
'ആരാണ് കുട്ടിക്കുരങ്ങന്മാരെ ചുടുചോറ് വാരിക്കാന്‍ അയച്ചത്';എസ്എഫ്ഐയ്ക്കും സിപിഎമ്മിനുമെതിരെ ടി സിദ്ധിഖ്
തിരുവനന്തപുരം; രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ സിപിഎമ്മിനും എസ് എഫ് ഐയ്ക്കുമെതിരെ നിയമസഭയിൽ രൂക്ഷവിമർശനവുമായി എംഎൽഎ ടി സിദ്ധിഖ് എംഎൽഎ.ഒന്നിച്ച് ഒരു പ്രഖ്യാപിത പ്രശ്നത്തില്‍ നിലപാട് സ്വീകരിച്ച് പോകുമ്പോള്‍ ആരാണ് ഈ കുട്ടിക്കുരങ്ങന്മാരെ ചുടുചോറ് വാരിക്കാന്‍ ആ ഓഫീസിലേക്ക് പറഞ്ഞയച്ചതെന്ന് സിദ്ധിഖ് ചോദിച്ചു.ജനവിധി മാനിക്കാതെ അഹങ്കാരത്തിന്റേയും ധിക്കാരത്തിന്റേയും ഭാഷയിൽ ഒരു സർക്കാർ കടന്ന് പോകുന്നതിന്റെ നേർ ചിത്രമാണ് കടന്ന് പോയിക്കോണ്ടിരിക്കുന്നതെന്നും അദ്ദേഹം പ്രസംഗത്തിൽ കുറ്റപ്പെടുത്തി.
'ദിസ് ഈസ് മൈ എന്റെർടെയിൻമെന്റ് എന്നാണോ? മഞ്ജു വാര്യരുടെ ഒരേ പൊളി ചിത്രങ്ങൾ.. വൈറൽ

സിദ്ധിഖ് പറഞ്ഞത്- 'ഉപതിരഞ്ഞെടുപ്പ് ഒരു സർക്കാരിന്റെ വിലയിരുത്തലാണ്. ഇത് പറഞ്ഞത് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ്. പതിനായിരം വോട്ടുകൾക്കാണ് തൃക്കാക്കരയിൽ നിന്നും പിടി തോമസ് വിജയിച്ചത്. അവിടെ നിന്ന് കാൽലക്ഷം വോട്ടുകൾക്കായിരുന്നു ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും നേരിട്ടെത്തി സകല അഭ്യാസങ്ങളും പുറത്തെടുത്തിട്ടും സിപിഎം പരാജയപ്പെട്ടു. അവിടെ നിന്നെങ്കിലും സർക്കാർ പാഠം പഠിക്കണമായിരുന്നു.ജനവിധി മാനിക്കാതെ അഹങ്കാരത്തിന്റേയും ധിക്കാരത്തിന്റേയും ഭാഷയിൽ ഒരു സർക്കാർ കടന്ന് പോകുന്നതിന്റെ നേർ ചിത്രമാണ് കടന്ന് പോയിക്കോണ്ടിരിക്കുന്നത്'.

'രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തെ തള്ളി പറഞ്ഞെന്നാണ് സിപിഎം പറഞ്ഞത്. ടിപിയെ വധിച്ചപ്പോഴും ഷുഹൈബിനെ വധിച്ചപ്പോഴും ശരത് ലാലിനേയും കൃപേഷിനേയും കൊലപ്പെടുത്തിയപ്പോഴും നിങ്ങൾ പറഞ്ഞത് ഞങ്ങൾ അല്ലെന്നാണ്. സിപിഎമ്മിന്റെ പോഷക സംഘടന രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത് ഞങ്ങൾ അറിഞ്ഞില്ലെന്ന് പറഞ്ഞാൽ സിപിഎമ്മിനെ ആരാണ് പഠിപ്പിക്കുന്നത്?'
ഗ്രൂപ്പുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കി സുധാകരന്: ജംബോ കമ്മിറ്റി ഒഴിവാകില്ല, പട്ടിക സമവായത്തിലൂടെ

'ഞാന്‍ വയനാട് ജില്ലയില്‍നിന്നുള്ള ഒരു ജനപ്രതിനിധിയാണ്. അവിടെ നിരവധി സമരം നടന്നിട്ടുണ്ട്. ഞങ്ങളൊക്കെ ഒരുമിച്ചുള്ള സമരത്തിലായിരുന്നു. എംഎല്‍എ ഓഫീസില്‍ എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും ഒരുമിച്ച് യോഗം ചേര്‍ന്നു. ഐസി ബാലകൃഷ്ണന് പങ്കെടുത്തു. ഒആര്‍ കേളുവും. അവിടെ എല്ലാവരും ഒന്നിച്ചുപോവുകയാണ്. ഒന്നിച്ചുള്ള സമരമുഖത്താണ് ഞങ്ങള്‍. ഒന്നിച്ച് ഒരു പ്രഖ്യാപിത പ്രശ്നത്തില്‍ നിലപാട് സ്വീകരിച്ച് പോകുമ്പോള്‍ ആരാണ് ഈ കുട്ടിക്കുരങ്ങന്മാരെ ചുടുചോറ് വാരിക്കാന്‍ ആ ഓഫീസിലേക്ക് പറഞ്ഞയച്ചത്. ഇത് ഗൂഢാലോചനയാണ് ടി.സിദ്ദീഖ് ആരോപിച്ചു'.

'ബഫര്‍സോണ്‍ വിഷയത്തില്‍ എസ് എഫ് ഐയുടെ ഒരു പ്രസ്താവനയെങ്കിലും കാണിച്ചുതരുമോ.ഏതെങ്കിലും ഒരു മാർച്ച് നിങ്ങൾ നടത്തിയോ?പിന്നെ രാഹുൽ ഗാന്ധിയും ബഫർ സോണും തമ്മിൽ എന്താണ് ബന്ധം. വിധി പറഞ്ഞ സുപ്രീം കോടതിയുടെ ഭാഗമല്ല രാഹുല്‍ഗാന്ധി. ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി സുപ്രീംകോടതി പ്രഖ്യാപിച്ചു. ഇത് ഇളവുചെയ്യാന്‍ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിക്കും പരിസ്ഥിതി മന്ത്രാലയത്തിനും റിപ്പോര്‍ട്ട് നല്കാന് സംസ്ഥാന സര്‍ക്കാരിനെ ചുമതലപ്പെടുത്തി, ആ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമല്ല രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമല്ല, പിന്നെ എന്തിനാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് അവരെ അയച്ചത്.അവിടെയുള്ള കമ്പ്യൂട്ടറുകൾ അടിച്ച് തകർത്തു, ഫയലുകൾ നശിപ്പിച്ചു, അവിടെ ഛായചിത്രങ്ങൾ തകർത്തു'

'വാഴയുമായി എവിടെയെങ്കിലും മാര്‍ച്ച് കണ്ടിട്ടുണ്ടോ. ഇത് അരാജകത്വമാണ്.പിറക് ഭാഗത്തൂടെ കയറുന്ന സംസ്കാരം എപ്പോഴാ ഈ എസ്എഫ്ഐ ആരംഭിച്ചത്. കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ കൊടിമരത്തിൽ ചായം പൂശി നിങ്ങൾ കൊടി ഉയർത്തി. രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നിങ്ങൾ കൊടി കൊണ്ടുപോയി വെച്ചു, വാഴയുടെ കൂടെ.അനുമതി ഇല്ലാതെ അന്യന്റെ സ്ഥാലത്ത് കൊണ്ടുവെയ്ക്കാൻ പറ്റുന്ന മാന്യതയില്ലാത്ത സാധനമാണോ നിങ്ങളുടെ കൊടി. ഇതാണോ മാന്യത, ഇതാണോ നിങ്ങളുടെ സംസ്കാരം, ടി സിദ്ധിഖ് ചോദിച്ചു.പയ്യന്നൂരിൽ മഹാത്മ ഗാന്ധി പ്രതിമയുടെ കഴുത്തറുത്തവരല്ലേ നിങ്ങൾ രണ്ട് പേർ സംഭവത്തിൽ അറസ്റ്റിലായി. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് ഞങ്ങൾ അല്ലെന്ന് പറയുന്നവർ പയ്യന്നൂരിലെ സംഭവം തള്ളി പറയാൻ തയ്യാറാണോയെന്നും ടി സിദ്ധിഖ് ചോദിച്ചു.