ടി.ഒ സൂരജിന്റെ 50 കോടിയുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി
കൊച്ചി: അനധികൃത സ്വത്ത് സമ്പാദിച്ചക്കേസില് സസ്പെന്‍ഷനില്‍ കഴിയുന്ന പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിന്റെ സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി. 50 കോടിയോളം രൂപ വിലമതിക്കുന്ന 18 വസ്തുവകകളാണ് സര്‍ക്കാര്‍ കണ്ടുകെട്ടിയത്. കോടതി ഉത്തരവിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് വിജിലന്‍സാണ് കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ സ്വത്ത് വകകള്‍ക്ക് പുറമെ ഇടുക്കിയിലെ പീരുമേട്ടിലും തൃശ്ശൂര്‍ മുണ്ടൂരിലുമാണ് സൂരജിന് ഭൂമിയുള്ളത്. പീരുമേട്ടില്‍ 26 സെന്റും മുണ്ടൂരില്‍ 11 സെന്റ് ഭൂമിയും ഉണ്ട്. ഭാര്യയുടെയും തന്റെയും പേരില്‍ എട്ടിടങ്ങളില്‍ ഭൂമിയുള്ളതായാണ് സൂരജ് നേരത്തെ വെളിപ്പെടുത്തിട്ടുണ്ടെങ്കിലും വിജിലന്‍സ് അന്വേഷണത്തില്‍ ഇതില്‍ കൂടുതല്‍ വസ്തുവകകള്‍ ഉള്ളതായി കണ്ടെത്തി.

സൂരജിന്റെ എറണാകുളം രാജഗിരിയിലെ ഭൂമിക്കും വെയര്‍ ഹൗസിനും മാത്രം ഒന്നേകാല്‍ കോടിയോളം വില വരുമെന്നും കൂടാതെ കൊച്ചിയിലെ ഒരു ഫ്ലാറ്റിന് 70 ലക്ഷം രൂപയും മറ്റൊന്നിന് 89 ലക്ഷം രൂപയും വില വരുമെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയിലെ കായലോരത്തോടു ചേര്‍ന്നുള്ള 16 സെന്റ് ഭൂമിക്ക് 49 ലക്ഷം രൂപ ചെലവാക്കിയതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. തിരുവനന്തപുരത്തും ഒരു വീടും ഒരു ഫ്ലാറ്റുമുണ്ട്.
വെണ്ണലയില്‍ സൂരജ് താമസിക്കുന്ന വീടിന് ഏതാണ്ട് ഒരു കോടിയിലധികം രൂപ വില മതിക്കും. ഇതിന് 33 ലക്ഷം രൂപയാണ് കണക്കില്‍ കാണിച്ചിരിക്കുന്നത്. മംഗലാപുരത്ത് മകന്റെ പേരില്‍ ഫ്ലാറ്റുള്ളതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications