കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് ലൈവിനിടയില്‍ മദ്യപിച്ചിരുന്നുവെന്ന് പ്രചരണം; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ടി സിദ്ധീഖ്

Google Oneindia Malayalam News

കോഴിക്കോട്: കുടുബംവും സുഹൃത്തുക്കളുമൊന്നിച്ചുള്ള ദുബായി യാത്രയില്‍ മദ്യപിച്ചെന്ന പ്രചരണങ്ങള്‍ക്ക് മറുപടിയുമായി കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് ടി സിദ്ധീഖ്. വിവിധ സംഘടനകളുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ദുബായിയില്‍ എത്തിയ ടി സിദ്ധീഖും കുടുംബവും മരുഭൂമി സന്ദര്‍ശിക്കുന്നത് ഫേസ്ബുക്ക് ലൈവിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് ടി സിദ്ധീഖ് മദ്യപിച്ചിരുന്നവെന്ന ആരോപണം കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമായിരുന്നു.

89 ല്‍ നിന്ന് 11113 ലേക്ക് ഉയര്‍ന്ന ലീഡ്; മഞ്ചേശ്വരത്ത് യുഡിഎഫ് പ്രതീക്ഷ, പോരാടാന്‍ ഇടതും ബിജെപിയും89 ല്‍ നിന്ന് 11113 ലേക്ക് ഉയര്‍ന്ന ലീഡ്; മഞ്ചേശ്വരത്ത് യുഡിഎഫ് പ്രതീക്ഷ, പോരാടാന്‍ ഇടതും ബിജെപിയും

എന്നാല്‍ ഇത് ദുഷ്പ്രചരണമാണെന്നും ഇത്തരം പ്രചരണം നടത്തിയവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ടി സിദ്ധീഖ് ഇപ്പോള്‍. ഇങ്ങനെ ഒരു വിശദീകരണം നല്‍കേണ്ടി വന്ന സാഹചര്യത്തേക്കുറിച്ച് ആലോചിക്കുമ്പോള്‍ ചിരിയാണ് തോന്നുന്നത്. കഴിഞ്ഞ ഇരുപതാം തിയതിയാണ് ദുബായിലെത്തുന്നത്. കോഴിക്കോട് ജില്ലാ ഇന്‍കാസ് കമ്മിറ്റിയുടേത് ഉള്‍പ്പെടെ നിരവധി പരിപാടികള്‍ക്ക് വേണ്ടിയായിരുന്നു സന്ദര്‍ശനമെന്നും ഫെയ്സ്ബുക്ക് വീഡിയോയില്‍ ടി സിദ്ധീഖ് വ്യക്തമാക്കുന്നു.

ts

മദ്യപാനിയാക്കി കാണിക്കാനുള്ള കമ്യൂണിസ്റ്റ് സഹപ്രവര്‍ത്തകരുടെ ശ്രമങ്ങളെ തള്ളിക്കളയുന്നു. അത്തരം ശ്രമങ്ങള്‍ക്ക് വശപ്പെട്ട് പോവില്ല.കുടുംബം തനിക്ക് മുന്നേ ദുബായില്‍ എത്തിയിരുന്നു. അവരുമൊത്തുള്ള ചില നിമിഷങ്ങള്‍ ഉപയോഗിച്ച് ഇങ്ങനെ വ്യാജ പ്രചാരണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും ടി സിദ്ധിഖ് വീഡിയോയില്‍ പറയുന്നു.

വട്ടിയൂര്‍ക്കാവ് തിരിച്ചു പിടിക്കാന്‍ മേയര്‍ ബ്രോ വരുമോ?; നിലപാട് വ്യക്തമാക്കി വികെ പ്രശാന്ത്വട്ടിയൂര്‍ക്കാവ് തിരിച്ചു പിടിക്കാന്‍ മേയര്‍ ബ്രോ വരുമോ?; നിലപാട് വ്യക്തമാക്കി വികെ പ്രശാന്ത്

മാന്യന്മാരായിട്ടുളള ആളുകളെ മദ്യപാനികളാക്കി ചിത്രീകരിക്കാന്‍ നിങ്ങള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല. വല്ലാത്തൊരു തൊലിക്കട്ടി തന്നെ.എനിക്ക് ഇക്കാര്യത്തില്‍ അവരോട് സഹതാപമാണ് തോന്നുന്നത്. ഞാന്‍ ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ല. ഇനി മദ്യപിക്കുകയുമില്ല. അതൊരു ജീവിതനിഷ്ഠയാണ്. എന്നെ മദ്യപാനിയാക്കാമെന്ന് കമ്മ്യൂണിസ്റ്റുകാര്‍ വിചാരിച്ചാല്‍, ആ ആക്കലിന് വിധേയമാകാന്‍ ഞാന്‍ ഒരുക്കമല്ല. മദ്യപാനിയാണെന്ന് വീഡിയോ പ്രചരിപ്പിച്ചവര്‍ക്ക് തെളിയിക്കാന്‍ സാധിക്കുമോയെന്നും ടി സിദ്ധിഖ് ചോദിക്കുന്നു.

English summary
t sidhiq about social media viral video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X