കാത്തിരിപ്പ് അവസാനിച്ചു.. ഭാവി പ്രധാനമന്ത്രി കേരളത്തില്‍ നിന്നെന്ന് ടി സിദ്ധിഖ്
കോഴിക്കോട്: വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി ടി സിദ്ധിഖ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിച്ചെന്നും അദ്ദേഹത്തെ വയനാട്ടിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും സിദ്ധിഖ് ഫേസ്ബുക്കില്‍ കുറിച്ചു. സിദ്ധിഖിന്‍റെ കുറിപ്പ് ഇങ്ങനെ

'രാഹുൽ ഗാന്ധിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിച്ചു ... കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഏറെ അഭിമാനത്തോടെ ആഹ്ലാദത്തോടെ വയനാട്ടിലേക്ക് സ്വാഗതം ചെയ്യുന്നു. ഭാവി പ്രധാനമന്ത്രി കേരളത്തിലെ, അതും വടക്കൻ മലബാറിലെ മണ്ഡലത്തിൽ എത്തുമ്പോൾ നമ്മളത് അർഹിക്കുന്നു. വികസനത്തിന്റെ അനന്ത സാധ്യതകൾ വയനാടിനും മലബാറിനും പുത്തനുണർവ്വ് നൽകും... #rahulgandhi'
വയനാട്ടില്‍ എ,ഐ ഗ്രൂപ്പ് തര്‍ക്കത്തിനൊടുവില്‍ ആദ്യം ഉയര്‍ന്ന് കേട്ട് പേര് കോഴിക്കോട് ഡിസിസി പ്രസിഡന്‍ററായിരുന്ന ടി സിദ്ധിഖിന്‍റേതായിരുന്നു. സിദ്ധിഖ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പ്രചരണവും തുടങ്ങിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയത്.












Click it and Unblock the Notifications