കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മല്‍സരിക്കുമോ എന്ന് ചോദിച്ചാല്‍ ടി സിദ്ദിഖിന്റെ മറുപടി ഇങ്ങനെ; പിണറായിക്കെതിരായാലും റെഡി എന്ന് ഷമ

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തരെ ഇറക്കി കളം നിറയാനാണ് കോണ്‍ഗ്രസ് നീക്കം. പല പ്രമുഖരുടെയും പേരുകള്‍ സ്ഥാനാര്‍ഥികളായി പറഞ്ഞുകള്‍ക്കുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിട്ട് തിരുവനന്തപുരത്തെ നേമം മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന് വരെ വാര്‍ത്തകള്‍ വിന്നു. ഇക്കാര്യം ഉമ്മന്‍ ചാണ്ടി നിഷേധിക്കുകയും ചെയ്തു. എന്നാല്‍ ഉമ്മന്‍ ചാണ്ടി എവിടെ മല്‍സരിച്ചാലും ജയിക്കുമെന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാചമന്ദ്രന്‍ ഇതിനോട് പ്രതികരിച്ചത്.

p

അതേസമയം, കോഴിക്കോട് ജില്ലയില്‍ കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖ് മല്‍സരിക്കുമെന്ന സൂചനയുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കാന്‍ തയ്യാറാണ് എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ട്ടി എന്താണോ പറയുന്നത് അതുപോലെ ചെയ്യും. മല്‍സരിക്കാനാണെങ്കില്‍ അങ്ങനെ, അതല്ല സംഘടനാ രംഗത്ത് സജീവമാകാനാണെങ്കില്‍ അങ്ങനെ എന്നും ടി സിദ്ദിഖ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിദ്ദിഖ് കുന്ദമംഗലം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്നു. എന്നാല്‍ ഇത്തവണ ഈ സീറ്റ് മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോണ്‍ഗ്രസ് വിട്ടുകൊടുത്തേക്കുമെന്നും കേള്‍ക്കുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.

സിപിഎം ഷറഫലിയെ ഇറക്കുമ്പോള്‍ കോണ്‍ഗ്രസ് ഐഎം വിജയനെ ഇറക്കും; അഭ്യൂഹമെന്ന് താരംസിപിഎം ഷറഫലിയെ ഇറക്കുമ്പോള്‍ കോണ്‍ഗ്രസ് ഐഎം വിജയനെ ഇറക്കും; അഭ്യൂഹമെന്ന് താരം

കോഴിക്കോട്ടെ ബാലുശേരി മണ്ഡലത്തില്‍ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി മല്‍സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. റെഡിയാണ് എന്ന് ധര്‍മജന്‍ പറഞ്ഞു. ചര്‍ച്ച നടക്കുന്നു എന്ന് എംഎം ഹസനും സൂചിപ്പിച്ചു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.

90 ശതമാനം പ്രവര്‍ത്തകരും തനിക്കൊപ്പം; കോണ്‍ഗ്രസ് പ്രസിഡന്റാകേണ്ടതായിരുന്നു- കെ സുധാകരന്‍ പറയുന്നു90 ശതമാനം പ്രവര്‍ത്തകരും തനിക്കൊപ്പം; കോണ്‍ഗ്രസ് പ്രസിഡന്റാകേണ്ടതായിരുന്നു- കെ സുധാകരന്‍ പറയുന്നു

Recommended Video

cmsvideo
No immediate action against Bineesh, says Mohanlal; Siddique walks out of AMMA meeting

അതേസമയം, എഐസിസി വക്താവ് ഷമാ മുഹമ്മദ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സന്നദ്ധ അറിയിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ മണ്ഡലത്തില്‍ മല്‍സരിക്കാനാണ് അവര്‍ക്ക് താല്‍പ്പര്യം. സ്വന്തം നാടാണ് എന്നത് തന്നെയാണ് കണ്ണൂര്‍ തിരഞ്ഞെടുക്കാന്‍ കാരണം. ഏത് മണ്ഡലത്തിലും മല്‍സരിക്കാന്‍ തയ്യാറാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മല്‍സരിക്കാനും തയ്യാറാണ്. പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കും. എല്‍ഡിഎഫിന്റെ സീറ്റുകള്‍ പിടിച്ചെടുക്കുമെന്നും ഷമ മുഹമ്മദ് പറഞ്ഞു.

English summary
T Siddique likely to Congress Candidate; AICC Secretary Shama Muhammad ready to Contest Against Pinarayi Viajayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X