Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തായാലും ഭര്‍ത്താവായിരുന്നില്ലേ...ടി സിദ്ദീഖ് രാജിവച്ചതില്‍ നസീമയ്ക്ക് ദുഖം

കോഴിക്കോട്: ടി സിദ്ദീഖ് കെപിസിസി നജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചത് കൊണ്ടൊന്നും പ്രശ്‌നം തീരില്ലെന്ന് മുന്‍ഭാര്യ നസീമ. സിദ്ദീഖിന്‍റെ ഉപദ്രവം ഇപ്പോഴും തുടരുന്നെന്നും നസീമ. സിദ്ദീഖിന്‍റെ അനുയായികളില്‍ നിന്നും തനിയ്ക്ക് ഭീഷണിയുണ്ടെന്നും നസീമ പറയുന്നു.രാജിവയ്ക്കാനുള്ള സന്നദ്ധത ടി സിദ്ദീഖ് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് നസീമയുടെ പ്രതികരണം.

ഈ വിഷയത്തില്‍ സിദ്ദീഖ് രാജിവച്ചതില്‍ ദുഖമുണ്ടെന്നും നസീമ. സിദ്ദീഖിന്റെ അനുയായികളില്‍ നിന്നും ഇപ്പോഴും ഉപദ്രവം നേരിടേണ്ടി വരുന്നതായും നസീമ പറയുന്നു. കാന്‍സര്‍ രോഗിയായ താന്‍ ഒറ്റയ്ക്കാണ് ആശുപത്രിയില്‍ ചികിത്സ തേടുന്നത് പോലും. ഇത്തരം ഭീഷണികള്‍ നിലനില്‍ക്കുന്നതിനാല്‍ ഭയമുണ്ടെന്നും നസീമ.

Nazeema

ആദ്യഭാര്യയെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അഡ്വ. ടി സിദ്ദീഖ് രാജി സന്നദ്ധത അറിയിച്ചത്. രാജി സ്വീകരിയ്ക്കാനാണ് കെപിസിസിയുടെ തീരുമാനം.

സത്യം തെളിയുന്നതുവരെ ഭാരവാഹിത്വത്തില്‍ നിന്നും മാറി നില്‍ക്കുകയാണെന്നാണ് ടി സിദ്ദീഖ് അറിയിച്ചത്. ഉച്ചയ്ക്ക് 12.30 ന് മാധ്യമങ്ങളെ കാണുമെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും സിദ്ദീഖ് അറിയിച്ചു. ഭാര്യയെ ആക്രമിച്ച് ആ കുറ്റം തന്‍റെ തലയില്‍ വച്ച് കെട്ടാന്‍ എംഐ ഷാനവാസ് ഉള്‍പ്പടെയുള്ളവര്‍ ശ്രമിയ്ക്കുന്നുവെന്നും ടി സിദ്ദീഖ് ആരോപിയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+