Get Updates
Get notified of breaking news, exclusive insights, and must-see stories!

'55 ഇഞ്ചുള്ള നെഞ്ചൊക്കെ വെച്ച് ഇങ്ങനെ കരയാമോ, ഭരണം പോകുമെന്നായപ്പോൾ മോദി പിച്ചും പേയും പറയുന്നു';ടി സിദ്ധിഖ്

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം രാഹുല്‍ ഗാന്ധി അദാനിയേയും അംബാനിയേയും ചീത്തവിളിക്കുന്നത് രാഹുൽ ഗാന്ധി നിർത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിൽ പ്രതികരിച്ച് കോൺഗ്രസ് എം എൽ എ ടി സിദ്ധിഖ്. ഭാവിയിൽ രാഹുൽ ഗാന്ധിയും കോൺഗ്രസും കോർപറേറ്റുകളുടെ ആളാണെന്ന് പറയാനിം അംബാനിയും അദാനിയുമാണ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കിയതെന്ന് തോറ്റാൽ ന്യായീകരിക്കാനുമാണ് ഇത്തരമൊരു പ്രസ്താവന മോദി നടത്തുന്നതെന്ന് സിദ്ധിഖ് കുറ്റപ്പെടുത്തി.

കോർപറേറ്റുകളല്ല, ജനങ്ങളാണ് ജനാധിപത്യത്തിൽ വലുത് എന്ന വാശി രാഹുൽ ഗാന്ധിക്കുണ്ട്. കോർപറേറ്റുകളുമായി ചങ്ങാത്തം വേണ്ട എന്ന രാഹുൽ ഗാന്ധിയുടെ ഒറ്റ വാശിയാണ് പ്രായോഗിക രാഷ്ട്രീയത്തിൽ കോൺഗ്രസിന് പരിക്കുണ്ടാക്കുന്നത് എന്ന വാദത്തെ നൈതിക പോരാട്ടം കൊണ്ട് തോൽപ്പിച്ച് മുന്നേറുന്ന അദ്ദേഹത്തിന് മുന്നിൽ കോർപറേറ്റുകൾ മുട്ട് മടക്കുക തന്നെ ചെയ്യുമെന്നും സിദ്ധിഖ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

modisi2-

'അധികാരം നഷ്ടപ്പെടും എന്ന് ഉറപ്പായപ്പോൾ ഭ്രാന്തായെന്ന് തോന്നുന്നു, എന്തൊക്കെ പിച്ചും പേയുമാണ് ദിവസവും പറഞ്ഞ് നടക്കുന്നത്. അധികാരം കൈവിടും എന്ന് ഉറപ്പായി. ഭാവിയിൽ രാഹുൽ ഗാന്ധിയും കോൺഗ്രസും കോർപറേറ്റുകളുടെ ആളാണെന്ന് പറയണം, ജനങ്ങളല്ല; അംബാനിയും അദാനിയുമാണ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കിയതെന്ന് തോറ്റാൽ ന്യായീകരിക്കണം. അതിന് വേണ്ടിയുള്ള സ്റ്റേറ്റ്മെന്റ് അവരോട് കൂടി ചോദിച്ച് പറഞ്ഞതാവും. അല്ലെങ്കിൽ അവരുടെ കയ്യിലെ പാവ ഇങ്ങനെ പറയില്ലല്ലോ.

ഇവരുടെ രണ്ട് പേരുടെയും കയ്യിലാണ് മാധ്യമസ്ഥാപനങ്ങൾ മുഴുവനും. അവരൊക്കെ 400 സീറ്റ് മോഡിക്ക് ഒപ്പിച്ച് കൊടുക്കാനുള്ള പെടാപാടിലാണ്. അവരോട് കൂടി പൊരുതിയാണ് ഈ കാലമത്രയും രാഹുൽ ഗാന്ധി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. കോർപറേറ്റുകളല്ല; ജനങ്ങളാണ് ജനാധിപത്യത്തിൽ വലുത് എന്ന വാശി രാഹുൽ ഗാന്ധിക്കുണ്ട്. കോർപറേറ്റുകളുടെ തിണ്ണ നിരങ്ങാൻ പോകാതെ ഇന്ത്യയുടെ തലങ്ങും വിലങ്ങും ജനങ്ങളെ കാണാനാണ് രാഹുൽ ഗാന്ധി നടന്നതത്രയും.

കോർപറേറ്റുകളുമായി ചങ്ങാത്തം വേണ്ട എന്ന രാഹുൽ ഗാന്ധിയുടെ ഒറ്റ വാശിയാണ് പ്രായോഗിക രാഷ്ട്രീയത്തിൽ കോൺഗ്രസിന് പരിക്കുണ്ടാക്കുന്നത് എന്ന വാദത്തെ നൈതിക പോരാട്ടം കൊണ്ട് തോൽപ്പിച്ച് മുന്നേറുന്ന രാഹുൽ ഗാന്ധിക്ക് മുന്നിൽ കോർപറേറ്റുകൾ മുട്ട് മടക്കും. എല്ലാത്തിനും മീതെ ജനങ്ങളാണെന്ന് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമറിയാം.
"പ്രധാനമന്ത്രിയുടെ പ്രസ്താവനകൾ കാരണം സംഘികൾക്ക്, ഉണ്ടായിരുന്ന കോൺഫിഡൻസ് വല്ലാതെ നഷ്ടപ്പെട്ട് തുടങ്ങിയിട്ടുണ്ട്..." 55 ഇഞ്ചുള്ള നെഞ്ചൊക്കെ വച്ച് ഇങ്ങനെ കരയാമോ സർ...

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+