കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിടി ബല്‍റാമിന് മറുപടി കോണ്‍ഗ്രസ് നേതാവ് വക! നേതാവിനെതിരെ വാളെടുത്ത് വിടി ഫാന്‍സ്! വൈറല്‍

  • By
Google Oneindia Malayalam News

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ എഴുത്തുകാരി കെആര്‍ മീരയെ വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ പോസ്റ്റിട്ടിരുന്നു. എന്നാല്‍ ബല്‍റാം കുറിച്ച അസഭ്യ സൂചനയോടെയുള്ള പോസ്റ്റിനെതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് കൂടിയായ ടി സിദ്ധിഖ് രംഗത്തെത്തി.

എഴുത്തുകാരിയെ നിലവാരം കുറഞ്ഞ രീതിയിൽ ആക്രമിക്കുന്നത് കോൺഗ്രസ് സംസ്കാരമല്ലെന്നായിരുന്നു സിദ്ധിഖ് തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിന് പിന്നാലെ കെ ആർ മീര എന്ന എഴുത്തുകാരി കൊലപാതക രഷ്ട്രീയത്തിനെതിരെ നടത്തിയ വിമര്‍ശനത്തെ കുറിച്ചും തന്‍റെ പോസ്റ്റിലൂടെ കുറിച്ചിരിക്കുകയാണ് സിദ്ധിഖ്. പോസ്റ്റ് വായിക്കാം

 വല്ലതും മൊഴിഞ്ഞോ

വല്ലതും മൊഴിഞ്ഞോ

കാസർഗോഡെയും കണ്ണൂരിലേയും ആരാച്ചാർമാരെക്കുറിച്ച്‌ കെ ആർ മീര വല്ലതും മൊഴിഞ്ഞോ? ഒടുക്കം മൊഴിഞ്ഞ് കണ്ടു. വാരിവലിച്ച് വിസ്തരിച്ചുള്ള സാരോപദേശം സഹിക്കാം, അതിലെ കമന്റുകൾക്ക് അവർ നൽകുന്ന പരിഹാസ/പുച്ഛ മറുപടികളാണ് അസഹനീയം.

 വിമര്‍ശിച്ച് സിദ്ധിഖ്

വിമര്‍ശിച്ച് സിദ്ധിഖ്

ആസ്വദിച്ച് അർമ്മാദിക്കുകയാണ് സാഹിത്യ നായികയെന്നായിരുന്നു കെ ആർ മീരയ്ക്കെതിരെ ബൽറാം ഉയർത്തിയ വിമർശനം. ഇതിനെതിരേയും സിപിഎമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തേയും വിമര്‍ശിച്ചാണ് ടി സിദ്ധിഖിന്‍റെ പോസ്റ്റ്. വായിക്കാം

 ഹൃദയം പൊള്ളിക്കണം

ഹൃദയം പൊള്ളിക്കണം

നമുക്ക്‌ പെരിയയിലെ കത്തുന്ന ആ രണ്ട്‌ സെന്റ്‌ ഭൂമിയിൽ തന്നെ ചവിട്ടി നിൽക്കണം... ഹൃദയം വെന്തുരുകുന്ന ആ തീക്കരികിൽ തന്നെ നിൽക്കണം... എവിടേയും മാറിപ്പോകാൻ പാടില്ല... കേരളത്തിലെ മനസാക്ഷി മരവിച്ചിട്ടില്ലാത്ത ഓരോ മനുഷ്യന്റേയും ഹൃദയം പൊള്ളിക്കണം.

 കെആര്‍ മീര പറഞ്ഞു

കെആര്‍ മീര പറഞ്ഞു

കെ ആർ മീര എന്ന എഴുത്തുകാരി കഴിഞ്ഞ തിങ്കളാഴ്ച വിലാപയാത്ര നടക്കുമ്പോൾ തന്നെ കൊലപാതക രഷ്ട്രീയത്തിനെതിരെ സിപിഎമ്മിനെ ചോദ്യം ചെയ്തിരുന്നു. "കൊലയല്ല; കലയാണു രാഷ്ട്രീയ ആയുധം.." എന്ന് അവർ പരസ്യമായി പറഞ്ഞു‌.

 എവിടെയായിരുന്നു

എവിടെയായിരുന്നു

അവരത്‌ പി ജയരാജന്റെ മുഖത്ത്‌ നോക്കിയും പറഞ്ഞിട്ടുണ്ട്‌. ഞാൻ അവിടെയാണു നിൽക്കുന്നത്. അതേസമയം ബാക്കിയുള്ള എഴുത്തുകാർ എവിടെയായിരുന്നു. സാംസ്‌കാരിക-സിനിമ മേഖലയിലുള്ളവർ എവിടെയായിരുന്നു.

 ജനം തിരിച്ചറിയുന്നുണ്ട്

ജനം തിരിച്ചറിയുന്നുണ്ട്

ഒരു ആഷിഖ്‌ അബുമാരേയും ഈ വഴി കാണാനില്ലല്ലോ..!!? ഈ വൃത്തികെട്ട മൗനം അവർ എകെജി സെന്റർ എന്ന കൊട്ടാരത്തിലെ ആസ്ഥാന കവികളും വിദൂഷകരും ആയത്‌ കൊണ്ടാണു. അവർക്കെതിരെ പറയുക തന്നെ ചെയ്യും, കേരളത്തിലെ ജനങ്ങൾ ഇതൊക്കെ കാണുന്നുമുണ്ട്‌, നിങ്ങളുടെ പേനയേക്കാൾ അന്തസ്സുണ്ട്‌ കല്യാട്ടെ സ്ത്രീകളുടെ കയ്യിലെ ചൂലിനെന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്‌.

 പ്രതിഷേധങ്ങള്‍ കൊണ്ട്

പ്രതിഷേധങ്ങള്‍ കൊണ്ട്

കോണ്‍ഗ്രസ് പതാകയ്ക്കരികില്‍ കൃപേഷിന്റേയും ശരത്തിന്റേയും ശുഹൈബിന്റേയും ശവകുടീരത്തിൽ മൗനം തളം കെട്ടി നിൽക്കുമെന്ന് ആരും കരുതണ്ട... കോൺഗ്രസ്‌ പ്രവർത്തകരുടെ പ്രതിഷേധങ്ങൾ കൊണ്ട്‌ മുഖരിതമായിരിക്കും അവിടം

 ചൂണ്ടയില്‍ കുരുങ്ങരുത്

ചൂണ്ടയില്‍ കുരുങ്ങരുത്

ഞാൻ വീണ്ടും പറയുന്നു... നമുക്ക്‌ ആ രണ്ട്‌ സെന്റ്‌ ഭൂമിയിൽ കോൺഗ്രസ്‌ പതാകയ്ക്കരികിൽ തന്നെ നിൽക്കാം... നമുക്ക്‌ ശുഹൈബിന്റെ ഖബറിനരികിൽ തന്നെ നിൽക്കാം...

 ഒപ്പം നില്‍ക്കാം

ഒപ്പം നില്‍ക്കാം

വഴി മാറരുത്‌, സിപിഎം ആഗ്രഹിക്കുന്ന രീതിയിൽ അവരുടെ ചൂണ്ടയിൽ കുരുങ്ങരുത്‌... വരൂ... നമുക്ക്‌ കൃപേഷിന്റേയും ശരത്‌ലാലിന്റേയും ശുഹൈബിന്റേയും ഒപ്പം നിൽക്കാം...

 വിടിയുടെ അഭിപ്രായം

വിടിയുടെ അഭിപ്രായം

ഇവിടെ വി ടി ബൽറാം എന്ന എന്റെ പ്രിയ സഹപ്രവർത്തകൻ എടുത്ത നിലപാട്‌ കൃത്യവും സ്പഷ്ടവുമാണു. അതിൽ തർക്കമില്ല. അതിൽ കോൺഗ്രസ്‌ നേതാക്കളോ പ്രവർത്തകരോ രണ്ട്‌ തട്ടിലുമല്ല. കെ ആർ മീര എന്ന വലിയ എഴുത്തുകാരി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സംസാരിച്ചതിനു ഒപ്പം നിൽക്കേണ്ടത്‌ ഇന്നിന്റെ ആവശ്യവുമാണു.

 കൊലപാതക രാഷ്ട്രീയം

കൊലപാതക രാഷ്ട്രീയം

അതിൽ ആർക്കും തെറ്റിദ്ധാരണ ഉണ്ടാവേണ്ടതില്ല... നമുക്ക്‌ അവിടെ തന്നെ നിൽക്കാം, സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിൽ... നമുക്ക്‌ അത്‌ തന്നെ സംസാരിച്ച്‌ കൊണ്ടിരിക്കാം.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
t sidhiq facebook post about kr meera
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X