മൊഴിചൊല്ലും മുന്പും സിദ്ദിഖിന് പരസ്ത്രീ ബന്ധം? ആദ്യ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്
ടി സിദ്ദിഖിന്റെ രണ്ടാം വിവാഹത്തിന്റെ വാര്‍ത്ത പുറത്ത് വന്നതിന് ശേഷം ആദ്യ ഭാര്യ നസീമ വീണ്ടും ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ആ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപമാണ് താഴെ.
ശ്രീ . ടീ സിദ്ദിക്കിന് എല്ലാ വിധ വിവാഹ മംഗളാശംസകളും നേരുന്നു . ഉപ്പയുടെ വിവാഹത്തിന് എന്റെ കൂടെയുള്ള ഈ രണ്ടു കുട്ടികളെയെങ്കിലും പങ്കെടുപ്പിക്കാമായിരുന്നു താങ്കള്‍ക്ക് എന്ന് എനിക്ക് തോന്നുന്നു . മാത്രമല്ല അതിങ്ങനെ ഒളിച്ചും , പാത്തും നിക്കാഹ് ചെയ്യുകയും , മാധ്യമ ചര്‍ച്ചയായപ്പോള്‍ ഫോട്ടോയിട്ട് ലൈക്ക് വാങ്ങി , ആ ലൈക്കുകള്‍ തനിക്കുള്ള പിന്തുണയാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യണ്ട ആവശ്യമുണ്ടായിരുന്നില്ല എന്നും അഭിപ്രായമുണ്ട് .
വെള്ളപ്പേപ്പറില്‍ ഏകപക്ഷീയമായി ത്വലാക് എഴുതിയയച്ച് മാസം തികയുമ്പോഴേക്കും വേറെ വിവാഹം കഴിക്കുന്നതിന്റെ നീതിയൊക്കെ അവിടെ നില്‍ക്കട്ടെ . ആദ്യം അയാള്‍ പോതുസമൂഹത്തോട് മാപ്പ് പറയട്ടെ . അത് ഞാനെന്ന സ്ത്രീയോട് ചെയ്ത വന്യതക്കും , ക്രൂരതക്കും വേണ്ടിയല്ല . മറിച്ച് കേരളത്തിലെ മനുഷ്യരോട് , പ്രത്യേകിച്ച് കാസര്‍കോട് ഉള്ള മനുഷ്യസ്നേഹികളോട് അയാള്‍ കാണിച്ച കാപട്യത്തിന്റെ പേരില്‍ . ക്യാന്‍സര്‍ രോഗിയായ ഭാര്യക്ക് വേണ്ടി ദുആ ചെയ്യാന്‍ ആവശ്യപ്പെടുന്ന ഹൃദയ നന്മയുള്ള ഭര്‍ത്താവ് എന്ന കാപട്യം അഭിനയിച്ചതിന് .
ശ്രീ . ടീ സിദ്ദിക്കിന് എല്ലാ വിധ വിവാഹ മംഗളാശംസകളും നേരുന്നു . ഉപ്പയുടെ വിവാഹത്തിന് എന്റെ കൂടെയുള്ള ഈ രണ്ടു കുട്ടികളെയെങ...
Posted by Naseema T Siddique on Wednesday, 25 March 2015
എന്റെ അസുഖ വാര്‍ത്ത അച്ചടിച്ചുവന്ന പത്രകട്ടിങ്ങുകള്‍ പ്രവാസി സംഘടനകള്‍ക്കും , അവിടുത്തെ മനുഷ്യ സ്നേഹികള്‍ക്കും അയച്ചു കൊടുത്തു ലക്ഷങ്ങള്‍ തട്ടിയെടുത്തതിന് . ചാനല്‍ സ്റ്റുഡിയോകളില്‍ കയറി ആദര്‍ശ രാഷ്ട്രീയത്തിന്റെ വക്താവ് എന്ന മുഖം മൂടിയണിഞ്ഞു ഇന്നാട്ടിലെ യുവാക്കളെ തെറ്റിദ്ധരിപ്പിച്ചതിന് .മനുഷ്യരെ വിഡ്ഢികളാക്കിയതിന് .
അടുത്ത പേജില്‍: 'ദിവസങ്ങള്‍ കൊണ്ട് എവിടെ നിന്നു കിട്ടി റെഡിമെയ്ഡ് ഭാര്യയെ?'