ചിറ്റപ്പന്‍ ഡാ... ട്രോളല്ല, ടീ ഷര്‍ട്ടുമിറങ്ങി; ജയരാജന്‍ മന്ത്രിയുടെ സമയം കൊള്ളാം !!!
കൊച്ചി: ട്രോളൊക്കെ സഹിക്കാം, അത് ഓണ്‍ ലൈനില്‍ കയറുന്നവരും കുറേ ഫ്രീക്കന്‍ പയ്യന്മാരുമൊക്കെയല്ലേ കാണു. പക്ഷെ ഇതൊരുമാതിരി ചെയ്തായിപ്പോയി. ബന്ധുവിനെ വ്യവസായ വകുപ്പില്‍ നിയമിക്കുമ്പോള്‍ പാവം ജയരാജന്‍ മന്ത്രി ഇത്രയ്ക്ക് പ്രതീക്ഷിച്ച് കാണില്ല. ട്രോളുകളും വിമര്‍ശനവുമൊക്കെ ഒരുവശത്ത് പുകയുമ്പോള്‍ ജയരാജനെ പരിഹസിച്ച് ടീഷര്‍ട്ടും ഇറങ്ങിക്കഴിഞ്ഞു.
ടീഷര്‍ട്ടുകളില്‍ ഇപ്പോള്‍ വ്യവസായമന്ത്രി ഇപി ജയരാജനാണ് ഇപ്പോള്‍ താരം. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് വിമര്‍ശനങ്ങളും ട്രോളുകളും വാങ്ങിക്കൂട്ടി മുന്നോട്ട് പോവുകുന്ന മന്ത്രിയെ പരിഹസിച്ച് ടി ഷര്‍ട്ടുകള്‍ വിപണിയിലെത്തിക്കഴിഞ്ഞു. ചിറ്റപ്പന്‍ ഡാ എന്ന പേരിലാണ് ടി ഷര്‍ട്ടുകള്‍ ഇറങ്ങിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയകളില്‍ വൈറലായ കമന്റായിരുന്നു ചിറ്റപ്പന്‍ ഡാ എന്നത്. കെഎസ്ഡി എംഡിയായി നിയമിച്ച സുധീര്‍ നമ്പ്യാരുടെ ചിറ്റപ്പനാണ് ജയരാജന്‍. നിയമനത്തിന് പിന്നിലെ ചിറ്റപ്പന്‍ സ്‌നേഹത്തെയാണ് പരിഹസിക്കുന്നത്. മലയാള സിനിമയിലെ പഞ്ച് ഡയലോഗുകള്‍ അച്ചടിച്ച് ടീ ഷര്‍ട്ടുകള്‍ ഇറങ്ങിയിരുന്നു. എന്നാലിന്ന് രാഷ്ട്രീയ നേതാക്കളെയടക്കം പരിഹസിക്കുന്ന ടീഷര്‍ട്ടുകള്‍ ഇറങ്ങിക്കഴിഞ്ഞു.
ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളെ, നെട്ടൂരാനോടാണോടാ കളി, ഇപ്പം ശരിയാക്കിത്തരാ എന്നതിന്റെയൊക്കെ കാലം കഴിഞ്ഞു. ഇപ്പോള്‍ പിണറായി വചനങ്ങളാണ് ടീഷര്‍ട്ടില്‍. അതൊന്നും നടക്കാന്‍ പോണില്ലെടോ താന്‍ പോയി പണി നോക്കെന്ന്. ജയരാജന്‍ വന്നതോടെ പിണറായി വിജയന്‍ രക്ഷപ്പെട്ടു. ചിറ്റപ്പന്‍ ഡാ ആണ് ഇപ്പോഴത്തെ ട്രന്‍ഡ്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications