കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് കമ്മീഷ്ണർ യോഗി ആദിത്യനാഥിന്റെ മുൻ ചീഫ് സെക്രട്ടറി;തിരുമാനം രാഷ്ട്രീയമായി ശരികേടെന്ന് ടി സിദ്ധിഖ്

Google Oneindia Malayalam News

തിരുവനന്തപുരം; റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥനായ അനൂപ് ചന്ദ്ര പാണ്ഡെയെ ഇലക്ഷൻ കമ്മിഷണറായി നിയോഗിച്ച നടപടിയിൽ കേന്ദ്രത്തെ വിമർശിച്ച് ടി സിദ്ധിഖ് എംഎൽഎ. യോഗി ആദിത്യനാഥിന്റെ മുൻ ചീഫ് സെക്രട്ടറിയായ അനൂപ്ചന്ദ്ര പാണ്ഡെയുടെ നിയമനത്തിൽ രാഷ്ട്രീയ ശരികേടുണ്ടെന്ന് സിദ്ധിഖ് പറഞ്ഞു. യോഗിക്ക് കീഴിൽ യുപി ചീഫ് സെക്രട്ടറിയായിരിക്കെ 2019 ഓഗസ്റ്റിലാണ് പാണ്ഡെ സർവീസിൽ നിന്ന് വിരമിച്ചത്. കല്യാൺ സിങ് സർക്കാറിന്റെ മുതൽ സംസ്ഥാനത്തെ നിരവധി തസ്തികകളിൽ ജോലി ചെയ്തിട്ടുണ്ട്. പ്രയാഗ് രാജിൽ കുംഭമേള നടത്തിയതിന്റെയും നിക്ഷേപ ഉച്ചകോടി നടത്തിയതിന്റെയും മേൽനോട്ടം ഇദ്ദേഹത്തിനായിരുന്നു. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളിലും തങ്ങൾക്ക്‌ പ്രിയപ്പെട്ടവരെ മാത്രം നിയമിക്കുക വഴി സംഘ്‌പരിവാർ ജനാധിപത്യത്തെ നിരന്തരം അട്ടിമറിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ഫേസ്ബുക്ക് കുറിപ്പിൽ സിദ്ധിഖ് പറഞ്ഞു. പോസ്റ്റ് വായിക്കാം

cover 1

ഉത്തർപ്രദേശിലെ നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പ് മാസങ്ങൾ മാത്രം അകലെ നിൽക്കെ യോഗി ആദിത്യനാഥിന്റെ മുൻ ചീഫ് സെക്രട്ടറിയെ ഇലക്ഷൻ കമ്മിഷണറായി നിയോഗിച്ച് കേന്ദ്രസർക്കാർ. റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥനായ അനൂപ്ചന്ദ്ര പാണ്ഡെയെയാണ് കേന്ദ്രനിയമ മന്ത്രാലയം പുതിയ കമ്മിഷണറായി നിയോഗിച്ചത്. നിയമനത്തിന് രാഷ്ട്രപതി അംഗീകാരം നൽകുകയും ചെയ്തു. മുൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ വിരമിച്ച ഒഴിവിലേക്കാണ് പാണ്ഡെയുടെ നിയമനം.

ഉത്തർപ്രദേശിന് പുറമേ, അടുത്തവർഷം നടക്കുന്ന പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും പാണ്ഡെ അടങ്ങുന്ന മൂന്നംഗ കമ്മിഷനാണ് മേൽനോട്ടം വഹിക്കുക. സുശീൽ ചന്ദ്രയാണ് നിലവിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ. രാജീവ് കുമാറാണ് മറ്റൊരു അംഗം. 2024 ഫെബ്രുവരി വരെയാണ് പാണ്ഡെയുടെ കാലാവധി. കാലാവധി നീട്ടിനൽകിയാൽ 2024 മാർച്ച്-ഏപ്രിലില്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനും മേൽനോട്ടം വഹിക്കുക ഇദ്ദേഹമായിരിക്കും.

17 പേരുടെ മരണത്തിനിടയാക്കിയ കാണ്‍പൂരിലെ അപകടം; ചിത്രങ്ങള്‍ കാണാം

യോഗി ആദിത്യനാഥിന് കീഴിൽ യുപി ചീഫ് സെക്രട്ടറിയായിരിക്കെ 2019 ഓഗസ്റ്റിലാണ് പാണ്ഡെ സർവീസിൽ നിന്ന് വിരമിച്ചത്. കല്യാൺ സിങ് സർക്കാറിന്റെ മുതൽ സംസ്ഥാനത്തെ നിരവധി തസ്തികകളിൽ ജോലി ചെയ്തിട്ടുണ്ട്. പ്രയാഗ് രാജിൽ കുംഭമേള നടത്തിയതിന്റെയും നിക്ഷേപ ഉച്ചകോടി നടത്തിയതിന്റെയും മേൽനോട്ടം ഇദ്ദേഹത്തിനായിരുന്നു.

എല്ലാ ഭരണഘടനാ സ്ഥാപനങ്ങളിലും തങ്ങൾക്ക്‌ പ്രിയപ്പെട്ടവരെ മാത്രം നിയമിക്കുക വഴി സംഘ്‌പരിവാർ ജനാധിപത്യത്തെ നിരന്തരം അട്ടിമറിക്കാൻ ശ്രമിക്കുന്നുണ്ട്‌. ഈ തീരുമാനം സാങ്കേതികമായി ശരിയായിരിക്കാം, എന്നാൽ രാഷ്ട്രീയമായ ശരികേടുണ്ട്‌...

നേതാക്കളെ അനുനയിപ്പിക്കാൻ തന്ത്രം പുറത്തെടുത്ത് ഹൈക്കമാന്റ്; പുതിയ യുഡിഎഫ് കൺവീനർ ഈ നേതാവ്?നേതാക്കളെ അനുനയിപ്പിക്കാൻ തന്ത്രം പുറത്തെടുത്ത് ഹൈക്കമാന്റ്; പുതിയ യുഡിഎഫ് കൺവീനർ ഈ നേതാവ്?

കോണ്‍ഗ്രസിലെ പ്രമുഖന്‍ ബിജെപിയിലേക്ക്; ജെപി നദ്ദ സ്വീകരിക്കും, സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചകോണ്‍ഗ്രസിലെ പ്രമുഖന്‍ ബിജെപിയിലേക്ക്; ജെപി നദ്ദ സ്വീകരിക്കും, സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച

ക്യൂട്ട് ആന്റ് ഗ്ലാമര്‍ ഫോട്ടോസുമായി പായല്‍ രജ്പുത്; നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Mullappally Ramachandran about K Sudhakaran becoming KPCC President

English summary
T siddique slams the appointment of Anup Chandra Pandey as election commissioner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X