മോഹന്‍ലാലും മമ്മൂട്ടിയുമില്ല..'മോഹന'ത്തിന്റെ സഹായവും ലഭിച്ചിട്ടില്ല..ടി എ റസാഖിനെ എല്ലാവരും മറന്നു
സിനിമാലോകത്തു നിന്നുള്ളവര്‍ ടിഎ റസാഖിനെ മറന്നുവെന്ന് മനസ്സിലായതായി ടിഎ റസാഖിന്റെ ഭാര്യ ഷാഹിദ.
കോഴിക്കോട് : മറക്കാനാവാത്ത ഒട്ടേറെ കഥാപാത്രങ്ങളെ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച അതുല്യ പ്രതിഭ ടിഎ റസാഖ് യാത്രയായിട്ട് ഒരു വര്‍ഷം. മരണശേഷം അദ്ദേഹത്തെ എല്ലാവരും മറന്നുവെന്ന് അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ഷാഹിദ. ഒന്നാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഷാഹിന സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ സിനിമാലോകത്തു നിന്നും രണ്ടേ രണ്ടു പേരാണ് പങ്കെടുത്തത്.
ജീവിച്ചിരിക്കുമ്പോള്‍ മാത്രമേ എല്ലാവര്ക്കും എല്ലാവരെയും ആവശ്യമുള്ളൂവെന്ന് മനസ്സിലായെന്ന് ഷാഹിദ പറയുന്നു. സംവിധായകന് പദ്മകുമാറും ഷാജൂണ്‍ കാര്യാലും സൗഹൃദ സംഗമത്തില്‍ പങ്കെടുത്തിരുന്നു. ടിഎ റസാഖിനെ സഹായിക്കുന്നതിനായി താരസംഘടനയുടെ നേതൃത്വത്തില്‍ മോഹനം പരിപാടി സംഘടിപ്പിച്ചിരുന്നു. പരിപാടി തുടങ്ങുന്നതിനും മണിക്കൂറുകള്‍ക്ക് മുന്നേയാണ് അദ്ദേഹം മരണപ്പെട്ടത്.

ടിഎ റസാഖ് യാത്രയായിട്ട് ഒരു വര്‍ഷം
കുടുംബ പ്രേക്ഷകര്‍ക്ക് ഇണങ്ങുന്ന കഥയും കഥാപാത്രങ്ങളും ടിഎ റസാഖിന്റെ സിനിമകളുടെ പ്രധാന സവിശേഷത ഇതായിരുന്നു. കഥ, തിരക്കഥ, സംഭാഷണം ടി റസാഖ് എന്നത് പ്രേക്ഷക മനസ്സില്‍ കൂടി പതിഞ്ഞ ടൈറ്റിലായിരുന്നു.

അസുഖത്തിനു മുന്നില്‍ കീഴടങ്ങി
ലിവര്‍ സിറോസിസിനുള്ള ചികിത്സ തുടരുന്നതിനിടയിലാണ് റസാഖ് മരണത്തിനു മുന്നില്‍ കീഴടങ്ങിയത്. അദ്ദേഹത്തെ സഹായിക്കുന്നതിന് വേണ്ടി അമ്മയുടെ നേതൃത്വത്തില്‍ മോഹനം എന്ന സാംസ്കാരിക പരിപാടി സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഈ പരിപാടി തുടങ്ങുന്നതിന് മുന്‍പ് തന്നെ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞിരുന്നു.

ഭരതത്തെ അനുസ്മരിപ്പിക്കുന്ന രംഗം
മോഹന്‍ലാല്‍ ചിത്രമായ ഭരതത്തെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളായിരുന്നു അന്ന് അരങ്ങേറിയത്. മോഹനം പരിപാടി നടക്കുന്നതിന് തൊട്ടു മുന്‍പാണ് ടിഎ റസാഖ് മരണപ്പെട്ടത്. എന്നാല്‍ സംഘാടകര്‍ ഈ വിവരം പുറത്തു വിടാതെ മോഹനം മുഴുമിപ്പിക്കുകയായിരുന്നു. മോഹന്‍ലാലിനെ ആദരിക്കുന്ന പരിപാടിയില്‍ സിനിമാലോകത്തെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തിരുന്നു.

ധനസഹായം കൈമാറിയില്ല
മോഹനം പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ടിഎ റസാഖിനെ സാമ്പത്തികമായി സഹായിക്കുകയായിരുന്നു. സഹായം ഏറ്റുവാങ്ങാന്‍ കാത്തു നില്‍ക്കാതെയാണ് അദ്ദേഹം യാത്രയായത്. പരിപാടിയുടെ വരുമാനത്തില്‍ നിന്നുള്ള 25 ലക്ഷം രൂപ കുടുംബത്തിന് കൈമാറുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇതുവരെയും ധനസഹായം കൈമാറിയിട്ടില്ല.

അദ്ദേഹത്തെ എല്ലാവരും മറന്നു
ഒന്നാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഷാഹിദ സംഘടിപ്പിച്ച കുടുംബ സംഗമം സംഘടിപ്പിച്ചിരുന്നു. വാടകവീട്ടിലാണ് ഷാഹിനയും കുടുംബവും താമസിച്ചു പോരുന്നത്.

സിനിമാലോകത്തു നിന്നും എത്തിയത്
സംവിധായകന് പദ്മകുമാറും ഷാജൂണ്‍ കാര്യാലുമാണ് സിനിമാരംഗത്തു നിന്നും കുടുംബ സംഗമത്തില്‍ പങ്കെടുക്കാനെത്തിയത്. അദ്ദേഹത്തെ സിനിമാലോകം മറന്നെന്ന് ഈ സംഭവത്തിലൂടെ മനസിലായതായി ഷാഹിദ പറയുന്നു.

ജീവിച്ചിരിക്കുമ്പോള്‍ മാത്രം
ജീവിച്ചിരിക്കുന്നത് വരെയേ എല്ലാവര്ക്കും എല്ലാവരയും ആവശ്യമുള്ളൂവെന്ന് ഈ സംഭവത്തോടെ മനസ്സിലായി. മരിച്ചു കഴിഞ്ഞയാളെക്കൊണ്ട് അവര്‍ക്ക് ഒരു കാര്യവുമുണ്ടാകില്ല അതായിരിക്കും ആരും തിരിഞ്ഞുനോക്കാത്തതെന്നും അവര്‍ പറയുന്നു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications