കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസിനെ 150 വർഷം പിന്നോട്ട് കൊണ്ടുപോയി: ഗർഭച്ഛിദ്രാവകാശ നിരോധന വിധിയിൽ ജോ ബൈഡന്‍

Google Oneindia Malayalam News

ന്യൂയോർക്ക്: ഗർഭഛിദ്രം നിയമ വിധേയമാക്കിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയ അമേരിക്കന്‍ സുപ്രീംകോടതി വിധിയില്‍ രൂക്ഷ വിമർശനവുമായി പ്രസിഡന്റ് ജോ ബൈഡന്‍. ഗർഭച്ഛിദ്രത്തിനുള്ള സ്ത്രീകളുടെ അവകാശം ഉറപ്പിക്കുതില്‍ നിർണ്ണായകമായിരുന്ന റോയ് വെയ്‌ഡ് തീരുമാനം അസാധുവാക്കുന്നതിൽ സുപ്രീം കോടതിക്ക് "ദാരുണമായ പിഴവ്" സംഭവിച്ചുവെന്നാണ് ജോ ബൈഡന്‍ പ്രതികരിച്ചത്. ഈ വിധി രാജ്യത്തെ 150 വർഷം പിന്നോട്ട് കൊണ്ടുപോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കാര്യങ്ങള്‍ ദിലീപിന്റെ വഴിക്ക് തന്നെ?: മെമ്മറികാർഡ് പരിശോധന കേന്ദ്രത്തിലേക്ക്, ഡിജിപി നിലപാടറിയിച്ചുകാര്യങ്ങള്‍ ദിലീപിന്റെ വഴിക്ക് തന്നെ?: മെമ്മറികാർഡ് പരിശോധന കേന്ദ്രത്തിലേക്ക്, ഡിജിപി നിലപാടറിയിച്ചു

15 ആഴ്ചകൾക്കുശേഷവും ഗർഭച്ഛിദ്രം നടത്താൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കുള്ള ഭരണഘടനാപരമായ സംരക്ഷണം അവസാനിപ്പിക്കാൻ യുഎസ് സുപ്രീം കോടതി തീരുമാനിച്ചതിന് മണിക്കൂറുകൾക്ക് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. രു സ്ത്രീയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ തന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

joebiden-1

ഗർഭച്ഛിദ്ര വിധി അമേരിക്കയെ ലോകത്തിന് മുന്നില്‍ മോശമായി ചിതീകരിക്കും. "ഇത് അങ്ങേയറ്റം അപകടകരവും അപകടകരവുമായ പാതയാണ്" എന്ന് പ്രസ്താവിച്ച യുഎസ് പ്രസിഡന്റ്, ഗർഭച്ഛിദ്ര സംവാദ പ്രവർത്തകരോട് എല്ലാ പ്രതിഷേധങ്ങളും സമാധാനപരമായി നടത്താനും അഭ്യർത്ഥിച്ചു. അതേസമയം ഗർഭച്ഛിദ്ര വിധി ഗർഭനിരോധനത്തെയും സ്വവർഗ്ഗ വിവാഹാവകാശങ്ങളെയും ദുർബലപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യത്തെ വനികളുടെ ആരോഗ്യവും ജീവനും അപകടത്തിലാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു.

എന്താണ് മഞ്ജു ചേച്ചീ ഈ ചിരിക്ക് പിന്നിലെ രഹസ്യം: ഒരോ തവണ കാണുതോറും ഇഷ്ടം കൂടുന്ന മഞ്ജു മാജിക്ക്

യുഎസ് സുപ്രീം കോടതി, 6-3 എന്ന ഭൂരിപക്ഷത്തിലായിരുന്നു, 15 ആഴ്ചകൾക്കുശേഷം ഗർഭഛിദ്രം നിരോധിക്കുന്ന റിപ്പബ്ലിക്കൻ പിന്തുണയുള്ള മിസിസിപ്പി നിയമം ശരിവച്ചത്. 50 വർഷം മുൻപിറക്കിയ ഉത്തരവാണ് റദ്ദാക്കിയത്. റോ വേഴ്സസ് വേഡ് കേസില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കിക്കൊണ്ട് 1973 ലായിരുന്നു അമേരിക്കയില്‍ പുതിയ നിയമം നിലവില്‍ വന്നത്. അബോര്‍ഷന്‍ അനുവദിക്കുന്നതില്‍ ഇനി തീരുമാനം സംസ്ഥാനങ്ങളുടേതായിരിക്കും. ഈ വിധിയോടെ റിപ്പബ്ലിക്കുകള്‍ക്ക് മേല്‍ക്കയുള്ളു ഏകദേശം പകുതി സംസ്ഥാനങ്ങളിലും അബോർഷൻ നിരോധനത്തിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സുപ്രീംകോടതി ഭരണഘടനയെ പിന്തുടരുന്നുവെന്നായിരുന്നു മുന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞത്. 50 സംസ്ഥാനങ്ങളിൽ പകുതിയും ഗർഭഛിദ്രം നിയമം മൂലം നിരോധിക്കാനൊരുങ്ങുകയാണ്. ഈ സംസ്ഥാനങ്ങളിലെ മൂന്നരക്കോടി സ്ത്രീകളെ നിയമം പ്രതികൂലമായി ബാധിക്കും. 13 സംസ്ഥാനങ്ങളില്‍ ഇതിനകം ഗർഭഛിദ്ര നിരോധന നിയമങ്ങൾ നിലവിലുണ്ട്. അതേസമയം ഡെമോക്രാറ്റുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ഗർഭഛിദ്രത്തെ അനുകൂലിച്ച് നിയമം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

English summary
Takes the U.S. 150 Years Back: Joe Biden against Abortion Prohibition Verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X