പത്തേമാരിയും, വേതാളവും, തൂങ്കാവനവും ഫേസ്ബുക്കില്‍, പേജ് അഡ്മിന്‍ കുടുങ്ങും!!
പുതിയ മലയാള സിനിമകള്‍ അപ്‌ലോഡ് ചെയ്യുന്ന വ്യാജന്മാര്‍ക്ക് വൈകാതെ പണികിട്ടും. പുതിയ സിനിമകള്‍ ഫേസ്ബുക്ക് പേജുകളില്‍ അപ്‌ലോഡ് ചെയ്യുന്നതിനെതിരെ നടപടിയെടുക്കാനാണ് സൈബര്‍ സെല്ലിന്റെ തീരുമാനം. തിയറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന പത്തേമാരിയും അടുത്തിടെ പുറത്തിറങ്ങിയ വേതാളവും, തൂങ്കാവനവുമൊക്കെ ഇതിനോടകം ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു.
പേടിക്കണ്ട ഓടിക്കോ, സംഗീതലോകം തുടങ്ങിയ ഫേസ്ബുക്ക് പേജുകളിലാണ് പുതിയ സിനിമകള്‍ നിറഞ്ഞു നില്‍ക്കുന്നത്. വ്യാജന്മാരെ പിടികൂടാന്‍ പോലീസ് പിന്നാലെ ഉണ്ടായിട്ടും പുതിയ സിനിമകള്‍ ഇന്റര്‍നെറ്റില്‍ എത്തുന്നതിന് ഒരു കുറവുമില്ല എന്നു തന്നെ പറയാം. ഫേസ്ബുക്ക് പേജുകളിലും സിനിമകള്‍ എത്തിയതോടെയാണ് സൈബര്‍ സെല്‍ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.

ഇതൊടെ ഇത്തരം പേജുകളുടെ അഡ്മിന്‍ കുടുങ്ങുമെന്നുറപ്പായി. പേജുകള്‍ക്കെതിരെ ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് സൈബര്‍ സെല്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായത്. താക്കീത് നല്‍കിയിട്ടും പേജുകളുടെ അഡ്മിന്‍ വെല്ലുവിളിക്കുകയാണ് ചെയ്തത്.
കഴിഞ്ഞ ദിവസം ഇറങ്ങിയ വേതാളവും തൂങ്കാവനവും പേജിലൂടെ പ്രദര്‍ശിപ്പിക്കുമെന്ന വെല്ലുവിളിയാണ് ഉണ്ടായത്. വേതാളം, പത്തേമാരി, തൂങ്കാവനം, രുദ്രമാദേവി തുടങ്ങിയ ചിത്രങ്ങള്‍ നിലവില്‍ ഈ പേജുകളില്‍ കാണുന്നുണ്ട്.
സിനിമാ വ്യവസായത്തെ നശിപ്പിക്കുന്ന ഇത്തരം പേജുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നു തന്നെയാണ് സോഷ്യല്‍ മീഡിയകളും പറയുന്നത്. പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി വിവാദം ചൂടാറുന്നതിനു മുന്‍പു തന്നെ പുതിയ സിനിമകള്‍ ടൊറന്റിലും മറ്റ് ഡൗലോഡിംഗ് സൈറ്റുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു.












Click it and Unblock the Notifications