കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഹരി മാഫിയക്കെതിരെ എസ് വൈഎസ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ലഹരി മാഫിയകളെ പിടിച്ചു കെട്ടുക, കുറ്റവാളികള്‍ക്ക് കടുത്ത സിക്ഷ ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങളുമായി എസ് വൈ എസ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി. മയക്ക് മരുന്ന് വ്യാപനത്തിനെതിരെ ജില്ലയില്‍ കര്‍ശന നടപടികളെടുക്കണമെന്നും വിദ്യാലയ പരിസരങ്ങ ളിലും മറ്റും നിയമപാലകരുടെ ശക്തമായ സാന്നിദ്ധ്യവും ലഹരി ലോബിക്കെതിരെ കര്‍ശന നടപടിയുണ്ടാവാന്‍ അടിയന്തിര ഇടപ്പെടല്‍ ഉണ്ടാവണമെന്നും കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ എസ് വൈ എസ് ആവശ്യപ്പെട്ടു.

സംസ്ഥാന സെക്രട്ടറി എസ് ശറഫുദ്ദീന്‍ അഞ്ചാംപീടിക മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ 1986ല്‍ പാര്‍ലമെന്റ് പാസാക്കിയ എന്‍ ഡി പി എസ് ആക്റ്റ് ശക്തമായ നിയമമാണെങ്കിലും ഇതിന്റെ സങ്കീര്‍ണമായ നടപടി ക്രമങ്ങള്‍ കാരണം കഞ്ചാവ് മയക്കുമരുന്ന് ലോബി പലപ്പോഴും രക്ഷപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.ഒരു കിലോവരെ കഞ്ചാവുമായി പിടിക്കപ്പെടുന്നയാള്‍ മുവ്വായിരം രൂപ അടച്ചാല്‍ അപ്പോള്‍ തന്നെ ജാമ്യം ലഭിക്കുന്നു ഈ പഴുതുപയോഗിച്ച് ചില്ലറ വില്‍പനക്കാര്‍ വ്യാപകമാണ്.

sys

ദക്ഷിണേന്ത്യയില്‍ കേരളം ലഹരിയുപയോഗത്തില്‍ ഒന്നാം സ്ഥാനത്താണെന്ന വാര്‍ത്തകള്‍ ഏറെ ആശങ്കയുള്ളതാണെന്നും ഭരണകൂടം ഈ വിപത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫലാഹ് കോംപ്ലക്സ് പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ചിന് ജില്ലാ നേതാക്കളായ മുഹമ്മദലി സഖാഫി പുറ്റാട്, മുഹമ്മദ് സഖാഫി ചെറുവേരി, ഇ പി അബ്ദുല്ല സഖാഫി, ഉമര്‍ സഖാഫി ചെതലയം, സുലൈമാന്‍ സഅദി വെള്ളമുണ്ട, അബ്ദുല്‍ അസീസ് മാക്കുറ്റി, നസീര്‍ കോട്ടത്തറ, ബഷീര്‍ സഅദി, അബ്ദുല്‍ ഗഫൂര്‍ അഹ്സനി, അബൂബക്കല്‍ സഖാഫി അമ്പലവയല്‍, അബ്ദുല്‍ ഗഫൂര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

English summary
SYS march against drugs mafia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X