തരൂര്‍ മോദിയുടെ ക്ഷണം സ്വീകരിച്ചതില്‍ തെറ്റില്ലെന്ന് ടി സിദ്ധീഖ്
തിരുവനന്തപുരം: നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് മിഷനെ പിന്തുണയ്‌ക്കേണ്ടത് ഓരോ കോണ്‍ഗ്രസുകാരുടെയും ഉത്തരവാദിത്തമാണെന്ന് ടി സിദ്ധീഖ്. വിഷയത്തില്‍ ശശരി തരൂര്‍ എംപി സ്വീകരിച്ച നടപടികളെ സ്വാഗതം ചെയ്ത് ടി സിദ്ധീഖ് തന്‍റെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റിട്ടു.
മഹാത്മഗാന്ധിയുടെ സ്വപ്‌നമാണ് ശുചിത്വ ഭാരതമെന്ന പദ്ധതി. കോണ്‍ഗ്രസ് ഇതിന് വേണ്ടി കൊണ്ടുവന്ന പദ്ധതിയെ മോദി പേരുമാറ്റി സ്വന്തം പദ്ധതിയാക്കി. സ്വച്ഛ് ഭാരത് നരേന്ദ്ര മോദിയുടെ സ്വന്തമായ പദ്ധതിയല്ല. പേര് മാറ്റിയത് കൊണ്ട് മഇത് കോണ്‍ഗ്രസ് പദ്ധതിയല്ലാതെ വരില്ലെന്നും പിന്തുണയ്‌ക്കേണ്ടത് കോണ്‍ഗ്രസുകാരന്റെ ആവശ്യമാണെന്നും സിദ്ധീഖ് പറയുന്നു. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

പിന്തുണ
സ്വച്ഛ് ഭാരത് വിഷയത്തില്‍ ശശി തരൂര്‍ എംപി എടുത്ത നിലപാടുകള്‍ക്ക് ടി സിദ്ധീഖിന്റെ പിന്തുണ

കോണ്‍ഗ്രസ് പദ്ധതിയാണ്
പദ്ധതിയുടെ യഥാര്‍ത്ഥ ശില്‍പ്പികള്‍ കോണ്‍ഗ്രസ് ആണെന്നും മോദി പദ്ധതിയുടെ പേര് മാറ്റിയതാണെന്നും സിദ്ധീഖ്

തരൂര്‍ ശരി
തരൂര്‍ പറഞ്ഞതാണ് ശരിയെന്ന് സിദ്ധീഖ്.

പിന്തുണയ്ക്കണം
പദ്ധതിയെ പിന്തുണയ്‌ക്കേണ്ടതിന്റെ ഉത്തരവാദിത്തം ഓരോ കോണ്‍ഗ്രസുകാര്‍ക്കും ഉണ്ടെന്നും പോസ്റ്റില്‍ പറയുന്നു

ആശ്വാസം
കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടയിലാണ് തരൂരിന് അല്‍പ്പം ആശ്വസം പകരുന്ന ടി സിദ്ധീഖിന്റെ പോസ്റ്റ്












Click it and Unblock the Notifications