കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യ മേഖലയിൽ സഹകരണ പ്രസ്ഥാനങ്ങളുടെ ഇടപെടൽ വിജയകരം: ടിപി രാമകൃഷ്ണൻ

  • By Desk
Google Oneindia Malayalam News

കുന്ദമംഗലം: സാമൂഹിക ജീവിതത്തിന്റെ സമസ്ത മേഖലകളിലും കൈവെച്ച സഹകരണ പ്രസ്ഥാനം ആരോഗ്യ സേവന മേഖലയിൽ വേറിട്ട രീതി അവലംബി ക്കുന്നതാണ് വിജയത്തിനടിസ്ഥാനമെന്ന് എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടിപി രാമകഷ്ണൻ പറഞ്ഞു. ചൂഷണത്തിന് വിധേയമാകുന്ന ചികിത്സാ നിർണ്ണയ സംവിധാനം പാവപ്പെട്ടവർക്ക് പ്രാപ്യമാകുന്ന തരത്തിലേക്ക് മാറ്റിയെടുക്കാൻ സഹകരണ പ്രസ്ഥാനങ്ങൾ നടത്തുന്ന സംരഭങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുന്ദമംഗലം കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ആരംഭിച്ച നീതി ലാബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുമ്പള സിഐ വിവി മനോജിനെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി; മണല്‍ മാഫിയയുടെ ചരട് വലിയെന്ന് ആരോപണം കുമ്പള സിഐ വിവി മനോജിനെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി; മണല്‍ മാഫിയയുടെ ചരട് വലിയെന്ന് ആരോപണം

ബാങ്ക് പ്രസിഡണ്ട് എംകെ മോഹൻ ദാസ് അധ്യക്ഷത വഹിച്ചു. കുന്ദമംഗലത്തെ മുതിർന്ന ഡോക്ടറായ എൻ.വിജയനെ ചടങ്ങിൽ ആദരിച്ചു. എക്‌സറേസെന്റര്‍ പിടിഎ റഹിം. എംഎല്‍എയും ഇസിജി സെന്റര്‍ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു പറശ്ശേരിയും ഉദ്‌ഘാടനം ചെയ്‌തു.

kunnamangalam

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷമീന വെള്ളക്കാട്ട്, കുരുവട്ടാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി അപ്പുക്കുട്ടൻ , ജില്ലാ പഞ്ചായത്തംഗം രജനി തടത്തിൽ, വി കെ സുരേഷ്, ഡോ സസ്യാ കുറുപ്പ് ,എം വി ബൈജു, ടി വേലായുധൻ, ബാബു നെല്ലൂളി, ഒ ഉസ്സയിൻ, എം ബാലസുബ്രഹ്മണ്യൻ, ടി ചക്രായുധൻ, രാജൻ മാമ്പറ്റച്ചാലിൽ, ടി വി വിനീത് കുമാർ, പി കെ ബാപ്പു ഹാജി, ഒ. വേലായുധൻ, ഇ വിനോദ്കുമാർ, വി മുരളീധരൻ,ബാങ്ക് വൈസ് പ്രസിഡണ്ട് കെ ശ്രീധരൻ സ്വാഗതവും ജനാർദ്ദനൻ കളരിക്കണ്ടി നന്ദിയും പറഞ്ഞു.

English summary
T P Ramakrishnan telling about co-operative movements
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X