കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഴുവന്‍ ക്ഷേത്രങ്ങളിലെയും ജീവനക്കാര്‍ക്കും 10000 രൂപ അടിയന്തര സഹായം നല്‍കണമെന്ന് ടി സിദ്ധീഖ്

Google Oneindia Malayalam News

കോഴിക്കോട്: ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെയും സ്വകാര്യ ക്ഷേത്രങ്ങളിലെയും മുഴുവന്‍ ജീവനക്കാര്‍ക്കും മലയാളികളുടെ പ്രധാന ആഘോഷമായ വിഷു കടന്നുവരുന്ന പശ്ചാത്തലത്തില്‍ 10000 രൂപ അടിയന്തര സഹായം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദീഖ്. കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് രാജ്യവും സംസ്ഥാനവും പൂര്‍ണ്ണമായും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ കേരളത്തിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു ആളുകളുടെ ജീവിതത്തെ ഇത് ഗൗരവകരമായി ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടി സിദ്ധീഖിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് രാജ്യവും സംസ്ഥാനവും പൂര്‍ണ്ണമായും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ കേരളത്തിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു ആളുകളുടെ ജീവിതത്തെ ഇത് ഗൗരവകരമായി ബാധിച്ചിരിക്കുകയാണ്. പൂജാരിമാര്‍, വെളിച്ചപ്പാട്, അടിച്ചുതളി, കഴകം, വാദ്യം, വഴിപാട് കൗണ്ടര്‍ സ്റ്റാഫ്, ക്ലാര്‍ക്ക്, വാച്ച്മാന്‍ തുടങ്ങി മുഴുവന്‍ ആളുകളും വലിയ പ്രയാസത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ആരോഗ്യ പരിപാലന മാനദണ്ഡം പാലിക്കപ്പെടണമെന്നതുകൊണ്ട് ഭക്തര്‍ക്ക് ക്ഷേത്രങ്ങളില്‍ വരാന്‍ സാധിക്കാത്തതുകൊണ്ടും എല്ലാ ക്ഷേത്രങ്ങളിലെയും വരുമാനം നിലച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ നിത്യനിതാന ചെലവുപോലും നടത്താന്‍ സാധിക്കാതെ പ്രയാസകരമായ സാഹചര്യത്തിലൂടെയാണ് ക്ഷേത്രങ്ങളും, ജീവനക്കാരും കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

nam

നിലവില്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് പറഞ്ഞിരിക്കുന്നത് ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള അംഗീകൃത ക്ഷേത്ര ജീവനക്കാര്‍ക്ക് മാത്രമാണ്. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള താല്‍ക്കാലിക ജീവനക്കാര്‍ക്കും ക്ഷേത്രവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന അംഗീകാരമില്ലാത്ത മറ്റു ജീവനക്കാര്‍ക്കും ഇതേ ആനുകൂല്യം ലഭിക്കുന്നതിനുള്ള നടപടി ഉണ്ടാവണം. ഈ നല്‍കുന്ന തുക ഭാവിയില്‍ അവരുടെ ശബളത്തില്‍ നിന്നും പിടിക്കുന്ന നടപടി പരിപൂര്‍ണമായും ഒഴിവാക്കണം.

ദേവസ്വം ബോര്‍ഡിന് കീഴില്‍ അല്ലാതെ തന്നെ നൂറുകണക്കിന് ക്ഷേത്രങ്ങളും ഇതില്‍ ആയിരക്കണക്കിന് ജീവനക്കാരുമുണ്ട്. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെയും സ്വകാര്യ ക്ഷേത്രങ്ങളിലെയും മുഴുവന്‍ ജീവനക്കാര്‍ക്കും മലയാളികളുടെ പ്രധാന ആഘോഷമായ വിഷു കടന്നുവരുന്ന പശ്ചാത്തലത്തില്‍ 10000 രൂപ അടിയന്തര സഹായം നല്‍കാന്‍ നടപടി സ്വീകരിക്കണം. അതോടൊപ്പം കോവിഡ് 19ന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ക്ഷേത്ര ജീവനക്കാര്‍ക്ക് 25000 രൂപ പലിശ രഹിത വായ്പ നല്‍കുന്നതിനും തയ്യാറാകണം. ഇതു സംബന്ധിച്ച് അടിയന്തര നടപടി ആവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്‌.

English summary
T Siddique demands immediate assistance of Rs 1000 to entire temple staffs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X