Get Updates
Get notified of breaking news, exclusive insights, and must-see stories!

ടി സിദ്ദിഖ് ആദ്യഭാര്യയെ ആക്രമിച്ചു, കൊല്ലുമെന്ന് ഭീഷണി...? നസീമയുടെ പരാതി

കോഴിക്കോട്: കെപിസിസി ജനറല്‍ സെക്രട്ടറി ടി സിദ്ദിഖിനെതിരെ ആദ്യഭാര്യ വീണ്ടും പരാതിയുമായി രംഗത്ത്. തന്നേയും മക്കളേയും ആക്രമിച്ചതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ആണ് പരാതി.

അധ്യാപികയും ക്യാന്‍സര്‍ രോഗ ബാധിതയും ആയ ജെ നസീമയാണ് പരാതിക്കാരി. സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് സിദ്ദിഖും സംഘവും ആക്രമിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

ക്യാന്‍സര്‍ ബാധിത

ക്യാന്‍സര്‍ ബാധിത

ക്യാന്‍സര്‍ രോഗ ബാധിതയാണ് സിദ്ദിഖിന്റെ ആദ്യ ഭാര്യ നസീമ. ഇവര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

ആശുപത്രിയില്‍ വച്ച്

ആശുപത്രിയില്‍ വച്ച്

സ്വകാര്യ ആശുപത്രിയില്‍ ചികിത്സാവശ്യാര്‍ത്ഥം എത്തിയ തന്നേയും മക്കേളയും സിദ്ദിഖും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതി.

വധഭീഷണി

വധഭീഷണി

ആശുപത്രി കാന്റീനില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്താണ് സിദ്ദിഖും അയാളുടെ അളിയന്‍മാരും എത്തി അസഭ്യം പറഞ്ഞതെന്ന് നസീമ പറയുന്നത്. കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.

മക്കള്‍ക്കും ഭീഷണി

മക്കള്‍ക്കും ഭീഷണി

സ്വൈര്യമായി ജീവിക്കാന്‍ അനുവദിക്കില്ലെന്നും മക്കളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും നസീമ ആരോപിയ്ക്കുന്നു.

പക പോക്കല്‍

പക പോക്കല്‍

സിദ്ദിഖിനെതിരെ നസാമ വിവാഹ മോചനത്തിന് കേസ് കൊടുത്തിട്ടുണ്ട്. ഗാര്‍ഹിക പീഡനത്തിനും സ്വത്ത് കവര്‍ന്നതിനും സിദ്ദിഖിനെതിരെ നസീമ പരാതി കൊടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ സിദ്ദിഖ് പകവീട്ടുകയാണെന്നാണ് നസീമ പറയുന്നത്.

തേജോവധം ചെയ്യല്‍

തേജോവധം ചെയ്യല്‍

ഇതിന് മുമ്പും സിദ്ദിഖ് ഗുണ്ടകളെ ഉപയോഗിച്ച് തന്നെ തേജോവധം ചെയ്യാന്‍ ശ്രമം നടത്തിയതായി നസീമ ആരോപിച്ചു. ഇതിന് മുമ്പ് ഫേസ്ബുക്കിലൂടേയും സമാനമായ ആരോപണങ്ങള്‍ നസീമ ഉന്നയിച്ചിരുന്നു.

സിദ്ദിഖ് വിവാഹിതന്‍

സിദ്ദിഖ് വിവാഹിതന്‍

സിദ്ദിഖ് ഇപ്പോള്‍ വേറെ വിവാഹം കഴിച്ച് ജീവിയ്ക്കുകയാണ്. എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയും ആയ ഷറഫുന്നീസയാണ് ഭാര്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+