അനിയന് പിറകേ ചേട്ടനേയും 'കരള്‍ കൊണ്ടുപോയി'... ഷാഹിദിന് പിറകേ റസാഖും
മലപ്പുറും: കരള്‍ രോഗം തട്ടിയെടുത്ത പ്രതിഭകള്‍ ഒരുപാടുണ്ട് മലയാള സിനിമാ ലോകത്ത്. എന്നാല്‍ സഹോദരങ്ങളെ ഒരേ രോഗം തന്നെ കൊണ്ടുപോയ ദു:ഖഭരിതമായ വാര്‍ത്തയാണ് നാം ഇപ്പോള്‍ കേള്‍ക്കുന്നത്.
മലയാള സിനിമയില്‍ ഗ്രാമ്യഭാഷയില്‍ കഥകള്‍ പറഞ്ഞ തിരക്കഥാകൃത്തുക്കള്‍ ആയിരുന്നു ടിഎ റസാഖും സഹോദരന്‍ ടിഎ ഷാഹിദും. ആദ്യം ഷാഹിദ് ആണ് വിട പറഞ്ഞത്, ഇപ്പോഴിതാ റസാഖും. അതും താരതമ്യേന ചെറിയ പ്രായത്തില്‍ തന്നെ.

2012 സെപ്തംബര്‍ 28 നായിരുന്നു ടിഎ ഷാഹിദ് അന്തരിച്ചത്. അപ്പോള്‍ അദ്ദേഹത്തിന്റെ പ്രായം വെറും 41 വയസ്സായിരുന്നു. ബാലേട്ടന്‍, മാമ്പഴക്കാലം തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു ഷാഹിദ്. സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യാനിരിക്കവേയായിരുന്നു അപ്രതീക്ഷിതമായി ഷാഹിദിനെ മരണം തട്ടിയെടുത്തത്.
നാല് വര്‍ഷത്തിന് ശേഷം ഇപ്പോഴിതാ സഹോദരന്‍ ടിഎ റസാഖിനേയും കരള്‍ രോഗം ജീവിതത്തില്‍ നിന്ന് തട്ടിയെടുത്തിരിക്കുന്നു. പ്രായം 58 വയസ്സ് മാത്രം. പെരുമഴക്കാലം, രാപ്പകള്‍, ഉത്തമന്‍, കാണാക്കിനാവ് തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ചാണ് റസാഖ് വിടപറഞ്ഞിരിക്കുന്നത്.
ഷാഹിദിന് ശേഷം റസാഖും വിടവാങ്ങുമ്പോള്‍ അത് ഒരു നാടിന്റെ തന്നെ നൊമ്പരമാവുകയാണ്. കൊണ്ടോട്ടിക്കാരുടെ സ്വന്തം ടിഎ ബ്രദേഴ്‌സ്... ഇനി കഥകള്‍ക്ക് പഞ്ഞമുണ്ടാവില്ല. സിനിമാക്കാര്‍ കരള്‍രോഗം ബാധിച്ച് മരിച്ചാല്‍ എല്ലാ ചോദ്യങ്ങളും ഒരൊറ്റ ഉത്തരത്തിലേയ്ക്കാണല്ലോ എത്തിച്ചേരുക...












Click it and Unblock the Notifications