ലോക്ക്ഡൗണ്‍ ഇളവ്: സുപ്രീംകോടതി നിരീക്ഷണം ഏകപക്ഷീയം: കേസിൽ കക്ഷി ചേരുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
ലോക്ക്ഡൗണ്‍ ഇളവ്: സുപ്രീംകോടതി നിരീക്ഷണം ഏകപക്ഷീയം: കേസിൽ കക്ഷി ചേരുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
കോഴിക്കോട്: ലോക്ക്ഡൌൺ ഇളവുകൾ സംബന്ധിച്ച് സുപ്രീംകോടതിയിലുള്ള കേസിൽ കക്ഷി ചേരുമെന്ന് വ്യാപരി വ്യവസായി ഏകോപന സമിതി. വ്യാപാരികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചെയ്യാവുന്നതെല്ലാം സംസ്ഥാന സർക്കാർ ചെയ്തിട്ടുണ്ടെന്നും ഈ വിഷയത്തിൽ സുപ്രീംകോടതി ഉന്നയിച്ചിട്ടുള്ള പരാമർശങ്ങൾ ഏകപക്ഷീയമാണെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന അധ്യക്ഷൻ ടി നസിറുദ്ദീന്റെ പ്രതികരണം. കോഴിക്കോട് വിളിച്ചുചേർത്ത സമ്മേളനത്തിൽ സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
ബക്രീദിന് സർക്കാർ നൽകിയ ലോക്ക്ഡൗണ്‍ ഇളവുകൾ വർഗ്ഗീയവത്കരിക്കാനുള്ള ശ്രമം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോൾ നടപ്പിലാക്കി വരുന്ന വാരാന്ത്യ ലോക്ക്ഡൗണുകൾ ഒഴിവാക്കണമെന്ന ആവശ്യം വ്യപാരികൾ ഉന്നയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി സർക്കാർ ചെയ്തിട്ടുള്ളത് ഒരു ജനാധിപത്യ സർക്കാരിന് ചെയ്യാൻ കഴിയുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയിൽ പരിപൂർണ്ണ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും കൂട്ടിച്ചേർത്തു. ജനങ്ങൾ അനാവശ്യമായി കടകളിലേക്ക് വരുന്നത് ഒഴിവാക്കണമെന്നും ആവശ്യത്തിന് മാത്രം സാധനം വാങ്ങി ശീലിക്കണമെന്നും അദ്ദേഹം പറയുന്നു.

പാടത്ത പൈങ്കിളിയിലെ കുട്ടിത്താരം മനീഷ മഹേഷ്: ക്യൂട്ട് ചിത്രങ്ങള്‍
ബക്രീദിന് മുന്നോടിയായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിൽ കേരളത്തെ സുപ്രീംകോടതി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. രൂക്ഷവിമർശനം. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഡി കാറ്റഗറിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ഇളവ് നൽകിയതിനെ സുപ്രീം കോടതി ബെഞ്ച് വിമർശിച്ചിരുന്നു. ഇത് അനാവശ്യ നടപടിയാണെന്നും കോടതി വിലയിരുത്തിയിരുന്നു. ഇപ്പോൾ നൽകിയിട്ടുള്ള ഇളവുകൾ കൊവിഡ് വ്യാപനത്തിന് കാരണമായാൽ നടപടി നേരിടേണ്ടതായി വരുമെന്നും സുപ്രീം കോടതി സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ക്യൂട്ടാണ് മുക്തയും മകളും, വൈറലായി താരത്തിന്റെ മകളുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍












Click it and Unblock the Notifications