കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവര്‍ത്തകര്‍ അഴിഞ്ഞാടി!!! ടിജി മോഹന്‍ദാസിന്റെ 'പൊളിച്ചെഴുത്തി'ല്‍ ജനം ടിവിയില്‍ കലഹം...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: ആര്‍എസ്എസിന്‍റെ നേതൃത്വത്തിലുള്ള ജനം ടിവിയില്‍ മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ചതിനെ ചൊല്ലി ആഭ്യന്തര കലഹം. ആര്‍എസ്എസിന്റെ വക്താവായി അറിയപ്പെടുന്ന ടിജി മോഹന്‍ദാസ് ജനം ടിവിയില്‍ അവതരിപ്പിക്കുന്ന പൊളിച്ചെഴുത്ത് എന്ന പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ചതോടെയാണ് ചാനലില്‍ ആഭ്യന്തര കലഹം രൂക്ഷമായത്.

സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തിലായിരുന്നു വിമര്‍ശനം. വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ അവതരിപ്പിച്ച് മാധ്യമസമൂഹത്തെ ആകെ അധിക്ഷേപിച്ചെന്ന് ചാനലിലെ ഒരുവിഭാഗം ജീവനക്കാര്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വാര്‍ത്ത വിഭാഗം തലവന്‍ രാജേഷ് പിള്ളയുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ കൊമ്പ് കോര്‍ത്തെന്നുമാണ് വിവരം.

Read More:വ്യോമസേനാവിമാനം കാണാതായിട്ട് ഒരാഴ്ച; വിദേശ സഹായം തേടുന്നു...

TG Mohandas

തിരുവനന്തപുരത്ത് വഞ്ചിയൂര്‍ കോടതിക്ക് മുന്നില്‍ അഭിഭാഷരും മാധ്യമപ്രവര്‍ത്തകരും ഏറ്റുമുട്ടിയിരുന്നു. പത്രപ്രവര്‍ത്തകര്‍ അങ്ങോട്ട് ചെന്ന് അക്രമിക്കുകയായിരുന്നുവെന്നാണ് ടിജി മോഹന്‍ദാസ് പരിപാടിയില്‍ പറഞ്ഞത്. എന്നാല്‍ ഈ പ്രോഗ്രാം എഡിറ്റ് ചെയ്യാതെ പ്രക്ഷേപണം ചെയ്യരുതെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തീവ്ര ആര്‍എസ്എസ് പക്ഷക്കാരായ ഒരുവിഭാഗം ടിജി മോഹന്‍ദാസിനൊപ്പം നില്‍ക്കുകയായിരുന്നു.

ആക്ഷേപത്തിനെതിരെ തിരുവന്തപുരം ബ്യൂറോ ചീഫ് രഞ്ചിത്ത് അമ്പാടിയുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ മാനേജ്‌മെന്‍റിനെ പ്രതിഷേധം അറിയിച്ചു. കോടതിക്ക് മുന്നില്‍ അക്രമം നടക്കുമ്പോള്‍ ജനം ടിവിയുടെ പ്രതിനിധികളുമുണ്ടായിരുന്നു. മാധ്യമസമൂഹത്തിനെ ഒന്നാകെ അവഹേളിക്കുന്നതിന് മുമ്പ് അവരോടെങ്കിലും കാര്യങ്ങള്‍ അന്വേഷിക്കണമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മാനേജ്‌മെന്‍റ് ഇത് ചെവികൊണ്ടില്ല.

Janam TV

പൊളിച്ചെഴുത്ത് എഡിറ്റ് ചെയ്യാതെ പ്രക്ഷേപണം ചെയ്തതിനെ രൂക്ഷമായി വിമര്‍ശിച്ച് രഞ്ചിത്ത് അമ്പാടിയടക്കമുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ രംഗത്തുവന്നു. ഇതോടെ ജനം ടിവിയില്‍ ആഭ്യന്തര കലഹം മൂര്‍ച്ഛിച്ചിരിക്കുകയാണ്. വാര്‍ത്തകളുമായി സഹകരിക്കില്ലെന്നാണ് ഒരു വിഭാഗം ജീവനക്കാര്‍ പറയുന്നത്. ടിജി മോഹന്‍ദാസിനെ ചാനലില്‍ നിന്ന് ഒഴിവാക്കണം, മോഹന്‍ദാസിന്റെ വാദങ്ങള്‍ കേരളത്തില്‍ ബിജെപിക്കും ആര്‍എസ്എസിനും ദോഷം ചെയ്യുമെന്നും നേരത്തെ ചില മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞിരുന്നു.

അവ്യക്തമായ കണക്കുകളും രേഖകളും വച്ച് ചാനല്‍ ചര്‍ച്ചകളില്‍ വാദിക്കുന്ന ടിജി മോഹന്‍ദാസിനെ അവതാരകരും സോഷ്യല്‍മീഡിയയുമെല്ലാം പരിഹസിച്ചിരുന്നു. മോഹന്‍ദാസിന്റെ മാധ്യമവിരോധത്തിന് കാരണം ഇതാണെന്ന് ആക്ഷേപമുണ്ട്. പരിപാടി അവതരിപ്പിക്കുന്നതില്‍ നിന്ന് മോഹന്‍ദാസിനെ ഒഴിവാക്കമെന്ന് ബിജെപി നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഇത് സംബന്ധിച്ച്‌ പരാതി എത്തിയിട്ടുണ്ടെന്നാണ് വിവരം. പാര്‍ട്ടിയുടെ മുഖമായി ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെടുന്നതില്‍ നിന്ന് ടിജി മോഹന്‍ദാസിനെ വിലക്കുമെന്നാണ് അറിയുന്നത്.

Read More:സ്റ്റേറ്റ് കാറിലെ ചീറിപ്പായലിന് റെഡ് സിഗ്നല്‍; മുഖ്യമന്ത്രിക്കും ഇനി നമ്പര്‍പ്ലേറ്റ് വേണം...

സൈനിക ഉദ്യോഗസ്ഥയുടെ മകളെയും മതം മാറ്റി; സത്യസരണിക്കെതിരെ ഐസിസ് ബന്ധമാരോപിച്ച് പരാതി?സൈനിക ഉദ്യോഗസ്ഥയുടെ മകളെയും മതം മാറ്റി; സത്യസരണിക്കെതിരെ ഐസിസ് ബന്ധമാരോപിച്ച് പരാതി?

English summary
TG mohandas Insult journalists through Janam Tvs program 'Polichezhuth'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X