കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈന്‍ ഉല്‍പാദനം കൂട്ടാന്‍ സീറോ മലബാര്‍ സഭ അനുമതി തേടി

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: മദ്യ ഉപയോഗത്തിനെതിരെ കര്‍ശന നിലപാടെടുക്കുന്ന സീറോ മലബാര്‍ സഭ വൈന്‍ ഉല്‍പാദനം കൂട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കി. തൃക്കാക്കരയിലെ നിര്‍മ്മാണ യൂണിറ്റിലാണ് സഭയ്ക്കുവേണ്ട വൈന്‍ ഉല്‍പാദിപ്പിക്കുന്നത്. ഈ യൂണിറ്റിലെ ഉല്‍പാദം കൂട്ടാന്‍ അനുമതി നല്‍കണമെന്ന് കാട്ടിയാണ് എക്‌സൈസ് വകുപ്പിന് ഇപ്പോള്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

നിലവില്‍ 1600 ലിറ്ററാണ് ഇവിടുത്തെ ഉല്‍പാദനശേഷി. ഇത് ഇരട്ടിയിലേറെ വര്‍ദ്ധിപ്പിച്ച് 5000 ലിറ്ററായി വര്‍ദ്ധിപ്പിക്കാനാണ് അപേക്ഷ. വൈന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ സഭ കാരണവും അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പള്ളികളുടെയും വിശ്വാസികളുടെയും എണ്ണം വര്‍ദ്ധിച്ചുവെന്നും ആയതിനാല്‍ നിലവിലെ വൈന്‍ മതിയാകാതെ വരുന്നുവെന്നുമാണ് പ്രധാന കാരണം.

wine

സഭയുടെ അപേക്ഷ ആയതിനാലും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാലും അപേക്ഷ സര്‍ക്കാര്‍ തള്ളാന്‍ സാധ്യതയില്ല. അതേസമയം, സര്‍ക്കാരിന്റെ മദ്യനയത്തിന് വിരുദ്ധമാണ് ഇതെന്ന് ആക്ഷേപം ഉയരാനും സാധ്യതയുണ്ട്. സംസ്ഥാനത്തെ ഫൈവ് സ്റ്റാര്‍ ബാറുകള്‍ ഒഴികെയുള്ള ബാറുകള്‍ പുതിയ മദ്യ നയത്തിന്റെ ഭാഗമായി അടച്ചു പൂട്ടിയിരുന്നു.

എന്നാല്‍, ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്ക് പുതുതായി ലൈസന്‍സ് നല്‍കുന്നുമുണ്ട്. ബാറുകള്‍ അടച്ചുപൂട്ടാനുള്ള സഭയുടെ സമ്മര്‍ദ്ദമുണ്ടായപ്പോള്‍ സഭ വൈന്‍ നിര്‍മിക്കുന്നതിനെതിരെ വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. വൈനുകള്‍ യഥേഷ്ടം ഉല്‍പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന സഭയ്ക്ക് ബാറുകള്‍ക്കെതിരെ പ്രതികരിക്കാന്‍ അവകാശമില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ നിലപാട്.

English summary
Syro-Malabar Sabha seeks grant for increasing wine production
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X