'വയനാട്ടിൽ വോട്ട് കൊള്ള': അനുരാഗ് താക്കൂറിന്റെ വാർത്താ സമ്മേളനം മലർന്ന് കിടന്ന് തുപ്പലായി: ടി സിദ്ധീഖ്
വയനാട്ടിൽ വോട്ട് കൊള്ള എന്ന പേരിൽ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ നടത്തിയ വാർത്താ സമ്മേളനം മലർന്ന് കിടന്ന് തുപ്പുന്നതിന് സമമായെന്ന് കല്‍പ്പറ്റ എം എല്‍ എ ടി സിദ്ധീഖ്. രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടത്തുന്ന പോരാട്ടത്തിൽ പകച്ച് പോയത് കമ്മീഷൻ മാത്രമല്ല, ബിജെപി കൂടിയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
അതോടൊപ്പം തന്നെ വാർത്താ സമ്മേളനം നടക്കുമ്പോൾ തന്നെ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച കമ്മീഷൻ വയനാട്ടിലെ ശരിയായ വോട്ടർമാരെ വ്യാജ വോട്ടർമാരാക്കിയ അനുരാഗ് താക്കൂറിന് നോട്ടീസ് അയക്കുമോയെന്നും ടി സിദ്ധീഖ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു. അദ്ദേഹത്തിന്റെ കറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടത്തുന്ന പോരാട്ടത്തിൽ പകച്ച് പോയത് കമ്മീഷൻ മാത്രമല്ല; ബിജെപി കൂടിയാണ്. ഇന്ത്യൻ ജനതയ്ക്ക് മുന്നിൽ ഉടുതുണി നഷ്ടപ്പെട്ടവനെ പോലെ നിൽക്കുന്ന ബിജെപി, മോഡിയുടെ മണ്ഡലമായ വാരണാസിയിലെ തട്ടിപ്പ് പുറത്തു വരുമോ എന്ന ഭയത്തിൽ സമനില തെറ്റിയ ബിജെപി നേതാക്കൾ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും മണ്ഡലത്തിൽ അരിച്ച് പെറുക്കാൻ ഇറങ്ങി നോക്കി. എന്നിട്ട് സംഘപരിവാറിന്റെ വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ ക്യാപ്സ്യൂൾ നിറയ്ക്കാൻ ഇറങ്ങി.
എന്നാൽ വയനാട്ടിൽ വോട്ട് കൊള്ള എന്ന പേരിൽ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ നടത്തിയ വാർത്താ സമ്മേളനം മലർന്ന് കിടന്ന് തുപ്പുന്നതിന് സമമായിരുന്നു.
എന്താണ് പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തിൽ നടന്നത്?
വയനാട് പാർലമെന്റ് മണ്ഡലത്തിൽ കൽപ്പറ്റ നിയോജകമണ്ഡലത്തിൽ ഹിന്ദുമത വിശ്വാസിയും മുസ്ലിം മതവിശ്വാസിയും ഒരേ വീട്ടുപേരിൽ താമസിക്കുന്നു എന്നുള്ളതാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ പ്രധാന ആരോപണം. ചൗണ്ടേരി എന്ന വീട്ടുപേരിൽ ഇവർ താമസിക്കുന്നു എന്നുള്ളതാണ് ആക്ഷേപം..!
ചാമുണ്ഡേശ്വരി കുന്ന് എന്ന് പൂർവ്വകാലത്ത് ഉണ്ടായിരുന്ന പേര് ലോബിച്ച് ചൗണ്ടേരി എന്നും ചുണ്ടേരികുന്ന് എന്നും അറിയപ്പെടുന്ന ഒരു പ്രദേശമുണ്ട് വയനാട്ടിലെ കൽപറ്റയിൽ. അവിടെ ഹിന്ദു, ക്രിസ്ത്യൻ,മുസ്ലിം, പട്ടികജാതി -പട്ടികവർഗ്ഗമടക്കം നാനാജാതി മതത്തിൽപ്പെട്ടവർ അവരുടെ വീട്ടുപേരായി ഉപയോഗിക്കുന്നത് ചൗണ്ടേരി എന്നോ ചൗണ്ടേരിക്കുന്ന് എന്നോ ആണ്. അതുകൊണ്ട് അവരെല്ലാവരും ഒരു വീട്ടിലാണ് താമസിക്കുന്നത് എന്നുള്ള വാദമാണ് അനുരാഗ് താക്കൂർ ഉയർത്തിയത്.
ഇവിടെ കേരളത്തിൽ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും ചിലപ്പോൾ ഒരു വീട്ടിൽ താമസിക്കും. അത് മനുഷ്യനെ മതം പറഞ്ഞ് ചോര കുടിക്കുന്ന നിങ്ങൾക്ക് അത്ഭുതമായി തോന്നും. സ്നേഹത്തിന്റെ കട രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ തുറന്നത് ഒരുമിച്ച് നിൽക്കുന്ന മനുഷ്യരെ കൊണ്ടാണ്. രാജ്യത്താകമാനം സ്നേഹത്തിന്റെ കട അവർ തുറക്കും...
ഇനി തിരഞ്ഞെടുപ്പ് കമ്മീഷനോടുള്ള ചോദ്യങ്ങളാണ്.
1- വാർത്താ സമ്മേളനം നടക്കുമ്പോൾ തന്നെ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച കമ്മീഷൻ വയനാട്ടിലെ ശരിയായ വോട്ടർമാരെ വ്യാജ വോട്ടർമാരാക്കിയ അനുരാഗ് താക്കൂറിന് നോട്ടീസ് അയക്കുമോ?
2- ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷനെ എന്തിനാണ് ബിജെപി നേതാക്കൾ ന്യായീകരിക്കുന്നത്? അതിനർത്ഥം നിങ്ങൾ കൂട്ട് കച്ചവടക്കാർ എന്നല്ലേ? കമ്മീഷന് രക്ഷപ്പെടാൻ വേണ്ടിയാണോ വയനാട്ടിലെ യഥാർത്ഥ വോട്ടർമാരെ വ്യാജ വോട്ടർമാരാക്കിയത്?
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications