ശബരിമലയ്ക്കും മാളികപ്പുറത്തിനും പുതിയ മേല്‍ശാന്തിമാര്‍...
തിരുവനന്തപുരം: ശബരമിലയ്ക്കും മാളികപ്പുറത്തിനും പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു. ടിഎം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് ശബരിമലയിലെ പുതിയ മേല്‍ശാന്തി. പാലക്കാട് ചെര്‍പ്ലശ്ശേരി സ്വദേശിയാണ്. മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തിയാണ് ടിഎം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി.
രാവിലെ സന്നിധാനത്ത് നടന്ന നറുക്കെടുപ്പില്‍ പതിനഞ്ച് പേരില്‍നിന്നാണ് ടിഎം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. മേല്‍ശാന്തി സ്ഥാനത്തേക്ക് 105 അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. ഇതില്‍ നിന്നും തിരഞ്ഞെടുത്ത 15 പേരില്‍ നിന്നാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ നറുക്കിട്ടെടുത്തത്.

അടുത്ത ഒരുവര്‍ഷത്തേക്കുള്ള പുറപ്പെടാ മേല്‍ശാന്തിയായാണ് തിരഞ്ഞെടുത്തത്. ചങ്ങനാശേരി സ്വദേശി എം മനുകുമാറിനെ മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. പതിനൊന്ന് പേരില്‍നിന്നാണ് മാളികപ്പുറം മേല്‍ശാന്തിയായി മനുകുമാറിനെ തെരഞ്ഞെടുത്തത്.
നറുക്കെടുപ്പ് അവകാശിളായ പന്തളം കൊട്ടാരത്തിലെ ന നവനീത് വര്‍മ്മയും ലാവണ്യ രാജാവും കുടുംബാംഗങ്ങളുമാണ് നറുക്കെടുപ്പ് നടത്തിയത്. മലയാള മാസം വൃശ്ചികം ഒന്നിന് ഇരുവരും മേല്‍ശാന്തിമാരായി ചുമതലയേറ്റെടുക്കും.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications