എല്‍ഡിഎഫിനെ ശിഥിലമാക്കിയത് ആരാണെന്നോ?
തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്‍ രംഗത്ത്.
എല്‍.ഡി.എഫിനെ ശിഥിലമാക്കിയത് പിണറായി വിജയനാണെന്നും പിണറായി നേതൃത്വം നല്‍കിയാല്‍ അരുവിക്കരയില്‍ എല്‍ഡിഎഫ് പരാജയപ്പെടുമെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു

തെറ്റ് തിരുത്തേണ്ടത് ആര്‍എസ്പിയല്ല സിപിഐഎമ്മാണ്. എല്‍ഡിഎഫിലേക്ക് പാര്‍ട്ടി തിരിച്ചു പോവുമെന്നത് ചിലരുടെ വ്യാമോഹം മാത്രമാണെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു. ബാലകൃഷ്ണപിള്ളയെ കൂട്ടുപിടിക്കുന്നത് ഇടതുമുന്നണിയ്ക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്പി കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്താണ് എല്‍ഡിഎഫ് വിട്ടത്. കൊല്ലം സീറ്റ് വിട്ടു നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആര്‍എസ്പിയെ യുഡിഎഫിലെത്തിച്ചത്.












Click it and Unblock the Notifications