തിരഞ്ഞെടുപ്പ് അടുത്തു; ടി സിദ്ദിഖും മുന്‍ ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തു തീര്‍ന്നു
കോഴിക്കോട്: വിവാഹ മോചനത്തെ തുടര്‍ന്ന് പരസ്പരം ഉയര്‍ത്തിയ ആക്ഷേപങ്ങളില്‍ നിന്നും പ്രചരണങ്ങളില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന് ടി സിദ്ദിക്കും മുന്‍ ഭാര്യ ജെ നസീമയും. സംയുക്ത പ്രസ്താവനയിറക്കിയാണ് ഇരുവരും നിയമനടപടികള്‍ അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാനുള്ള നീക്കമാണിതെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ നസീമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ടി സിദ്ദിഖ് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ഉള്‍പ്പെടെ രാജിവെച്ചിരുന്നു. ആരോപണ മുക്തനാകുന്നതുവരെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നു എന്നാണ് സിദ്ദിഖ് പറഞ്ഞിരുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും കാസര്‍ഗോഡ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടാനുള്ള ശ്രമമാണിതെന്നാണ് റിപ്പോര്‍ട്ട്.

ഇരുവരുടെയും ദാമ്പത്യ പ്രശ്‌നം രൂക്ഷമായത് കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിന് ശേഷമായിരുന്നു. സ്ദ്ദിഖിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായാണ് നസീമ രംഗത്ത് വന്നത്. സോഷ്യല്‍ മീഡിയയില്‍ ഇരു വിഭാഗത്തിനു വേണ്ടിയും വാദമുഖങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തു തീര്‍പ്പിലെത്തിയത്.
സിദ്ദിഖ് തന്നെ തന്റെ ഫേസ്ബുക്കില്‍ ഇരുവരും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവന പ്രസിദ്ധീകരിച്ചു. മുന്‍ ഭാര്യ നസീമയുമായുണ്ടായ പ്രശ്‌നങ്ങള്‍ ഒത്തു തീര്‍പ്പിലായിരിക്കുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അഭ്യുതകാംക്ഷികളും മാധ്യമപ്രവര്‍ത്തകരും പൊതു സമൂഹവും അറിയുന്നതിലേക്ക് ഞങ്ങളുടെ സംയുക്ത പ്രസ്താവന എന്ന അടിക്കുറുപ്പോടെയാണ് പ്രസ്താവന പ്രസിദ്ധീകരിച്ചിരിക്കുന്നത്.












Click it and Unblock the Notifications