ടി സിദ്ദീഖും ഭാര്യയും തമ്മില്‍ എന്താ പ്രശ്നം?ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയാകര്‍ഷിയ്ക്കുന്നു
തിരുവനന്തപുരം: കെപിസിസി ജനറല്‍ സെക്രട്ടറിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ടി സിദ്ദീഖും ഭാര്യയും വഴക്കിട്ട് പിരിഞ്ഞോ? നസീമ ടി സിദ്ദീഖിന്റെ ഫേസ്ബുക്ക് വാളില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റിനെ ചുറ്റിപ്പറ്റിയാണ് ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിയ്ക്കുന്നത്. 'ജീവിതം എന്താണെന്നും എങ്ങനെ ജീവിയ്ക്കണമെന്നും ഇനി ഞങ്ങള്‍ കാണിച്ചു തരാം' എന്നാണ് പോസ്റ്റ്. മക്കളുടെ ചിത്രങ്ങളും ഇതിനോടൊപ്പം ഉണ്ട്.
കൊല്ലം സ്വദേശിയായ നസീമയും ടി സിദ്ധീഖും 12വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഇവര്‍ കോഴിക്കോട് അധ്യാപികയാണ്. അടുത്തിടെയാണ് കാന്‍സര്‍ ബാധിതയായി ചികിത്സ തേടിയത്. രോഗത്തില്‍ നിന്ന് മുക്തി നേടി വരുന്നതായാണ് വിവരം.

ലോക്‌സഭ തിരഞ്ഞെടുപ്പ് അവസരത്തിലെല്ലാം ഭാര്യയുടെ ചികിത്സയ്ക്കായി താന്‍ തിരുവനന്തപുരത്ത് എത്തുന്ന കാര്യം സിദ്ധീഖ് പറയുമായിരുന്നു. ഭാര്യയുടെ രോഗം തനിയ്ക്ക് അനുകൂല തരംഗം ഉണ്ടാക്കുന്നതിനും സിദ്ദീഖ് ഉപയോഗിച്ചുവെന്ന് ആക്ഷേപം ഉയരുന്നു. നസീമയുമായുള്ള വിവാഹ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളാണ് സിദ്ദീഖിനുള്ളത്. ഇരുവരും വേര്‍പിരിഞ്ഞോ എന്ന കാര്യം വ്യക്തമല്ല.

ടി സിദ്ദീഖ്
കെപിസിസി ജനറല്‍ സെക്രട്ടറിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമാണ് ടി സിദ്ദീഖ്

വിക്കി പീഡിയ പറയുന്നു
ജനവരി 2015 ല്‍ സിദ്ദീഖും ഭാര്യ നസീമയും വിവാഹ മോചിതരായെന്നാണ് വിക്കി പീഡിയയില്‍ പറയുന്നത്

ദേവഗിരി കൊളെജില്‍
ദേവഗിരിയിലെ സെന്റ് ജോസഫ്‌സ് കൊളെജില്‍ നിന്നാണ് സിദ്ദീഖ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേയ്ക്കിറങ്ങുന്നത്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍
ലോകസ്ഭ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടി പരാജയപ്പെട്ടു

ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്
സിദ്ദീഖിന്റെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.












Click it and Unblock the Notifications