കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടി.ഒ സൂരജിന്റെ 50 കോടിയുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി

  • By Aiswarya
Google Oneindia Malayalam News

കൊച്ചി: അനധികൃത സ്വത്ത് സമ്പാദിച്ചക്കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിന്റെ സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി. 50 കോടിയോളം രൂപ വിലമതിക്കുന്ന 18 വസ്തുവകകളാണ് സര്‍ക്കാര്‍ കണ്ടുകെട്ടിയത്. കോടതി ഉത്തരവിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് വിജിലന്‍സാണ് കോടതിയെ സമീപിച്ചത്.

തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ സ്വത്ത് വകകള്‍ക്ക് പുറമെ ഇടുക്കിയിലെ പീരുമേട്ടിലും തൃശ്ശൂര്‍ മുണ്ടൂരിലുമാണ് സൂരജിന് ഭൂമിയുള്ളത്. പീരുമേട്ടില്‍ 26 സെന്റും മുണ്ടൂരില്‍ 11 സെന്റ് ഭൂമിയും ഉണ്ട്. ഭാര്യയുടെയും തന്റെയും പേരില്‍ എട്ടിടങ്ങളില്‍ ഭൂമിയുള്ളതായാണ് സൂരജ് നേരത്തെ വെളിപ്പെടുത്തിട്ടുണ്ടെങ്കിലും വിജിലന്‍സ് അന്വേഷണത്തില്‍ ഇതില്‍ കൂടുതല്‍ വസ്തുവകകള്‍ ഉള്ളതായി കണ്ടെത്തി.

10-sooraj.jpg -Properties

സൂരജിന്റെ എറണാകുളം രാജഗിരിയിലെ ഭൂമിക്കും വെയര്‍ ഹൗസിനും മാത്രം ഒന്നേകാല്‍ കോടിയോളം വില വരുമെന്നും കൂടാതെ കൊച്ചിയിലെ ഒരു ഫ്‌ലാറ്റിന് 70 ലക്ഷം രൂപയും മറ്റൊന്നിന് 89 ലക്ഷം രൂപയും വില വരുമെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയിലെ കായലോരത്തോടു ചേര്‍ന്നുള്ള 16 സെന്റ് ഭൂമിക്ക് 49 ലക്ഷം രൂപ ചെലവാക്കിയതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. തിരുവനന്തപുരത്തും ഒരു വീടും ഒരു ഫ്‌ലാറ്റുമുണ്ട്.

വെണ്ണലയില്‍ സൂരജ് താമസിക്കുന്ന വീടിന് ഏതാണ്ട് ഒരു കോടിയിലധികം രൂപ വില മതിക്കും. ഇതിന് 33 ലക്ഷം രൂപയാണ് കണക്കില്‍ കാണിച്ചിരിക്കുന്നത്. മംഗലാപുരത്ത് മകന്റെ പേരില്‍ ഫ്‌ലാറ്റുള്ളതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

English summary
The Ernakulam District Court on Wednesday ordered temporary attachment of 18 properties of suspended IAS officer T O Sooraj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X