പൃഥിരാജിനും ആഷിക് അബുവിനും വാഴപ്പിണ്ടി ജ്യൂസ്, വാരിയംകുന്നനിലെ പിന്മാറ്റത്തിൽ ട്രോളി ടി സിദ്ദിഖ്
കോഴിക്കോട്: വാരിയംകുന്നന് സിനിമയില്‍ നിന്നും പിന്മാറിയ സംവിധായകന് ആഷിഖ് അബുവിനേയും നടന് പൃഥ്വിരാജിനേയും പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ്. നിര്മ്മാക്കളുമായുളള തര്‍ക്കത്തെ തുടര്‍ന്നാണ് വാരിയംകുന്നനില്‍ നിന്നും പിന്മാറുന്നത് എന്നാണ് ആഷിഖ് അബു വ്യക്തമാക്കിയിരിക്കുന്നത്.
Recommended Video
എന്നാല്‍ വാരിയംകുന്നന് പ്രഖ്യാപിച്ചതിന്റെ പേരില്‍ വലിയ സൈബര്‍ ആക്രമണം പൃഥ്വിരാജും ആഷിഖ് അബുവും നേരിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് സിനിമയില്‍ നിന്നുളള പിന്മാറ്റം എന്നാണ് സോഷ്യല്‍ മീഡിയ സംശയം ഉന്നയിക്കുന്നത്.

ഈ സാഹചര്യത്തിലാണ് പൃഥ്വിരാജിനും ആഷിഖ് അബുവിനും കെപിസിസി വൈസ് പ്രസിഡണ്ടായ ടി സിദ്ദിഖ് വാഴപ്പിണ്ടി ജ്യൂസ് നിര്‍ദേശിച്ചിരിക്കുന്നത്. നട്ടെല്ലിന് പകരം വാഴപ്പിണ്ടിയാണ് എന്നതാണ് ടി സിദ്ദിഖ് ഇരുവര്‍ക്കും എതിരെ പരോക്ഷമായി ഉയര്‍ത്തുന്ന പരിഹാസം. തന്റെ ഫേസ്ബുക്ക് പേജില്‍ പരിഹാസ കുറിപ്പിനൊപ്പം വാഴപ്പിണ്ടിയുടെ ചിത്രവും ടി സിദ്ദിഖ് പോസ്റ്റ് ചെയ്തിട്ടുണ്ട്. #Variyankunnan #prithviraj #ashiqabu എന്നീ ഹാഷ് ടാഗുകളും ടി സിദ്ദിഖ് ഉപയോഗിച്ചിരിക്കുന്നു.

ടി സിദ്ദിഖിന്റെ കുറിപ്പ് ഇങ്ങനെ: ''വാഴപ്പിണ്ടി കഴിയ്ക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ് കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്സിയില്‍ അടിച്ചെടുത്തു ജ്യൂസായി ഉപയോഗിക്കാം. സ്വാദിന് തേനും ഏലയ്ക്കയും വേണമെങ്കില്‍ ഉപയോഗിക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണ്. നടൻ പൃഥിരാജിനും സംവിധായകൻ ആഷിക് അബുവിനും ഈ ജ്യൂസ് നിർദ്ദേശിക്കുന്നു...''

2020ലാണ് പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നന് എന്ന പേരില്‍ ആഷിഖ് അബു സിനിമ പ്രഖ്യാപിക്കുന്നത്. അന്ന് തന്നെ വലിയ കോലാഹലങ്ങളാണ് ഈ പ്രഖ്യാപനം സൃഷ്ടിച്ചത്. മലബാര്‍ കലാപം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടത് അല്ലെന്നും അത് ഹിന്ദു വിരുദ്ധ ലഹള ആയിരുന്നു എന്നും ആരോപിച്ചാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയത്. എന്നാല്‍ സിനിമയുമായി മുന്നോട്ട് പോകുമെന്ന് തന്നെ ആഷിഖ് അബു നിലപാട് എടുത്തു.

വാരിയംകുന്നന് സിനിമയുടെ പേരില്‍ രൂക്ഷമായ സൈബര്‍ ആക്രമണം ആണ് സോഷ്യല്‍ മീഡിയയില്‍ പൃഥ്വിരാജിന് നേരിടേണ്ടി വന്നത്. ഇപ്പോള്‍ മലബാര്‍ കലാപവും വാരിയംകുന്നനും വീണ്ടും രാഷ്ട്രീയത്തില്‍ ചര്‍ച്ചയായിരിക്കുന്ന സമയമാണ്. മലബാര്‍ കലാപത്തിലെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കമുളള നേതാക്കളെ സ്വാതന്ത്യ സമരത്തിലെ രക്തസാക്ഷികളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കാനുളള കേന്ദ്ര നീക്കം വലിയ ചര്‍ച്ച ആയിരിക്കുക കൂടിയാണ്.

ഈ ഒരു പശ്ചാത്തലത്തില്‍ ആഷിഖ് അബുവിന്റെയും പൃഥ്വിരാജിന്റെയും പിന്മാറ്റം രാഷ്ട്രീയമായി കൂടിയാണ് വിലയിരുത്തപ്പെടുന്നത്. നിര്‍മ്മാതാക്കളായ സിക്കന്ദര്‍, മൊയ്തീന് എന്നിവരുമായുളള തര്‍ക്കത്തിന്റെ പേരിലാണ് സിനിമ ഉപേക്ഷിക്കുന്നത് എന്നാണ് ആഷിഖ് അബുവിന്റെ പ്രതികരണം. ആദ്യം വിക്രമിനെ നായകനാക്കി ചിത്രീകരിക്കേണ്ടിയിരുന്ന സിനിമ ആയിരുന്നു വാരിയംകുന്നന്. ചിത്രവുമായി നിര്‍മ്മാതാക്കള്‍ മുന്നോട്ട് പോയേക്കും എന്നാണ് സൂചന.

അതേസമയം പൃഥ്വിരാജും ആഷിഖ് അബുവും പിന്മാറിയാലും വാരിയംകുന്നൻ സിനിമയാക്കാൻ താൻ തയ്യാറാണ് എന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ഹമീദ് ചേന്നമംഗലൂർ. ഫേസ്ബുക്കിലൂടെയാണ് പ്രഖ്യാപനം: '' വാരിയം കുന്നന്റെ യഥാർത്ഥ ചരിത്രമാണ് കേരളജനത ആഗ്രഹിക്കുന്നതെങ്കിൽ സംവിധാനം ചെയ്യാൻ ഞാൻ തയ്യാറാണ്.ഇന്ന് രാത്രി 8 മുതൽ 10 മണി വരെ നിരവധി പ്രൊഡക്ഷൻ ടീമുമായി സംസാരിച്ചു. നട്ടെല്ല് പണയം വെക്കാത്ത ഒരു നായകൻ കുഞ്ഞഹമ്മദ് ഹാജി എന്ന സ്വാതന്ത്ര്യ സമര സേനാനിയുടെ വേഷം ധരിക്കും എന്നത് ഉറപ്പ്. നിലവിലെ നിർമ്മാതക്കളും സ്ക്രിപ്റ്റ് ഡയറക്ട്റും തയ്യാറാണങ്കിൽ ഉറക്കെ വിളിച്ചു പറയൂ. മതേതരമണ്ണിൽ വർഗ്ഗീയതയും ഭീഷണിയും വാഴില്ലെന്ന്''.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications