കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി"പിന്‍മാറി"..വയനാട്ടില്‍ താന്‍ തന്നെ സ്ഥാനാര്‍ത്ഥിയെന്ന് ടി സിദ്ധിഖ്

  • By
Google Oneindia Malayalam News

എ,ഐ ഗ്രൂപ്പ് തര്‍ക്കങ്ങളായിരുന്നു വയനാട്ടിലേയും വടകരയിലേയും സ്ഥാനാര്‍ത്ഥി പട്ടിക വൈകിച്ചത്. ടി സിദ്ധിഖിനേ ആയിരുന്നു എ വിഭാഗം വയനാട്ടിലേക്ക് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഐ വിഭാഗം തയ്യാറായില്ല. ഒടുവില്‍ ഗ്രൂപ്പുകളില്‍ തമ്മിലുള്ള വടംവലി അവസാനിക്കുകയും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഗ്രൂപ്പുകള്‍ ഏറെ കുറേ സമവായത്തില്‍ എത്തുകയും ചെയ്ത സമയത്താണ് വമ്പന്‍ ട്വിസ്റ്റ് ബാക്കി വെച്ച് ദേശീയ നേതൃത്വത്തിന്‍റെ ഇടപെടല്‍ ഉണ്ടായത്.

<strong>പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍റെ ജയം ഉറപ്പാക്കാന്‍ പിസി ജോര്‍ജ്ജും! എന്‍ഡിഎയിലേക്കെന്ന് പ്രഖ്യാപനം</strong>പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍റെ ജയം ഉറപ്പാക്കാന്‍ പിസി ജോര്‍ജ്ജും! എന്‍ഡിഎയിലേക്കെന്ന് പ്രഖ്യാപനം

വയനാട് , വടകര മണ്ഡലങ്ങള്‍ ബാക്കി വെച്ച് ദേശീയ നേതൃത്വം കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ഇതോടെ രാഹുല്‍ ഗാന്ധി തന്നെ വയനാട്ടില്‍ മത്സരിക്കുമെന്നായി റിപ്പോര്‍ട്ടുകള്‍. അതേസമയം ഇപ്പോഴും രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചുള്ള അനിശ്ചിതത്വം നീളുകയാണ്. ഇതിനിടെ രാഹുല്‍ വയനാട് മത്സരിക്കില്ലെന്നും താന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമന്നും വ്യക്തമാക്കിയിരിക്കുകയാണ് ടി സിദ്ധിഖ്. മംഗളം ഓണ്‍ലൈന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

 ഒടുവില്‍ ടി സിദ്ധിഖ്

ഒടുവില്‍ ടി സിദ്ധിഖ്

കോൺഗ്രസിന് നൂറ് ശതമാനവും വിജയസാധ്യതയുളള രാജ്യത്തെ തന്നെ ചില മണ്ഡലങ്ങളിൽ ഒന്നാണ് വയനാട്. ഐ ഗ്രൂപ്പിന്റെ സീറ്റായ വയനാടിന് വേണ്ടി ഇത്തവണ കോൺഗ്രസിൽ വന്‍ ഗ്രൂപ്പ് തര്‍ക്കമാണ് ഉടലെടുത്തത്. ടി സിദ്ദിഖിനെ മത്സരിപ്പിക്കണമെന്ന ആവശ്യമായിരുന്നു എ ഗ്രൂപ്പ് മുന്നോട്ട് വെച്ചത്.

 ഗ്രൂപ്പ് തര്‍ക്കം വിലങ്ങ് തടിയായി

ഗ്രൂപ്പ് തര്‍ക്കം വിലങ്ങ് തടിയായി

എന്നാൽ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ചെന്നിത്തലയും ഐ ഗ്രൂപ്പും കടുപ്പിച്ചു ഇതോടെ സ്ഥാനാർത്ഥി പ്രഖ്യാപനം നീണ്ടു. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അയയില്ല എന്ന ഘട്ടത്തിൽ ഹൈക്കമാൻഡ് വിഷയത്തില്‍ ഇടപെട്ടു. സമവായമുണ്ടാക്കി സ്ഥാനാർത്ഥിയായി സിദ്ദിഖിനെ തന്നെ നിയോഗിച്ചു.

 പ്രചരണം തുടങ്ങി

പ്രചരണം തുടങ്ങി

ഔദ്യോഗിക പ്രഖ്യാപനം വരും മുന്‍പ് തന്നെ ടി സിദ്ദിഖ് വയനാട്ടിലെത്തി പ്രചരണവും തുടങ്ങി. സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കിയതിൽ ചെന്നിത്തലയും ഐ ഗ്രൂപ്പും അസംതൃപ്തരായിരുന്നു. ഇതിനിടെയാണ് ട്വിസ്റ്റായി സാക്ഷാല്‍ രാഹുല്‍ ഗാന്ധി തന്നെ വയനാട് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട് വന്നത്. കെസി വേണുഗോപാലാണ് കേന്ദ്രത്തില്‍ ഇതിനായി ചരടു വലിച്ചതെന്നാണ് റിപ്പോര്‍ട്ട്.

 അവ്യക്തത

അവ്യക്തത

ദക്ഷിണേന്ത്യയില്‍ രാഹുല്‍ മത്സരിക്കുമെന്ന് ഏറെ കുറെ ഉറപ്പായെങ്കിലും അദ്ദേഹം ഏത് മണ്ഡലത്തില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. കര്‍ണാടകത്തില്‍ നിന്നും കേരളത്തില്‍ നിന്നും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനായി സമ്മര്‍ദ്ദം ഏറുന്നുണ്ട്.

 ഉറപ്പിച്ച് പറഞ്ഞ് സിദ്ധിഖ്

ഉറപ്പിച്ച് പറഞ്ഞ് സിദ്ധിഖ്

ഇതോടെ വീണ്ടും ദേശീയ നേതൃത്വം അനിശ്ചിതത്വത്തിലായി. അതേസമയം രാഹുല്‍ തന്നെ മണ്ഡലത്തില്‍ മത്സരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകരും നേതാക്കളും. ഇതിനിടെ രാഹുല്‍ ഗാന്ധി വരില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ കൂടിയായ ടി സിദ്ധിഖ്.

 സ്ഥാനാര്‍ത്ഥിയാകും

സ്ഥാനാര്‍ത്ഥിയാകും

മണ്ഡലത്തില്‍ താന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നും നാളെ തന്നെ വയനാട് നാമനിര്‍ദ്ദേശ പത്രിക നനല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന്‍റെ ഭാഗമായി സിദ്ധിഖിനെതിരെയുള്ള കേസുകളില്‍ അദ്ദേഹം ജാമ്യം എടുത്ത് തുടങ്ങിയെന്നാണ് വിവരം.

 കോടതിയില്‍

കോടതിയില്‍

കഴിഞ്ഞ ദിവസം പൊലീസിനെ ആക്രമിച്ചെന്ന കേസില്‍ തിരുവനന്തപുരം രണ്ടാം അഡിഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതിയില്‍ നേരിട്ടെത്തി സിദ്ധിഖ് ജാമ്യമെടുത്തിരുന്നത്രേ. പത്രിക സമര്‍പ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇതെന്നാണ് വിവരം.

 നാമനിര്‍ദ്ദേശ പത്രിക

നാമനിര്‍ദ്ദേശ പത്രിക

കേസില്‍ ജാമ്യമില്ലാ വാറന്റ് നിലനില്‍ക്കെയാണ് സിദ്ദിഖ് ഇന്നലെ അഭിഭാഷകന്‍ ക്ലാരന്‍സ് മിറാണ്ടയോടൊപ്പം തലസ്ഥാനത്തെ അഡിഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതിയില്‍ എത്തിയത്.

 ജാമ്യത്തിനായി

ജാമ്യത്തിനായി

2014ല്‍ പോലീസ് സ്റ്റേഷന്‍ ഉപരോധത്തിനിടെ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസിനെ ആക്രമിച്ചെന്ന കേസിലെ ഒന്നാം പ്രതിയാണ് സിദ്ദിഖ്. ജൂണ്‍ 12നായിരുന്നു കേസ് പരിഗണിക്കാന്‍ നിശ്ചയിച്ചിരുന്നത്.

 അഭിഭാഷകനൊപ്പം

അഭിഭാഷകനൊപ്പം

ലോക്സഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേ ശ പത്രിക കൊടുക്കാനുള്ള പ്രത്യേക സാഹചര്യം പരിഗണിച്ച് കേസ് ഇന്നലെ തന്നെ എടുക്കണമെന്ന് അഭിഭാഷകന്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് അപേക്ഷ പരിഗണിച്ച കോടതി ഉച്ചയ്ക്ക് തന്നെ ജാമ്യം അനുവദിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാഹുലിനെ കാത്ത്

രാഹുലിനെ കാത്ത്

അതേസമയം രാഹുല്‍ വയനാട്ടില്‍ മത്സരിക്കില്ലേങ്കില്‍ കര്‍ണാടകത്തില്‍ മത്സരിക്കുമോയെന്ന കാര്യമാണ് ദേശീയ രാഷ്ട്രീയം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.രാഹുലിന് താത്പര്യമുള്ള ഏത് സീറ്റിലും അദ്ദേഹത്തിന് മത്സരിക്കാം എന്നാണ് കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
t sidhiq will contest from wayanad says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X