കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ രാഹുലിന് വേണ്ടി വഴിമാറിയപ്പോള്‍ നേതൃത്വം ഓഫര്‍ വെച്ചത്.. വെളിപ്പെടുത്തി ടി സിദ്ധിഖ്

  • By
Google Oneindia Malayalam News

എ,ഐ ഗ്രൂപ്പ് തര്‍ക്കങ്ങളായിരുന്നു വയനാട്ടിലേയും വടകരയിലേയും സ്ഥാനാര്‍ത്ഥി പട്ടിക വൈകിച്ചത്. ടി സിദ്ധിഖിനേ ആയിരുന്നു എ വിഭാഗം വയനാട്ടിലേക്ക് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഐ വിഭാഗം തയ്യാറായില്ല. ഒടുവില്‍ ഗ്രൂപ്പുകളില്‍ തമ്മിലുള്ള വടംവലി അവസാനിക്കുകയും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഗ്രൂപ്പുകള്‍ ഏറെ കുറേ സമവായത്തില്‍ എത്തുകയും ചെയ്തു. ടി സിദ്ധിഖിനെ തന്നെയായിരുന്നു സ്ഥാനാര്‍ത്ഥിയായി ഉറപ്പിച്ചത്. ഈ സമയത്താണ് വമ്പന്‍ ട്വിസ്റ്റ് ബാക്കി വെച്ച് ദേശീയ നേതൃത്വത്തിന്‍റെ ഇടപെടല്‍ ഉണ്ടായത്.

<strong>ഒരുങ്ങുന്നത് വന്‍ അട്ടിമറി? പ്രചരണത്തിന് പ്രവര്‍ത്തകര്‍ ഇറങ്ങുന്നില്ലെന്ന് നാല് നേതാക്കള്‍</strong>ഒരുങ്ങുന്നത് വന്‍ അട്ടിമറി? പ്രചരണത്തിന് പ്രവര്‍ത്തകര്‍ ഇറങ്ങുന്നില്ലെന്ന് നാല് നേതാക്കള്‍

എന്നാല്‍ വയനാട്ട് സീറ്റില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം സിദ്ധിഖിന് ഒട്ടനവധി ഓഫര്‍ നല്‍കിയെന്നായിരുന്നു പ്രചരണം. ഇതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിദ്ധിഖ്.

 വന്‍ തര്‍ക്കം

വന്‍ തര്‍ക്കം

കോൺഗ്രസിന് നൂറ് ശതമാനവും വിജയസാധ്യതയുളള രാജ്യത്തെ തന്നെ ചില മണ്ഡലങ്ങളിൽ ഒന്നാണ് വയനാട്. ഐ ഗ്രൂപ്പിന്റെ സീറ്റായ വയനാടിന് വേണ്ടി ഇത്തവണ കോൺഗ്രസിൽ വന്‍ ഗ്രൂപ്പ് തര്‍ക്കമാണ് ഉടലെടുത്തത്.

 പ്രഖ്യാപനം നീണ്ടു

പ്രഖ്യാപനം നീണ്ടു

ടി സിദ്ദിഖിനെ മത്സരിപ്പിക്കണമെന്ന ആവശ്യമായിരുന്നു എ ഗ്രൂപ്പ് മുന്നോട്ട് എന്നാൽ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ചെന്നിത്തലയും ഐ ഗ്രൂപ്പും കടുപ്പിച്ചു
ഇതോടെ സ്ഥാനാർത്ഥി പ്രഖ്യാപനം നീണ്ടു.

 സിദ്ധിഖ് തന്നെ

സിദ്ധിഖ് തന്നെ

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അയയില്ല എന്ന ഘട്ടത്തിൽ ഹൈക്കമാൻഡ് വിഷയത്തില്‍ ഇടപെട്ടു. സമവായമുണ്ടാക്കി സ്ഥാനാർത്ഥിയായി സിദ്ദിഖിനെ തന്നെ നിയോഗിച്ചു.

 സിദ്ധിഖ് പ്രചരണം തുടങ്ങി

സിദ്ധിഖ് പ്രചരണം തുടങ്ങി

ഔദ്യോഗിക പ്രഖ്യാപനം വരും മുന്‍പ് തന്നെ ടി സിദ്ദിഖ് വയനാട്ടിലെത്തി പ്രചരണവും തുടങ്ങി. സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കിയതിൽ ചെന്നിത്തലയും ഐ ഗ്രൂപ്പും അസംതൃപ്തരായിരുന്നു.

 വന്‍ ട്വിസ്റ്റ്

വന്‍ ട്വിസ്റ്റ്

ഇതിനിടെയാണ് ട്വിസ്റ്റായി സാക്ഷാല്‍ രാഹുല്‍ ഗാന്ധി തന്നെ വയനാട് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട് വന്നത്. കെസി വേണുഗോപാലാണ് കേന്ദ്രത്തില്‍ ഇതിനായി ചരടു വലിച്ചതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

 രാജ്യസഭാ എംപിയോ

രാജ്യസഭാ എംപിയോ

അതേസമയം സിദ്ധിഖിന് വന്‍ ഓഫറാണ് സീറ്റില്‍ നിന്ന് പിന്‍മാറാന്‍ ലഭിച്ചതെന്ന് പ്രചരണങ്ങള്‍ ഉയര്‍ന്നു. രാജ്യസഭാ എംപി, എഐസിസി ജനറല്‍ സെക്രട്ടറി എന്നീ പദവികളാണ് വാഗ്ദാനം ചെയ്തതെന്നായിരുന്നു പ്രചരണങ്ങള്‍.

 വിശദീകരണം

വിശദീകരണം

എന്നാല്‍ ഇത്തരം പ്രചരണങ്ങളില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ടി സിദ്ധിഖ്. വയനാട് സീറ്റ് വിട്ട് നല്‍കാന്‍ അത്തരത്തില്‍ ഒരു ഓഫറും തനിക്ക് ലഭിച്ചിട്ടില്ലെന്ന് സിദ്ധിഖ് പറഞ്ഞു.

 സംസാരിച്ചിട്ടില്ല

സംസാരിച്ചിട്ടില്ല

അത്തരം എന്തെങ്കിലും ഡിമാന്‍റ് വെച്ചിരുന്നെങ്കില്‍ തന്നെ അത്തരമൊരു ഡിമാന്‍റ് സംസാരിക്കാന്‍ പോലും താന്‍ ഒരുക്കമല്ലായിരുന്നുവെന്നും സിദ്ധിഖ് വ്യക്തമാക്കി. നേതൃത്വം ഒരു കണ്ടീഷനും വെച്ച് തന്നോട് സംസാരിച്ചിട്ടില്ല.

 രാഷ്ട്രീയ ജീവിതം

രാഷ്ട്രീയ ജീവിതം

തന്നെ സാന്ത്വനിപ്പിക്കാനും കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചിട്ടില്ല. മുന്നോട്ടുള്ള തന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ തന്‍റെ പ്രവൃത്തികളും അധ്വാനവും പരിഗണിച്ച് നേതൃത്വമാണ് പുതിയ പദവികള്‍ നല്‍കേണ്ടത്.

 ഉത്തരവാദിത്തത്തോടെ

ഉത്തരവാദിത്തത്തോടെ

പാര്‍ട്ടി തലത്തിലാണ് അത്തരം തിരുമാനങ്ങള്‍ എടുക്കേണ്ടത്. തന്നെ ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും അങ്ങേയറ്റം കൃത്യമായി നിര്‍വ്വഹിക്കാറുണ്ട്. വയനാട്ടില്‍ ഒരു കണ്ടീഷനും ഉണ്ടായിട്ടില്ലെന്നും സിദ്ധിഖ് പറഞ്ഞു.

 പ്രധാനമന്ത്രി

പ്രധാനമന്ത്രി

വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായ പിന്നാലെ സിദ്ധിഖ് ഫേസ്ബുക്കിലും സന്തോഷും പങ്കുവെച്ചിരുന്നു. ഭാവി പ്രധാനമന്ത്രിക്ക് സ്വാഗതം എന്നായിരുന്നു സിദ്ധിഖ് പറഞ്ഞത്.

<strong>കോണ്‍ഗ്രസ് ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ബട്ടണ്‍ അമരുന്നില്ല! ഗുരുതര പിഴവ്.. വീഡിയോ</strong>കോണ്‍ഗ്രസ് ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ബട്ടണ്‍ അമരുന്നില്ല! ഗുരുതര പിഴവ്.. വീഡിയോ

<strong>'മുസ്ലീം ലീഗ് മൂന്ന് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കി'.. ചാനലില്‍ വര്‍ഗീയത വിളമ്പി ബിജെപി നേതാവ്</strong>'മുസ്ലീം ലീഗ് മൂന്ന് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കി'.. ചാനലില്‍ വര്‍ഗീയത വിളമ്പി ബിജെപി നേതാവ്

English summary
t sidhiq about wayand seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X