പെസഹ ദിനത്തില്‍ സ്ത്രീകളുടെ കാല്‍ കഴുകേണ്ട; വീണ്ടും സിറോ മലബാര്‍സഭയുടെ സ്ത്രീ വിരുദ്ധ സര്‍ക്കൂലര്‍
തിരുവനന്തപുരം: ഇത്തവണ സിറോ മലബാര്‍ സഭയുടെ കീഴിലുള്ള പള്ളികളില്‍ സ്ത്രീകളുടെ കാല്‍ കഴുകല്‍ ശ്രുശ്രൂഷ നടത്തേണ്ടതില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍. പരമ്പരാഗത രീതിയില്‍ നടത്തുന്നതുപോലെ പുരുഷന്മാരുടെയും ആണ്‍കുട്ടികളുടെയും കാല്‍ കഴുകിയാല്‍ മതിയെന്നാണ് സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്.
പെസഹദിനത്തിലെ കല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകള്‍ക്കും തടവുകാര്‍ക്കും പങ്കാളിത്തം നല്‍കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിരുന്നു. സിറോ മലബാര്‍, മലങ്കര സഭകള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ലത്തീന്‍സഭയ്ക്ക് മാത്രമാണ് ഇത് നിര്‍ബന്ധമായിട്ടുള്ളതെന്ന് വത്തിക്കാന്‍ വ്യക്തമാക്കയിരുന്നു. അവര്‍പോലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇത്തരത്തില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും സിറോ കത്തോലിക്കസഭയുടെ സര്‍ക്കുലറില്‍ പറയുന്നു.

കഴിഞ്ഞ പെസഹ ദിനത്തില്‍ തടവുകാരുടെയും വനിതകളുടെയും അടക്കമുള്ളവരുടെ പാദങ്ങള്‍ കഴുകിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പെസഹ ആചരിച്ചത്. തുടര്‍ന്ന മാര്‍പ്പാപ്പയുടെ നിര്‍ദേശത്തിലെ വിയോജിപ്പ് സിറോ മലബാര്‍സഭ അപ്പോള്‍ തന്നെ അറിയിച്ചിരുന്നു. ഋലത്തീല്‍സഭയ്ക്ക് മാത്രമാണ് നിര്‍ദേശം ബാധകമെന്നും സിറോ മലബാര്‍, മലങ്കര സഭകള്‍ക്ക് അവരുടേതായ തീരുമാനം എടുക്കാമെന്നുമായിരുന്നു വത്തിക്കാനില്‍ നിന്ന് ലഭിച്ച മറുപടി. ഇതിനു പിന്നാലെയാണ് പരമ്പരാഗത രീതിയില്‍ ചടങ്ങുകള്‍ നടത്തിയാല്‍ മതിയെന്ന തീരുമാനത്തിലെത്തിയത്.












Click it and Unblock the Notifications