Get Updates
Get notified of breaking news, exclusive insights, and must-see stories!

പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്തി അധ്യാപകന്‍ രചിച്ച ഗാനം ശ്രദ്ധേയമാകുന്നു.

അറിവിന്റെ വെളിവാര്‍ന്ന മനുജാതിമക്കള്‍ക്കു
മരുഭൂവിലുഴലാതെ തെളിനീരിറക്കി മരിക്കുവോളം
മിഴി ചിമ്മി, അണയാതെ നീരമൃതൂറ്റുന്ന
മാതൃഭൂവേ തന്റെ മിഴി പോലെ കാക്കുക

മണ്ണും മനുഷ്യനും പ്രകൃതിയും പ്രമേയമായി വരുന്ന ഈ വരികള്‍ അടിമാലി സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപകനായ റ്റി എന്‍ മണിലാലാണ് രചിച്ചത്. പരിസ്ഥിതി ദിനത്തില്‍ സ്വാഗത ഗാനമായി ഈ വരികള്‍ വേദിയില്‍ എത്തിയപ്പോള്‍ അത് ആധുനിക മനുഷ്യ സമൂഹത്തോടുള്ള ഓര്‍മപെടുത്തല്‍കൂടിയായി. അലയാളം, സയന്‍സ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന റ്റി എന്‍ മണിലാല്‍ സ്‌കൂളിലെ നേയച്ചര്‍ ക്ലബ്, ലൈബ്രറി എന്നിവയുടെ മേനോട്ടവും വഹിക്കുന്നു. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുകയും പഠനത്തിനൊപ്പംതന്നെ നല്ലൊരു മനുഷ്യനാക്കി തന്റെ വിദ്യാര്‍ത്ഥികളെ മാറ്റിയെടുക്കുന്നതിനും ഈ അധ്യാപകന്‍ അദ്ദേഹത്താല്‍ കഴിയുംവിധം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈ ശ്രമങ്ങള്‍തന്നെയാണ് പ്രകൃതിയോടുള്ള അടുപ്പത്തിന്റെയും കരുതലിന്റെ പ്രത്യാശയുടെയും വരികള്‍ക്ക് ജീവന്‍ പകരാന്‍ സാധിച്ചതും. റ്റി എന്‍ മണിലാല്‍ എഴുതിയ വരികള്‍ക്ക് ഈണമിട്ടതും ആലപിച്ചതും സ്‌കൂളിലെ സംഗീത അധ്യാപികയായ എം ഡി അനിതയാണ്.

environment

ഓരോ മനുഷ്യ ജീവിയും ഭൂമിയെ സ്‌നേഹിക്കേണ്ടതിന്റെ ഓര്‍മപ്പെടുത്തലുകള്‍ വരികളിലുടനീളം പ്രതിധ്വിനിക്കുന്നു. പ്രകൃതിയാണ് എല്ലാത്തിലും ശ്രേഷ്ഠമെന്നും ഈ അധ്യാപകന്റെ വരികള്‍ ഓര്‍മപ്പെടുത്തുന്നു. പതിമൂന്ന് വര്‍ഷകാലത്തോളം സ്‌കൂളിലെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച് വരുന്ന റ്റി എന്‍ മണിലാലിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ അംഗണത്തില്‍ വലിയൊരു ജൈവപാര്‍ക്കും സൃഷ്ടിച്ചിട്ടുണ്ട്. അവധി ദിവസങ്ങള്‍പോലും വിദ്യാലയമുറ്റത്തെ ജൈവ പാര്‍ക്കിലെ ചെടികളെ സംരക്ഷിക്കാന്‍ ഇദ്ദേഹം സ്‌കൂളില്‍ എത്തുന്നതും പതിവാണ്. ഈ കഴിഞ്ഞ പരിസ്ഥി ദിനത്തില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച ജൈവ പാര്‍ക്കിനുള്ള രണ്ടാം സ്ഥാനത്തിന് അര്‍ഹമായത് അടിമാലി സര്‍ക്കാര്‍ സ്‌കൂളാണ്. പുരസ്‌കാരങ്ങള്‍ വാങ്ങി തിരികെയെത്തിയ റ്റി എന്‍ മണിലാല്‍ പുരസ്‌കാര നിറവിന്റെ സന്തോഷത്തിനൊപ്പം വീണ്ടും പ്രകൃതിയോടിണങ്ങി പരിസ്ഥിതിയെ മനസ്സറിഞ്ഞ് സ്‌നേഹിക്കാന്‍ വിദ്യാര്‍ത്ഥികളെ ഓര്‍മപ്പെടുത്തുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+