മതപരിവര്‍ത്തനം,മോദി മൗനം പാലിക്കുന്നുവെന്ന് സീറോ മലബാര്‍സഭ
കൊച്ചി: മതപരിവര്‍ത്തനം വ്യാപകമായി നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുകയാണെന്ന് സിറോ മലബാര്‍ സഭ സിനഡ്. മോദിയുടെ മൗനം ആശങ്കാജനകമാണെന്നും സിനഡ് വിലയിരുത്തി. നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടക്കുന്നതെന്നും അതിനു കൂട്ടുനില്‍ക്കില്ലെന്നും സിറോ മലബാര്‍സഭ വ്യക്തമാക്കി.
അധികാരത്തിലുുള്ളവര്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിനു കൂട്ടുനില്‍ക്കരുത്. സമൂഹത്തില്‍ ഇത്തരം നിരുത്തരവാദപരമായ പ്രവര്‍ത്തനം നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുലര്‍ത്തുന്ന മൗനം ആശങ്കാജനകമാണ്. അധികാരത്തിലുള്ളവര്‍ ഇതിനു അനുകൂലിക്കുന്നത് അപഹാസ്യമാണെന്നും സിറോ മലബാര്‍സഭ സിനഡില്‍ പറഞ്ഞു.

ഉന്നത നേതാക്കന്‍മാര്‍ നിരുത്തരവാദപരമായ കാര്യങ്ങള്‍ പൊതുവേദിയില്‍ പറയുന്നത് വേദനാജനകമാണെന്നും സിനഡ് വ്യക്തമാക്കി. സമൂഹത്തിലെ താഴെത്തട്ടിലുള്ളവരെ മനുഷ്യരായി കാണണം. അവരെ പ്രലോഭിപ്പിക്കുന്നത് മനുഷ്യത്വരഹിതമാണ്.
ഇത്തരം മതവിഭാഗീയതയ്‌ക്കെതിരെ എല്ലാവരും ശബ്ദമുയര്‍ത്തണമെന്നും സിറോ മലബാര്‍സഭ സിനഡ് ആവശ്യപ്പെട്ടു. തിങ്കളാഴ്ച കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ ആരംഭിച്ച സിറോ മലബാര്‍ സഭ സിനഡ് വെളളിയാഴ്ച സമാപിക്കും.












Click it and Unblock the Notifications