനാളിന്റെ മൊഴി രേഖപ്പെടുത്തിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Syro Malabar land scam: Income Tax department confiscated properties of middle man and buyer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X