കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഗീയവാദിയെന്ന് തെളിയിച്ചു; വിജയരാഘവനെ കൂട്ടിലടയ്ക്കണമെന്ന് എസ്‌വൈഎസ് നേതാവ്

Google Oneindia Malayalam News

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവനെതിരെ എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിജയരാഘവന്‍ നടത്തുന്ന പ്രസ്താവനകള്‍ക്കെതിരെയാണ് വിമര്‍ശനം. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വന്ന സംഭവത്തിനെ വര്‍ഗീയമായി ചിത്രീകരിച്ചതോടെ വിജയരാഘവനെതിരെ പ്രതിപക്ഷ നേതാക്കള്‍ ഒന്നടങ്കം രംഗത്തുവന്നിരുന്നു.

p

വിജയരാഘവന്‍ മുസ്ലിം വിരോധം മാത്രമാണ് പറയുന്നതെന്ന് മുസ്തഫ മുണ്ടുപാറ ആരോപിക്കുന്നു. ഇദ്ദേഹത്തിന്റെ പ്രസ്താവനകള്‍ കേരളത്തിന്റെ മതേതരത്തിന് കോട്ടം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്തഫ മുണ്ടുപാറയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ....

ഉഗ്രന്‍ നീക്കവുമായി മുസ്ലിം ലീഗ്; ജയന്തി രാജന്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയാകും? 4 ചോദ്യങ്ങളില്‍ നിന്ന് രക്ഷ!!ഉഗ്രന്‍ നീക്കവുമായി മുസ്ലിം ലീഗ്; ജയന്തി രാജന്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയാകും? 4 ചോദ്യങ്ങളില്‍ നിന്ന് രക്ഷ!!

വിജയരാഘവനെ കൂട്ടിലടക്കാന്‍ സി.പി.എം തയ്യാറാകണം

സി.പി.എം സംസ്ഥാന സെക്രട്ടരി എ.വിജയരാഘവന്റെ ഓരോ ഇടപെടലുകളും സംഘികളെ തോല്‍പിക്കും വിധത്തിലാണ്.വാ തുറന്നാല്‍ മുസ്ലിം വിരോധം മാത്രം ചര്‍ദ്ദിക്കുന്ന ഇദ്ദേഹം ശുദ്ധവര്‍ഗ്ഗീയവാദിയാണെന്ന് പലതവണ തെളിയിച്ചു കഴിഞ്ഞു. ഇദ്ദേഹത്തെ കൂട്ടിലടക്കാന്‍ വൈകുന്ന ഓരോ നിമിഷങ്ങളും മതേതര കേരളത്തിന്റെ തകര്‍ച്ചക്ക് വഴിയൊരുക്കും.സാമുദായിക സംഘര്‍ഷമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
സംവരണാവകാശം ചോദിക്കുന്നത് വര്‍ഗ്ഗീയതയായി കാണുന്ന ഇദ്ദേഹത്തിന് സംഘിപാളയമാണ് കൂടുതല്‍ ഭൂഷണം.
മുസ്തഫ മുണ്ടുപാറ
2021 ഫെബ്രു.1

രാജ്യ വിരുദ്ധ ബജറ്റ് എന്ന് മമത ബാനര്‍ജി; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കളുംരാജ്യ വിരുദ്ധ ബജറ്റ് എന്ന് മമത ബാനര്‍ജി; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കളും

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

English summary
SYS State Secretary Musthafa Mundupara against CPM Leader A Vijayaraghavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X