കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെൺകുട്ടികളെ ലക്ഷ്യമിട്ട് ലൗ ജിഹാദ്; തെളിവില്ല, സിറോ മലബാർസഭയിൽ ഭിന്നത, എരിതീയിൽ എണ്ണ ഒഴിക്കരുത്!

Google Oneindia Malayalam News

കൊച്ചി: കേരളത്തിൽ ക്രിസ്ത്യൻ സമുദായത്തിൽ പെട്ട പെൺകുട്ടികളെ ലക്ഷ്യമിട്ട് ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന സിറോ മലബാർ സിനഡ് സർക്കുലറിനെതിരെ പ്രതിഷേധം വ്യാപകം. സിറോ മലബാർ സഭയിൽ തന്നെ ഭിന്ന അഭിപ്രായങ്ങളാണ് ലൗ ജിഹാദുമായി ബന്ധപ്പെട്ടുള്ളത്. ലൗ ജിഹാദുമായി ബന്ധപ്പെട്ടുള്ള സർക്കുലർ അനവസരത്തിൽ ഉള്ളതാണെന്നും സർക്കുലറിനെ പിന്തുണച്ചുകൊണ്ടുള്ള പിഒസി ഡയറക്ടറുടെ ലേഖനം 'ജന്മഭൂമി' പത്രത്തിൽ അച്ചടിച്ച് വന്നത് ആശങ്ക ഉളവാക്കുന്നുവെന്നും സഭയുടെ തന്നെ കീഴിലുള്ള എറണാകുളം അങ്കമാലി അതിരൂപതാ മുഖപത്രമായ 'സത്യദീപം'.

കേരളത്തിൽ ലൗ ജിഹാദ് ശക്തമാണെന്ന പ്രസ്താവനയുമായി സിറോ മലബാർ സഭ അടുത്തിടെ രംഗതെത്തിയിരുന്നു. ഇതിനെതിരെയാണ് സഭയുടെ തന്നെ കീഴിലുള്ള എറണാകുളം അങ്കമാലി അതിരൂപതാ മുഖപത്രമായ 'സത്യദീപം' ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ക്രിസ്ത്യൻ സമുദായത്തിലുള്ള പെൺകുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ആസൂത്രിതമായ ലൗ ജിഹാദ് നടക്കുന്നതെന്നും ഇത് ആശങ്കാജനകമാണെന്നുമാണ് സഭാ സിനഡ് പറഞ്ഞത്. സിനഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങളെ കുറിച്ചുള്ള പരാമർശം ഉണ്ടായിരുന്നത്.

ലൗ ജിഹാദിന് തെളിവില്ല

ലൗ ജിഹാദിന് തെളിവില്ല

ലൗ ജിഹാദിന്റെ പേരിൽ ഒരു സർക്കുലർ ഇറക്കുന്നത് ഒരു മതത്തെ മാത്രം ചെറുതാക്കുന്നതിന് വേണ്ടിയാണെന്നും അത് എരിതീയിൽ എണ്ണയൊഴിക്കുന്നതിന് സമാനമാണെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. ലൗ ജിഹാദിന് തെളിവില്ലെന്ന കാര്യം സർക്കാരും ഹൈകോടതിയും വ്യക്തമാക്കിയതാണെന്നും ലേഖനത്തിൽ പറയുന്നുണ്ട്. സത്യദീപത്തിന്റെ മുൻ ചീഫ് എഡിറ്റർ വൈദിക സമിതിയുടെ സെക്രട്ടറിയുമായ ഫാദർ കുര്യാക്കോസ് മുണ്ടാടന്റെ ലേഖനത്തിലാണ് ഈ പരാമർശങ്ങൾ ഉള്ളത്.

ബിജെപിയോട് അടുക്കുന്നു

ബിജെപിയോട് അടുക്കുന്നു

പൗരത്വ നിയമ ഭേദഗതിയ്ക്കും എൻആര്‍സിയ്ക്കുമെതിരെ രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടികളും ന്യൂനപക്ഷ സംഘടനകളും പ്രതിഷേധം തുടരുന്നതിനിടെയാണ് സീറോ മലബാര്‍ സഭ സംഘപരിവാറിനോട് അടുക്കുന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നത്. ബിജെപിയും തീവ്ര ഹിന്ദു വലതുപക്ഷ സംഘടനകളും വര്‍ഷങ്ങളായി ആരോപിക്കുന്ന ലൗ ജിഹാദ് ആരോപണം സീറോ മലബാര്‍ സഭ ഔദ്യോഗിക നേതൃത്വം വീണ്ടും ഏറ്റെടുത്തതിനു പിന്നാലെയാണ് സഭ ബിജെപിയോട് അടുക്കുന്നതായാണ് സൂചന നൽകുന്നത്.

ലൗ ജിഹാദിന്റെ ഇരകൾ

ലൗ ജിഹാദിന്റെ ഇരകൾ


കേരളത്തിൽ ലൗ ജിഹാദ് ശക്തമാണെന്നും കേരളത്തിലെ മതസൗഹാര്‍ദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയിൽ സംഘപരിവാര്‍ വളരുകയാണെന്നുമാണ് സീറോ മലബാര്‍ സഭ മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. ആന്‍റണി തലച്ചെല്ലൂര്‍ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്. ലവ് ജിഹാദിന്റെ ഇരകളാകുന്ന പെൺകുട്ടികളിൽ ഭൂരിപക്ഷവും ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള പെൺകുട്ടികളാണെന്നും ലൗ ജിഹാദിന്റെ പേരിൽ കേരളത്തിൽ പെൺകുട്ടികള്‍ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടെന്നും സീറോ മലബാര്‍ സഭ ആരോപിച്ചിരുന്നു.

ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിടുന്നു

ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിടുന്നു

ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട് ആസൂത്രിതമായ തരത്തിൽ ലൗ ജിഹാദ് അരങ്ങേറുന്നുണ്ടെന്നാണ് സീറോ മലബാര്‍ സിനഡിന്റെ വിലയിരുത്തൽ. മതം മാറ്റം ലക്ഷ്യമിട്ട് മുസ്ലീം യുവാക്കളെ ഉപയോഗിച്ച് അന്യമതസ്ഥരായ പെൺകുട്ടികളെ പ്രണയം നടിച്ചു വശത്താക്കാനായി രാജ്യത്ത് ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന വാദമാണ് ലൗ ജിഹാദ് എന്ന പേരിൽ അറിയപ്പെടുന്നത്.

ഹിന്ദു സംഘടനകളുടെ ആരോപണം...

ഹിന്ദു സംഘടനകളുടെ ആരോപണം...

2009ൽ വിഎച്ച്പി ഉള്‍പ്പെടെയുള്ള സംഘടനകള്‍ കേരളത്തിൽ തുടങ്ങി വെച്ച പ്രചാരണം കര്‍ണാടകയും ഉത്തര്‍ പ്രദേശും അടക്കമുള്ള ബിജെപി ശക്തികേന്ദ്രങ്ങളിലേയ്ക്ക് വ്യാപിക്കുകയായിരുന്നു. ഇതേ ആരോപണം തന്നെയാണ് ഇപ്പോൾ സീറോ മലബാർ സഭയും ആരോപിക്കുന്നത്. ഇതിനെതിരെയാണ് സഭയിലെ ഒറു വിഭാഗം തന്നെ രംഗത്തെത്തിയിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ കേരള സര്‍ക്കാര്‍ ആഭിമുഖ്യത്തിലും പ്രതിപക്ഷ സംഘടനകളുടെയും മുസ്ലീം സംഘടനകളുടെയും നേതൃത്വത്തിലും വൻ പ്രതിഷേധം നടന്നപ്പോഴും സീറോ മലബാര്‍ സഭ പ്രതിഷേധത്തിൽ നിന്ന് വിട്ടു നിന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ലൗ ജിഹാദ് ആരോപണവും ഉയർത്തുന്നത്.

English summary
Zero Malabar Sabha's love jihad issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X