കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗില്‍ തമ്മിലടി?പ്രതിസന്ധിയിലായത് പാണക്കാട് തങ്ങള്‍!അഹമ്മദ് കബീര്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു?

പുതിയ നിയമസഭ കക്ഷി നേതാവിനെയും ഉപനേതാവിനെയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലീഗില്‍ പടലപ്പിണക്കം രൂക്ഷമായത്.

Google Oneindia Malayalam News

മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് കളംമാറ്റി ചവിട്ടിയതോടെ മുസ്ലീം ലീഗില്‍ പുതിയ പ്രതിസന്ധികള്‍ ഉടലെടുത്തതായി റിപ്പോര്‍ട്ട്. കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന്, പുതിയ നിയമസഭ കക്ഷി നേതാവിനെയും ഉപനേതാവിനെയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലീഗില്‍ പടലപ്പിണക്കം രൂക്ഷമായത്.

പികെ കുഞ്ഞാലിക്കുട്ടിക്ക് പകരം എംകെ മുനീറിനെയാണ് പുതിയ നിയമസഭ കക്ഷിനേതാവായി ലീഗ് തിരഞ്ഞെടുത്തത്. നിയമസഭ കക്ഷി ഉപനേതാവായി വികെ ഇബ്രാഹിംകുഞ്ഞിനെയും വിപ്പായി എം ഉമ്മറിനെയും തിരഞ്ഞെടുത്തിരുന്നു.

എന്നാല്‍ വികെ ഇബ്രാഹിംകുഞ്ഞിനെ നിയമസഭ കക്ഷി ഉപനേതാവായി തീരുമാനച്ചതില്‍ പ്രതിഷേധിച്ച് മങ്കട എംഎല്‍എ ടിഎ അഹമ്മദ് കബീര്‍ മുസ്ലീം ലീഗ് നിയമസഭ കക്ഷി സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവെച്ചതായാണ് പുതിയ റിപ്പോര്‍ട്ട്. തന്നെക്കാള്‍ ജൂനിയറും, പ്രവര്‍ത്തനപരിചയക്കുറവുമുള്ള വികെ ഇബ്രാഹിംകുഞ്ഞിനെ ഉപനേതാവായി തിരഞ്ഞെടുത്തതാണ് കബീറിന്റെ രാജിക്ക് പിന്നിലെന്നാണ് സൂചന.

എംകെ മുനീറും ഇബ്രാഹിംകുഞ്ഞും...

എംകെ മുനീറും ഇബ്രാഹിംകുഞ്ഞും...

പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മുസ്ലീം ലീഗ് പുതിയ നിയമസഭ കക്ഷി നേതാക്കളെ പ്രഖ്യാപിച്ചത്. കോഴിക്കോട് സൗത്ത് എംഎല്‍എയായ എംകെ മുനീറിനെ പുതിയ നിയമസഭ കക്ഷി നേതാവായും, കളമശേരി എംഎല്‍എ വികെ ഇബ്രാഹിംകുഞ്ഞിനെ ഉപനേതാവായുമാണ് തിരഞ്ഞെടുത്തത്.

പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറി...

പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറി...

പാണക്കാട് കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമാണ് പുതിയ നേതാക്കളെ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കം രൂക്ഷമായെന്നാണ് റിപ്പോര്‍ട്ട്. എംകെ മുനീറിനെ നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുക്കുന്നതിന് ഭൂരിപക്ഷം എംഎല്‍എമാരും പിന്തുണച്ചപ്പോള്‍, വികെ ഇബ്രാഹിംകുഞ്ഞിന്റെ കാര്യത്തില്‍ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സെക്രട്ടറി സ്ഥാനം വേണ്ടെന്ന് അഹമ്മദ് കബീര്‍...

സെക്രട്ടറി സ്ഥാനം വേണ്ടെന്ന് അഹമ്മദ് കബീര്‍...

പുതിയ നിയമസഭ കക്ഷി നേതാക്കളെ പ്രഖ്യാപിച്ചതിനോടൊപ്പമാണ് മങ്കട എംഎല്‍എ ടിഎ അഹമ്മദ് കബീറിനെ നിയമസഭ കക്ഷി സെക്രട്ടറിയായി നിയമിച്ചത്. എന്നാല്‍, നിയമസഭ കക്ഷി ഉപനേതാവ് സ്ഥാനത്തിനായി അവകാശവാദമുന്നയിച്ചിരുന്ന അദ്ദേഹം, ഇബ്രാഹിംകുഞ്ഞിനെ ഉപനേതാവായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചാണ് രാജിക്കത്ത് നല്‍കിയിരിക്കുന്നത്.

അഹമ്മദ് കബീറിനെ ചൊടിപ്പിച്ചത്....

അഹമ്മദ് കബീറിനെ ചൊടിപ്പിച്ചത്....

നിയമസഭ കക്ഷി ഉപനേതാവ് സ്ഥാനത്തിനായി അവകാശവാദമുന്നയിച്ചിരുന്ന അഹമ്മദ് കബീറിനെ നിയമസഭ കക്ഷി സെക്രട്ടറിയായാണ് പാര്‍ട്ടി നിയമിച്ചത്. എന്നാല്‍ തന്നെക്കാള്‍ ജൂനിയറായ വികെ ഇബ്രാഹിംകുഞ്ഞിനെ നിയമസഭ കക്ഷി ഉപനേതാവായി നിയമിച്ചത് അംഗീകരിക്കാനാവില്ലെന്നാണ് അഹമ്മദ് കബീറിന്റെ നിലപാട്.

പ്രതിസന്ധിയിലായത് പാണക്കാട് തങ്ങള്‍...

പ്രതിസന്ധിയിലായത് പാണക്കാട് തങ്ങള്‍...

ഇബ്രാഹിംകുഞ്ഞിനെ ഉപനേതാവാക്കിയതില്‍ പ്രതിഷേധിച്ച്, നിയമസഭ കക്ഷി സെക്രട്ടറി സ്ഥാനത്ത് നിന്നും താന്‍ രാജിവെയ്്ക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് ടിഎ അഹമ്മദ് കബീര്‍ പാണക്കാട് ഹൈദരലി തങ്ങള്‍ക്ക് രാജിക്കത്ത് നല്‍കി. എന്നാല്‍ പാര്‍ട്ടിയില്‍ പൊട്ടിമുളച്ച പുതിയ പ്രതിസന്ധി എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് പാണക്കാട് തങ്ങള്‍.

തീരുമാനം പിന്നീട്...

തീരുമാനം പിന്നീട്...

രാജിയെ കുറിച്ച് അഹമ്മദ് കബീറോ മറ്റു മുസ്ലീം ലീഗ് നേതാക്കളോ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അഹമ്മദ് കബീറിന്റെ രാജിക്കാര്യത്തില്‍ പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷമേ പാണക്കാട് ഹൈദരലി തങ്ങള്‍ അന്തിമ തീരുമാനമെടുക്കുവെന്നാണ് സൂചന.

English summary
TA Ahammed kabeer resigned from iuml legislative assembly secretary position.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X