കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലിനെതിരെ കടുത്ത പ്രതിഷേധം; അലന്‍സിയര്‍ അല്ല, സംവിധായകന്‍, പ്രതിഷേധിച്ചത് ഇങ്ങനെ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ചലച്ചിത്ര പുരസ്‌കാര വേദിയില്‍ മുഖ്യാതിഥിയായെത്തിയ നടന്‍ മോഹന്‍ലാലിനെതിരെ പ്രതിഷേധം നടന്നുവെന്ന് വാര്‍ത്ത വന്നിരുന്നു. നടന്‍ അലന്‍സിയര്‍ പ്രതീകാത്മകമായി വെടിവച്ചുവച്ച് പ്രതിഷേധിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അലന്‍സിയര്‍ തന്നെ ഇക്കാര്യം നിഷേധിച്ചു. ഇതോടെ വിവാദം തീര്‍ന്നെന്ന് കരുതിയവര്‍ക്ക് തെറ്റി. മോഹന്‍ലാലിനെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി വേദിയിലെത്തിയ മറ്റൊരാള്‍. പുരസ്‌കാര ജേതാവായ സംവിധായകന്‍ ടി ദീപേഷാണ് തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഇദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുകയാണ്. വിവരങ്ങള്‍ ഇങ്ങനെ....

പ്രസംഗപീഠത്തിന് താഴെ

പ്രസംഗപീഠത്തിന് താഴെ

മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം ലഭിച്ചത് അലന്‍സിയറിനായിരുന്നു. മുഖ്യാതിഥിയായെത്തിയ മോഹന്‍ലാല്‍ പ്രഭാഷണം നടത്തവെ അലന്‍സിയര്‍ പ്രസംഗപീഠത്തിന് താഴെയെത്തി വിരല്‍ ചൂണ്ടി പ്രതീകാത്മകമായി വെടിയുതിര്‍ക്കുകയായിരുന്നു. ഇത് മോഹന്‍ലാലിനെതിരായ പ്രതിഷേധമായി പ്രചരിപ്പിക്കപ്പെട്ടു.

 മോഹന്‍ലാല്‍ ഇഷ്ടതാരം

മോഹന്‍ലാല്‍ ഇഷ്ടതാരം

എന്നാല്‍ മോഹന്‍ലാലിനെതിരെ താന്‍ പ്രതിഷേധിച്ചുവെന്ന വാര്‍ത്ത അലന്‍സിയര്‍ നിഷേധിച്ചു. മോഹന്‍ലാല്‍ ഇഷ്ടതാരമാണെന്നും അദ്ദേഹത്തിനെതിരെ പ്രതിഷേധിക്കേണ്ട ആവശ്യം തനിക്കില്ലെന്നും അലന്‍സിയര്‍ പറഞ്ഞു. പ്രതിഷേധത്തെ കുറിച്ച് മോഹന്‍ലാലും അതിശയം പ്രകടിപ്പിച്ചു.

ഫാന്‍സുകാരുടെ ചീത്തവിളി

ഫാന്‍സുകാരുടെ ചീത്തവിളി

അലന്‍സിയര്‍ പ്രതിഷേധിച്ചുവെന്ന വാര്‍ത്ത വന്നതോടെ അദ്ദേഹം വിരല്‍ ഉയര്‍ത്തി നില്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. അലന്‍സിയറിനെതിരെ ഫാന്‍സുകാരുടെ ചീത്തവിളിയുമുണ്ടായി. അലന്‍സിയര്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയതോടെ വിവാദം അവസാനിച്ചെന്നു കരുതിയതായിരുന്നു.

യഥാര്‍ഥ പ്രതിഷേധം

യഥാര്‍ഥ പ്രതിഷേധം

അപ്പോഴാണ് യഥാര്‍ഥ പ്രതിഷേധം മറ്റൊരാള്‍ ചലിച്ചിത്ര പുരസ്‌കാരദാന ചടങ്ങിനിടെ നടത്തിയെന്ന വാര്‍ത്ത വരുന്നത്. മികച്ച കുട്ടികളുടെ ചിത്രം ഒരുക്കി സംവിധായകന്‍ ടി ദീപേഷ് ആണ് പ്രതിഷേധം ഉയര്‍ത്തിയത്. പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയ അദ്ദേഹം മോഹന്‍ലാലിനെ ശ്രദ്ധിച്ചതേയില്ല.

തൊട്ടടുത്ത് മോഹന്‍ലാല്‍

തൊട്ടടുത്ത് മോഹന്‍ലാല്‍

മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നാണ് ദീപേഷ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഈ വേളയില്‍ മോഹന്‍ലാല്‍ വേദിയിലുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് നിന്ന മോഹന്‍ലാലിനെ ദീപേഷ് ശ്രദ്ധിച്ചില്ല. മറ്റു അവാര്‍ഡ് ജേതാക്കള്‍ മോഹന്‍ലാലിനെ ആലിംഗനം ചെയ്തപ്പോഴായിരുന്നു ദീപേഷിന്റെ പ്രതികരണം.

മുമ്പും പ്രതിഷേധിച്ചു

മുമ്പും പ്രതിഷേധിച്ചു

ദീപേഷ് മോഹന്‍ലാലിന്റെ സാന്നിധ്യം കണ്ടില്ലെന്ന് നടിച്ച് പുരസ്‌കാരം ഏറ്റുവാങ്ങി തിരിച്ചുപോകുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചവരില്‍ ദീപേഷുമുണ്ടായിരുന്നു. പ്രതിഷേധിച്ച് തയ്യാറാക്കിയ കത്തില്‍ ദീപേഷ് ഒപ്പുവച്ചിരുന്നുവെന്നാണ് വിവരം.

നൂറിലധികം പേര്‍

നൂറിലധികം പേര്‍

മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നതില്‍ പ്രതിഷേധിച്ച് നൂറിലധികം ചലച്ചിത്ര-സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ ദീപേഷും ഒപ്പുവച്ചിരുന്നു. എന്നാല്‍ ഒപ്പുവച്ചവരില്‍ നടന്‍ പ്രകാശ് രാജിന്റെ പേരുമുണ്ടായിരുന്നു. അദ്ദേഹം മോഹന്‍ലാലിനെ പിന്തുണച്ച് പിന്നീട് രംഗത്തെത്തി.

 നിലപാട് വ്യക്തമാക്കി ദീപേഷ്

നിലപാട് വ്യക്തമാക്കി ദീപേഷ്

ദീപേഷ് തന്റെ നിലപാട് വ്യക്തമാക്കി പിന്നീട് രംഗത്തെത്തുകയുമുണ്ടായി. ഫേസ്ബുക്കിലൂടെയാണ് ദീപേഷ് നിലപാട് വ്യക്തമാക്കിയത്. തനിക്ക് ഒറ്റ നിലപാടേ ഉള്ളൂവെന്നും രഹസ്യമായും പരസ്യമായും നിലപാട് മാറ്റില്ലെന്ന പ്രതികരണമാണ് അദ്ദേഹം നടത്തിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ...

 ദീപേഷിന്റെ വാക്കുകള്‍

ദീപേഷിന്റെ വാക്കുകള്‍

സ്ത്രീവിരുദ്ധ നിലപാടെടുക്കുന്നവരെ കെട്ടിപ്പിടിക്കാന്‍ ഞാനില്ല. അത് ഏത് പടച്ചതമ്പുരാനായാലും. സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കില്ല. അത് പൊതുവേദിയായാലും അടച്ചിട്ടമുറിയായാലും. ഒറ്റ നിലപാട് മാത്രം- ഇതാണ് ദീപേഷിന്റെ ഫേസ്ബുക്കിലെ വാക്കുകള്‍.

വിശദീകരണം തേടി

വിശദീകരണം തേടി

അതേസമയം, അലന്‍സിയന്‍ പ്രതിഷേധിച്ചുവെന്ന പ്രചാരണം വന്നതോടെ താരസംഘടന അമ്മ അദ്ദേഹത്തില്‍ നിന്ന് പ്രതികരണം തേടിയിട്ടുണ്ട്. എന്തുകൊണ്ടാണ് ലാല്‍ പ്രസംഗിക്കുമ്പോള്‍ വ്യത്യസ്തമായ പ്രതികരണം നടത്തിയത് എന്നാണ് അമ്മയ്ക്ക് അറിയേണ്ടത്. വിശദമായ മറുപടി നല്‍കുമെന്ന് അലന്‍സിയര്‍ വ്യക്തമാക്കി.

 ഏഴ് ദിവസത്തിനകം മറുപടി

ഏഴ് ദിവസത്തിനകം മറുപടി

സംഘടനയ്ക്ക് മറുപടി കൊടുക്കും. ഒരു സംഘടന ആകുമ്പോള്‍ ചില നിയമാവലികളൊക്കെയുണ്ടാകും. വിശദീകരണം എനിക്കും പറയാനുണ്ട്. താന്‍ നല്‍കുന്ന വിശദീകരണത്തിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും അലന്‍സിയര്‍ വിശദമാക്കി. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് അമ്മ ആവശ്യപ്പെട്ടിരിക്കുന്നത്.

ബിജെപിക്ക് എത്ര സീറ്റ് കിട്ടും, ആള്‍ക്കൂട്ട കൊലപാതകം, പ്രതിപക്ഷഐക്യം.. മോദി പ്രതികരിക്കുന്നുബിജെപിക്ക് എത്ര സീറ്റ് കിട്ടും, ആള്‍ക്കൂട്ട കൊലപാതകം, പ്രതിപക്ഷഐക്യം.. മോദി പ്രതികരിക്കുന്നു

English summary
T deepesh protest against Mohanlal at Kerala state film Award ceremony, not Alancier
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X